Link copied!
Sign in / Sign up
11
Shares

പുത്തൻ അമ്മമാർക്ക് ജീവിത എളുപ്പമാക്കാനുള്ള ചില തന്ത്രങ്ങൾ

ഏതു ദമ്പതിമാരും ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. മാതൃത്വത്തിന്റെ ആദ്യ കുറെ ദിവസങ്ങളും മാസങ്ങളും ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞതായിരിക്കും. കാരണം അത്രയേറെ കരുതൽ ആവശ്യപ്പെടുന്നവരാണ് നവജാതശിശുക്കളും പിച്ച വെച്ച് തുടങ്ങുന്ന കുഞ്ഞു കുഞ്ഞുങ്ങളും.എന്നാൽ കുഞ്ഞുങ്ങൾ പലപ്പോഴും പല വികൃതികളും കാണിക്കാറുണ്ട്.അങ്ങനെയുള്ള അവസരങ്ങളിൽ നിങ്ങളെ സഹായിക്കാവുന്ന ചില കാര്യങ്ങൾ ഇതാ...

1 . ലോലിപോപ്പുകൾ സൂക്ഷിച്ചു വെക്കുക

പലപ്പോഴും കുഞ്ഞുങ്ങൾ ലോലിപോപ്പുകൾ പോലുള്ള മിട്ടായികൾ തിന്നിട്ടു പകുതി ബാക്കി വെക്കാറുണ്ട്. അവ ഇനിയുള്ള അവസരങ്ങളിൽ കളയാതെ സൂക്ഷിച്ചു മാറ്റി വെക്കുകയും അടുത്ത തവണ കുട്ടി മിട്ടായി ചോദിക്കുമ്പോൾ എടുത്തു കൊടുക്കുകയും ചെയ്യുക. കിൻഡർ ജോയ് പോലുള്ള മിട്ടായികളുടെ ഒഴിഞ്ഞ പാത്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം.

2 . മഷിപ്പാടുകൾ മായ്ചുകളയാം

ഈ വിദ്യ നിങ്ങൾ ഒരിക്കലും പരീക്ഷിച്ചു കാണില്ല. ഇനി നിങ്ങളുടെ കുഞ്ഞുങ്ങൾ പേന കൊണ്ട് എവിടെയെങ്കിലും വരച്ചിട്ടാൽ ആ പാഡുകൾ എങ്ങനെ കലയും എന്നോർത്ത് പരിഭ്രമിക്കുകയോ വിഷമിക്കുകയോ വേണ്ട.കുറച്ചു ടൂത് പേസ്റ്റ് ഒരു തുണിയിലെടുത്തു അവയിലുരച്ചാൽ മതി. ഈ പാടുകൾ താനേ മാഞ്ഞു പോയിക്കോളും.

3 . കുഞ്ഞുങ്ങളുടെ സോക്സ്‌ പോലുള്ള കുഞ്ഞു വസ്ത്രങ്ങൾ വയർ മെഷ് ബാഗുകളിലാക്കി അളക്കാൻ ഇടുക. ഇതു അവ നഷ്ടപ്പെടാതിരിക്കാനും അലക്കൽ എളുപ്പമാക്കാനും സഹായിക്കുന്നു. അവ വീണ്ടും വീണ്ടും വാങ്ങേണ്ടി വരുന്നതിലൂടെയുള്ള അമിത ചെലവ് ഒഴിവാക്കുകയും ചെയ്യാം.

4 . കുഞ്ഞുങ്ങൾക്കുള്ള വിഭവങ്ങളുണ്ടാക്കുമ്പോൾ അളവ് ഇത്തിരി അമിതമായിപ്പോയാലും വിഷമിക്കണ്ട. അധികമുള്ളതു എടുത്തു കളയുകയും വേണ്ട. ഫ്രിഡ്ജിൽ വെച്ച് വേണ്ടപ്പോൾ മാത്രം എടുത്തു ചൂടാക്കി നൽകിയാൽ മതി. ഇത് ഒരു കുഴപ്പത്തിനും കാരണമാകില്ല.

5 . കുഞ്ഞുങ്ങളുടെ ഡയപ്പെർ യഥാസ്ഥാനത്തു തന്നെ ഇരിക്കുക എന്നത് ഒരപൂർവ സംഭവമാണ്. മിക്ക കുട്ടികളും അവ സ്വയം അഴിച്ചു കളയാൻ തന്നെ നോക്കും. ടാക്‌ട്‌ ടേപ്പ് ഇട്ടു അവ ഒട്ടിക്കുക എന്നതാണ് ഫലപ്രദമായ ഒരു പോംവഴി.

6 . കുഞ്ഞുങ്ങൾക്ക് പലപ്പോഴും ചെരുപ്പുകളിടുന്ന അവസരത്തിൽ കാലുകൾ തമ്മിൽ മാറിപ്പോകാറുണ്ട്. ഇത് ഒഴിവാക്കുവാനായി തിരിച്ചറിയപ്പെടാവുന്ന രീതിയിലുള്ള രണ്ടു സ്റ്റിക്കറുകൾ അവയിൽ ഒട്ടിച്ചാൽ മതിയാകും.

7 . ചില സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് ഉറക്കം വരാൻ വളരെ ബുദ്ധിമുട്ടാണ്. ഈ സമയങ്ങളിൽ അവരുടെ മൂക്ക് വളരെ മൃദുവായി മുകളിൽ നിന്നും താഴേക്കു ഉഴിഞ്ഞു കൊടുത്താൽ മതി. ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഉറക്കം വരാൻ ഈ പ്രക്രിയ വളരെ ഫലപ്രദമാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon