Link copied!
Sign in / Sign up
4
Shares

'റെയിൻബോ ബേബി' യെ വരവേൽക്കാം!

Image Courtesy: facemama.com

ഗർഭിണിയാണെന്ന് അറിയുമ്പോൾ ഒരു സ്ത്രീക്കുണ്ടാകുന്ന സന്തോഷം എത്രയെന്നു പറഞ്ഞറിയിക്കാനാവില്ല. ഒൻപത് മാസം നീളുന്ന  സന്തോഷവും ആകാംഷയും നിറഞ്ഞ കാത്തിരിപ്പ്. എന്നാൽ ആ കാത്തിരിപ്പ് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന നിരാശയും വേദനയും അതനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ കഴിയൂ... കടിഞ്ഞൂൽ ഗർഭത്തിൽ ഉള്ള ചിന്തകളും മാനസികാവസ്ഥയും ആയിരിക്കില്ല ഒരു അബോർഷന് ശേഷം വീണ്ടും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കുണ്ടാകുക. 

ഗർഭകാലത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അബോർഷൻ സംഭവിച്ചതോ പ്രസവ സമയത്തുള്ള സങ്കീർണതകൾ മൂലം കുഞ്ഞു മരിക്കുകയോ ചെയ്തിട്ടുള്ളവർക്ക് വീണ്ടും ഗർഭിണിയാകുമ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടാകാറുണ്ട്. വീണ്ടും കുഞ്ഞു ജനിക്കാൻ പോകുന്നതിന്റെ സന്തോഷവും വീണ്ടും ഉണ്ടായേക്കാവുന്ന അപകട സാധ്യതയും എല്ലാം ചേർന്നുള്ള സമ്മിശ്രമായ വികാരങ്ങളായിരിക്കും ഈ സമയത്തുണ്ടാകുക. അതുകൊണ്ടു തന്നെ 'റെയിൻബോ പ്രെഗ്നൻസി' എന്നതിനേക്കാൾ യോജിച്ച മറ്റൊരു പേരും ഇതിനുണ്ടാകില്ല. 

ഒരു അബോർഷന് ശേഷം വീണ്ടും ജനിക്കുന്ന കുഞ്ഞിനെ 'റെയിൻബോ ബേബി' എന്നാണ് വിളിക്കുന്നത്. സങ്കടത്തിന്റെയും നിരാശയുടെയും ഇടിവെട്ടി മഴയ്ക്ക് ശേഷം തെളിയുന്ന മനോഹരമായ മഴവില്ല് പോലെ സന്തോഷം വീണ്ടും കൊണ്ടുവരുന്ന കുഞ്ഞിന് വേറെ ഏത് പേരാണ് ചേരുക? ഒരു കുഞ്ഞു നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്നും തിരിച്ചു വരുന്നതിന് മുൻപ് വീണ്ടുമൊരാൾ വരുന്നു എന്ന വാർത്ത കൊണ്ടുവരുന്ന വികാരങ്ങളാണ് റെയിൻബോ ബേബിയെ സ്പെഷ്യൽ ആക്കുന്നത്. ആദ്യത്തെ ദുരന്തം വീണ്ടും സംഭവിക്കുമോ എന്ന ആശങ്കപ്പെടുന്ന ഒരുപാട് അമ്മമാരുണ്ട്. ഒരുപക്ഷെ മറ്റുള്ളവർക്ക് മുൻപിൽ കൂടുതൽ സന്തോഷം അഭിനയിക്കുമെങ്കിലും ചിലർക്കെങ്കിലും ഉള്ളിൽ അങ്ങനെയാവണമെന്നില്ല.

റെയിൻബോ പ്രെഗ്നൻസി എങ്ങനെ കൈകാര്യം ചെയ്യാം?

മനസിലുള്ള ആശങ്കകൾ ഡോക്ടറോടോ പങ്കാളിയുമായോ സുഹൃത്തുമായോ പങ്കുവയ്ക്കുന്നത് തന്നെയാണ് ഏറ്റവും നല്ല മരുന്ന്. എന്തൊക്കെ പറഞ്ഞാലും തനിക്ക് നഷ്ടപ്പെട്ട കുഞ്ഞിനെ മറക്കാൻ ഒരമ്മയ്ക്കും എളുപ്പം സാധ്യമല്ല എന്നത് സത്യം തന്നെയാണ്. വീണ്ടുമൊരു അബോർഷൻ നടക്കുമോ എന്ന ആശങ്കയാകും ഏതൊരു സ്ത്രീയുടെയും മനസ്സിൽ. അത് മറച്ചു വയ്ക്കാതെ തുറന്ന് സംസാരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. മുൻപുണ്ടായിരുന്നത് പോലെ തന്നെയുള്ള ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഒപ്പമുള്ളവരുടെ ചുമതലയാണ്. 

Image Courtesy: Romper.com

റെയിൻബോ ബേബിയെ വരവേൽക്കാം..

ഒരു ദുരന്തത്തിന് ശേഷം വീണ്ടും മറ്റൊരു കുഞ്ഞ് ജനിച്ചു കഴിയുമ്പോൾ പലരും പല രീതിയിലാകും പ്രതികരിക്കുക. ചില അമ്മമാർ അമിത സ്നേഹവും വാത്സല്യവും കൊണ്ട് നിറയുമ്പോൾ മറ്റു ചിലർക്ക് അപ്പോഴും ആശങ്കയൊഴിയണമെന്നില്ല. പ്രസവനന്തരമുള്ള വിഷാദ രോഗവും ബാധിച്ചെന്ന് വരാം. ആത്മവിശ്വാസം തിരികെ ലഭിക്കാൻ കൂടെയുള്ളവരുടെ സഹായമാണ് ഏറ്റവും ആവശ്യം.

ജനിക്കുന്നതിന് മുൻപ് തന്നെ അമ്മയുടെ ചിന്തകൾ കുഞ്ഞിന് മനസിലാക്കാൻ കഴിയും. ജനിച്ചു കഴിഞ്ഞതിന് ശേഷവും. അത്കൊണ്ട് തന്നെ കുഞ്ഞിനെ പരിചരിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷമായിരിക്കേണ്ടതും അമ്മ തന്നെയാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon