Link copied!
Sign in / Sign up
2
Shares

പുകവലിയും ലൈംഗികതയും തമ്മിൽ ബന്ധമുണ്ടോ?

 

പുകവലി ആരോഗ്യത്തിനു വളരെ ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.മിക്ക ആളുകളും പുകവലി തുടങ്ങുന്നത് കൗമാരപ്രായത്തിൽ കൂട്ടുകാരുടെ സമ്മർദ്ദം മൂലമാകാം.ചിലർ കോളേജിൽ വച്ചാണ് തുടങ്ങുന്നതെങ്കിൽ ചില കുട്ടികൾ സ്കൂൾ കാലം മൂത്ത കൊണ്ടുനടക്കുന്ന ശീലമാണിത്.സ്ഥിരമാണയി പുകവലിക്കുന്ന ആളോട് അതിന്റെ കാരണം ചോദിച്ചാൽ പലപ്പോഴും തൃപ്തികരമായ ഉത്തരമായിരിക്കില്ല ലഭിക്കുക.ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളോടൊപ്പം തന്നെ ഗുരുതരമായ പ്രശ്നങ്ങൾ പുകവലി ലൈംഗികജീവിതത്തിലും ഉണ്ടാക്കുന്നുണ്ടെന്നു എത്രപേർക്ക് അറിയാം?സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരേപോലെ ബാധകമാണ്.പുകവലിക്കുമ്പോൾ രക്തധമനികൾ ചുരുങ്ങുകയും ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുകയും ചെയ്യുന്നു.അതുകൊണ്ട് തന്നെ സ്ഥിരമായി പുകവലിക്കുന്നവർക്ക് ആ മൂഡിലേക്കെത്താൻ ഒരുപാട് സമയം വേണ്ടിവരുന്നു.ലൈംഗികത്വര കുറയുന്നതോടൊപ്പം തന്നെ ബെഡിലെ തൃപ്തിയും ഇക്കൂട്ടർക്ക് കുറവായിരിക്കും.ചുരുക്കത്തിൽ പറഞ്ഞാൽ പുകവലി ഉപേക്ഷിച്ചാൽ തൃപ്തികരമായ ലൈംഗികജീവിതം ലഭിക്കുമെന്നര്ത്ഥം..

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെയായിരിക്കില്ല പുകവലി ബാധിക്കുന്നത്.പുകവലി മൂലം ശരീരത്തിൽ കാണപ്പെടുന്ന സുരക്ഷാ ബാക്റ്റീരിയകൾ നശിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.ഇതുമൂലം സ്ത്രീകളിൽ യോനിയിൽ ഉണ്ടാകുന്ന അണുബാധയ്ക്ക് പുകവലി വലിയ ഒരു കാരണമാണ്. പുരുഷന്മാരിൽ പുകവലി ഉദ്ധാരണക്കുറവിനു കാരണമാകാം.ഇതുമൂലം ലൈംഗിക ബന്ധം ആസ്വദിക്കാനാകാതെ വരുന്നു.കൂടാതെ സ്റ്റാമിന കുറയാനും കാരണമാകുന്നുണ്ട്. ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ഉപേക്ഷിക്കേണ്ടത് പുകവലി ആണ്.ഇത് ബീജാണുക്കളുടെ എണ്ണവും ആരോഗ്യവും കുറയ്ക്കുന്നു.ഒപ്പം ഗർഭം ധരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ലി ഉപേക്ഷിക്കുന്നത് ലൈംഗികജീവിതം വളരെയേറെ മെച്ചപ്പെടുവാൻ സഹായിക്കുന്നു.

പുകവലി എങ്ങനെ കുറയ്ക്കാം?

പുകവലി കുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്,പക്ഷെ സാധിക്കുന്നില്ല എന്നാണ് ഭൂരിഭാഗം പേരുടെയും പരാതി.ഇതിനു ആഗ്രഹം കൊണ്ട് മാത്രമായില്ല. കൂടെയുള്ളവരുടെ സ്നേഹവും പിന്തുണയും ഒപ്പമുണ്ടാവണം.ഒറ്റ തവണ കൊണ്ട് പുകവലി നിർത്താനാവില്ല.ഓരോ ഘട്ടമായി എണ്ണം കുറച്ചുകൊണ്ട് വേണം നിർത്താൻ. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon