Link copied!
Sign in / Sign up
14
Shares

പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്: ഏറ്റവും അപകടകരമായ സെക്സ് പൊസിഷനുകള്‍

ഗര്‍ഭിണിയാകാത്ത രീതിയില്‍ എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം അല്ലെങ്കില്‍ ലൈംഗികതൃഷ്ണ മെച്ചപ്പെടുത്തുവാന്‍ വേണ്ടി എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നതിനെ കുറിച്ചൊക്കെ ഒട്ടേറെ വിവരങ്ങള്‍ ലഭ്യമാണ്. എസ്.റ്റി.ഡി. അല്ലേങ്കില്‍ എസ്.റ്റി.ഐ. പോലുള്ളവ പിടിപ്പെടാതിരിക്കുവനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും പലവിധത്തിലുള്ള വിവരങ്ങള്‍ ലഭ്യമാണ്. പലര്‍ക്കും പക്ഷെ പൊതുവേ അറിയാവുന്ന രണ്ടു കാര്യങ്ങള്‍ കോണ്ടം ഉപയോഗിക്കുക, ഗുഹ്യഭാഗങ്ങളില്‍ ശുചിത്വം പാലിക്കുക എന്നത് മാത്രമാണ്. ഇത് കൂടാതെ മറ്റു ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിലും ലൈംഗിക ബന്ധം അപകടകാരി ആവുമെന്ന് അറിയാമോ?

സുഖലോലുപതയ്ക്ക് മുന്‍തൂകം നല്‍കി കൊണ്ടാണ് പലരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, പക്ഷെ പലരുടെയും പുരുഷലിങ്ങത്തിന് ചില തെറ്റായ പൊസിഷന്‍സ് കാരണം പലപ്പോഴും പരിക്ക് പറ്റാറുണ്ട്. അത്തരം പൊസിഷനുകളെ പറ്റി നടത്തിയ ഒരു പഠനത്തിലെ വെളിപ്പെടുതലുകലാണ് ഇനി പറയാന്‍ പോകുന്നത്. പഠനത്തില്‍ പങ്കെടുത്തത് ലിങ്ങത്തിന് പരിക്ക് പറ്റിയ (പിനൈല്‍ ഫ്രാക്ചര്‍) 90 പുരുഷന്മാരായിരുന്നു. 18 മുതല്‍ 66 വയസ്സ് വരെ പ്രായമുണ്ടായിരുന്ന ഇവരുടെ ശരാശരി വയസ്സ് 36 ആയിരുന്നു.

ഡോഗ്ഗി സ്റ്റൈല്‍

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക്, അതായത് 37 പേര്‍ക്ക് (41%) പരിക്കുണ്ടാകാനുള്ള കാരണം ആളുകള്‍ വളരെ സാധാരണയായി സ്വീകരിക്കാറുള്ള ഡോഗ്ഗി സ്റ്റൈല്‍ ആണെന്നാണ്‌ കണ്ടെത്തിയത്. ഇത് പൊതുവെ സുരക്ഷിതമാണെങ്കിലും,പുരുഷന്‍ ആസ്വാദനം കൂടി കൂടുതല്‍ ശക്തമായ് യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്, ഇത് അപകടകാരി ആക്കുന്നത്. കോര്‍പസ് കാവെര്‍നോസം എന്നതില്‍ പരിക്ക് പറ്റുന്നതാണ് അപകടത്തിന് കാരണമാകുന്നത്.

മിഷനറി

കാര്യമായിട്ടുള്ള പരിക്ക് പറ്റാനും വേദനയുണ്ടാകാനും കാരണമാകുന്ന ഒന്നാണ് രണ്ടാമത്തെ ഏറ്റവും അപകടകാരിയായ മിഷനറി പൊസിഷന്‍ അഥവാ പുരുഷന്‍ മുകിലുള്ള രീതി. പഠനത്തില്‍ പങ്കെടുത്തവരില്‍ 23 പേര്‍ക്ക് പിനൈല്‍ ഫ്രാക്ചര്‍ ഉണ്ടാകാനുള്ള കാരണം ഈ പൊസിഷന്‍ ആയിരുന്നു. ഡോഗ്ഗി സ്റ്റൈല്‍ കാരണം ഉണ്ടാകുന്ന അത്രതന്നെ തീവ്രമായ പ്രശ്നങ്ങള്‍ ഈ പൊസിഷന്‍ കൊണ്ടും ഉണ്ടാകുന്നതാണ്. വളരെ സേഫ് ആണെന്ന് തോന്നിക്കുമെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ കോര്‍പസ് കാവെര്‍നോസത്തിനു പരിക്ക് പറ്റാനും മൂത്രസഞ്ചിക്ക് ക്ഷതം പറ്റാനുമുള്ള സാധ്യതകള്‍ ഉണ്ട്.

വുമന്‍ - ഓണ്‍ - ടോപ്പ് (സ്ത്രീ മുകളില്‍)

ഇത് പൊതുവേ അധികം ആരും സ്വീകരിക്കാത്ത ഒരു പൊസിഷന്‍ ആണ്. പഠനത്തില്‍ പങ്കെടുത്ത 9 പേര്‍ക്ക് (10%) പിനൈല്‍ ഫ്രാക്ചര്‍ ഉണ്ടായത് സ്ത്രീ മുകളില്‍ വരുന്ന ഈ പൊസിഷന്‍ കാരണമാണ്. ഏറ്റവും കൂടുതല്‍ അപകടകരമായ പൊസിഷനുകളില്‍ മൂന്നാമത് ആണ് ഇത്. ഇത് അധികം പേരും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു രീതിയായിരുന്നെങ്കില്‍ സംഖ്യകള്‍ ഇനിയും വലുതാകുമായിരുന്നു. ഇത് ചെയ്യാന്‍ ഒരല്‍പം അക്രോബാറ്റിക്ക്സോക്കെ വേണ്ടി വരുന്നത് കൊണ്ടായിരിക്കാം പലര്‍ക്കും ഇതിനോട് വല്യ താല്പര്യമില്ലാത്തത്. പുരുഷലിംഗം അറിയാതെ സ്ലിപ് ആയി പുറത്ത് വന്ന്‍ സ്ത്രീയുടെ പെല്‍വിസ് നേരെ വന്ന് ശക്തിയായി അതിന്റെ മേല്‍ പതിഞ്ഞാലാണ് ഇത് അപകടരമാകുന്നത്

പഠനം നടത്തിയ 90 കേസ്സുകളിലും പ്രധാന വില്ലന്‍ ഈ മൂന്ന് പൊസിഷനുകളും ആയിരുന്നു. ഇതില്‍ 69 എണ്ണം ലൈംഗിക ആഘാതം (സെക്ഷ്വല്‍ ട്രോമ) കാരണവും ആയിരുന്നു. ശരിയായ് ചെയ്തില്ലെങ്കില്‍ സ്വയംഭോഗം അഥവാ മാസ്റര്‍ബേഷന്‍ പോലും അപകടം വരുത്തി വെക്കുമെന്ന് ഓര്‍ക്കുക. അമിതമായ് ശ്രമിച്ചാലും ആത്മസംയമനം പാലിക്കാതിരുന്നാലും എളുപ്പം പരിക്ക് പറ്റാനുള്ള സാധ്യതയുണ്ട്. സ്വന്തം അതിരുകളെ തിരിച്ചറിഞ്ഞ് പ്രവൃത്തിക്കുന്നിടത്തോളം കാലം ഒരു പ്രശ്നവും ഉണ്ടാവുകയില്ല, അതുകൊണ്ട് തന്നെ ഇതേ ഓര്‍ത്ത് അധികം പേടിക്കേണ്ടതില്ല.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon