Link copied!
Sign in / Sign up
7
Shares

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇനി ബീറ്റ്റൂട്ട് സ്മൂത്തി

 

നമ്മള്‍ പലപ്പോഴും അറിയാതെ പോകുന്ന ഒരു പ്രശ്നമാണ് അമിതമായ രക്തസമ്മര്‍ദ്ദം. ചിലപ്പോള്‍ വര്‍ഷങ്ങളോളം അമിത രക്തസമ്മര്‍ദ്ദം ഉണ്ടായിട്ടും നമ്മള്‍ അത് അറിയാതെ പോയെന്ന്‍ വരാം. അതു കൊണ്ട് തന്നെയാണ് ബി.പി.യെയും ഒരു ‘സൈലന്‍റ് കില്ലര്‍’ ആയി കണക്കാക്കുന്നെ. പതിവായി ചെക്ക് അപ്പ് ചെയ്യുന്നതിലൂടെ രക്തസമ്മര്‍ദ്ദം ഉണ്ടോ എന്നത് നേരത്തെ തന്നെ മനസിലാക്കാന്‍ പറ്റും. അമിതമായ ബി.പി. ഉണ്ടാകാനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും അത്ര വ്യക്തമല്ലെങ്കിലും അതിനെ സ്വാധീനിക്കുന്ന പല കാരണങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണമല്ലോ. പുകവലി ശീലം, അമിതഭാരം, വ്യായാമം ഇല്ലായ്മ, ഭക്ഷണത്തില്‍ ഒരുപാട് ഉപ്പ് ചേര്‍ക്കുന്നത്, അമിതമായ മദ്യപാനം, വയസ്സ്, പൈതൃകം, വൃക്ക രോഗം എന്നിവയൊക്കെ രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്നതില്‍ സ്വാധീനം ചെലുത്തുന്നവയാണ്. കുട്ടികളില്‍ പൊതുവേ കാണാറില്ലെങ്കിലും അവര്‍ക്കും ബി.പി. വരാന്‍ സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..

ബീറ്റാ വള്‍ഗാരിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നമ്മുക്കെല്ലാം സുപരിചിതമായ ബീറ്റ്റൂട്ടിന് ഒരുപാട് ഔഷധഗുണങ്ങളുണ്ട്. ബീറ്റ്റൂട്ട് രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്നത് 87% വെള്ളവും, 8% കാര്‍ബോഹൈഡ്രേറ്റുകളും, 2-3% ഫൈബറുമാണ്. ഒരു കപ്പ്‌ (136 ഗ്രാം) വേവിച്ചെടുത്ത ബീറ്റ്റൂട്ടില്‍ ആകെ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജമാത്രയുടെ അളവ് 60 കാലറികളില്‍ താഴെയാണ്.

വിറ്റാമിന്‍ B9, മാന്‍ഗനീസ്, പൊട്ടാസിയം, ഇരുമ്പ്, വിറ്റാമിന്‍ C എന്നീ ധാതുക്കളും ബീറ്റ്രൂടിലുണ്ട്. ഇവ കൂടാതെ ബീറ്റ്റൂട്ടിന്റെ ഔഷധഗുണം വര്‍ധിപ്പിക്കുന്ന പദ്ധാര്‍തങ്ങളാണ് അവയില്‍ അടങ്ങിയിരിക്കുന്ന ഇനോര്‍ഗാനിക് നൈട്രേറ്റ്, വള്‍ഗാക്സാന്തിന്‍, പിന്നെ അവയ്ക്ക് ചുവപ്പ് നിറം നല്‍കുന്ന ബീറ്റാനിനും.

ബീറ്റ്റൂട്ട് അഥവാ ബീറ്റ്റൂട്ട് ജ്യൂസ് മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് 3-10 mm/Hg അളവില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക വഴി ഹൃദ്രോഗങ്ങള്‍ വരാനുള്ള സാദ്ധ്യതകള്‍ കുറയും. ഇതിന്റെ പിന്നിലെ രഹസ്യം എന്താണെന് വെച്ചാല്‍; ബീറ്റ്റൂട്ടില്‍ ഉള്ള ഡയറ്ററി നൈട്രേറ്റുകളെ നമ്മുടെ ശരീരം നൈട്രിക് ഒക്സൈടായി രൂപാന്തരപ്പെടുത്തുന്നത് കാരണം രക്തക്കുഴലുകള്‍ വികസിക്കുകയും രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുകയും ചെയ്യും. ഇത് കൂടാതെ ഡയറ്ററി നൈട്രേറ്റുകള്‍ നമ്മുടെ കോശങ്ങളിലെ മൈറ്റോകൊണ്ട്രിയയുടെ കാര്യക്ഷമതയെ ഭേദപെടുത്തി വ്യായമാത്തിനിടയിലുള്ള ഒക്സിജന്‍ ഉപയോഗം കുറയ്ക്കാനും സഹായിക്കും.

പോഷകഗുണമുള്ള ബീറ്റ്റൂട്ട് സ്മൂത്തി എളുപ്പം തയ്യാറാക്കുന്ന വിധം

ഉണ്ടാകാന്‍ ആവശ്യമായ സമയം: 5 മിനിറ്റ്

അളവ് : 2 പേര്‍ക്കുള്ളത്

ആവശ്യമുള്ള ചേരുവകള്‍:

• 1½ കപ്പ്‌ പൈനാപ്പിള്‍ (കൈതച്ചക്ക) ചങ്ക്സ്

• ½ കപ്പ്‌ നുറുക്കി പാകം ചെയ്ത ബീറ്റ്റൂട്ട്

• ¼ കപ്പ്‌ സെലറി ഇലകള്‍.

• 1 കപ്പ്‌ വാനില്ല – ബദാം മില്‍ക്ക്.

• ½ കപ്പ്‌ പുതുതായി ഉണ്ടാക്കിയ ഓറഞ്ച് ജ്യൂസ്.

ഉണ്ടാകേണ്ട വിധം:

എല്ലാ ചേരുവകളും ഒരു ബ്ലെന്‍ഡരില്‍ അടിച്ചെടുക്കുക. 2 തണുത്ത ഗ്ലാസുകളിലേക്ക് പകര്‍ത്താം.

പോഷകഗുണം’ (ഒരാളുടെ അളവിലുള്ളത്)

153 കാലറി, 2 ഗ്രാം പ്രോട്ടീന്‍, 35 ഗ്രാം കാര്‍ബ്, 3 ഗ്രാം ഫൈബര്‍, 28 g പഞ്ചസാര, 1.5 ഗ്രാം കൊഴുപ്പ് , 0 ഗ്രാം പൂരിത കൊഴുപ്പ് , 110 മില്ലിഗ്രാം സോഡിയം

വിപരീതഫലങ്ങള്‍

പൊതുവേ ആര്‍ക്കും ബീറ്റ്രൂട്ടുമായി അധികം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലെങ്കിലും, വൃക്കയില്‍ കല്ലുകള്‍ വരാന്‍ പ്രവണതയുള്ളവര്‍ സൂക്ഷിക്കണം. ഇത്തരം പ്രശ്നങ്ങളുള്ള ആളുകള്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക. ബീറ്റ്റൂട്ടോ അതിന്റെ ജ്യൂസോ കുടിച്ചാല്‍ ചിലപ്പോ മൂത്രത്തിനു ഒരു പിങ്ക് അല്ലേങ്കില്‍ ചുവപ്പ് നിറം വന്നെന്നിരിക്കാം, ഇത് തികച്ചും സാധാരണമാണ്, ചോരയാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon