Link copied!
Sign in / Sign up
5
Shares

പ്രസവശേഷം വയർ കുറയാൻ ഈ മാർഗ്ഗങ്ങൾ!

പ്രസവശേഷമുള്ള സൗന്ദര്യം വീണ്ടെടുക്കുന്നതിൽ ഏറ്റവും പ്രധാനമാണ് വയർ കുറയ്ക്കുക എന്നത്. പ്രസവരക്ഷ കഴിയുമ്പോഴേക്കും വയർ കുറയേണ്ടതാണെങ്കിലും ചിലരിൽ ഇത് വളരെയേറെ ബുദ്ധിമുട്ടായി തോന്നാറുണ്ട്. പ്രസവശേഷം എല്ലാവരിലും അടിവയറിന്റെ ഭാഗത്തു കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്. പ്രസവശേഷം വയർ ചുരുങ്ങുന്നത് മൂലമുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകളും മറ്റുമുണ്ടാക്കുന്ന അഭംഗി ചിലരിലെങ്കിലും അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. 

 

ഏറ്റവും ആദ്യം മനസിലാക്കേണ്ട കാര്യം ശരീരത്തിന് പൂര്വസ്ഥിതിയിലേക്ക് മാറാനുള്ള സമയം കൊടുക്കേണ്ടതുണ്ട് എന്നതാണ്. ക്ഷമയോടെയും കൃത്യതയോടെയുമുള്ള വ്യായാമം കൊണ്ടും ഭക്ഷണ രീതികൾ കൊണ്ടും ഇവ മാറ്റിയെടുക്കാവുന്നതേയുള്ളു. ഇതിനായി മനസിനെ പാകപ്പെടുത്തുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയുമാണ് വേണ്ടത്. കാരണം ഒരു അമ്മയുടെ സൗന്ദര്യവും തേജസ്സും മുമ്പുള്ളതിനേക്കാൾ പതിന്മടങ്ങു കൂടുതലായിരിക്കും. അതിൽ ശരീരവടിവിനുള്ള പ്രാധാന്യം വളരെ കുറവുമായിരിക്കും. എങ്കിലും താഴെ പറയുന്ന മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ..,

 

1. വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടുക.

നമ്മുടെ നാട്ടിലെ ആചാര പ്രകാരം പ്രസവ ശേഷമുള്ള ശരീര രക്ഷയിൽ ചില മരുന്നുകളും ലേഹ്യങ്ങളും കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പാടില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷെ അമിതമാകാനും പാടില്ല. പ്രസവരക്ഷയുടെ കാലഘട്ടം കഴിഞ്ഞാൽ ഇഷ്ടം പോലെ വെള്ളം കുടിക്കാം. ശരീര ഭാരം കുറയ്ക്കാൻ പറ്റിയ നല്ലൊരു മാർഗമാണിത്. ഒപ്പം ചർമത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുകയും ചെയ്യുന്നു.

 

2. മുലയൂട്ടാൻ മടിക്കരുത്.

 

മുലയൂട്ടൽ സമയത്തു അമ്മയുടെ ശരീരത്തിലെ കലോറി വളരെയധികം കുറയുന്നു. എത്രയധികം മുലയൂട്ടുന്നുവോ അത്രയും നല്ലതാണു അമ്മയ്ക്കും കുഞ്ഞിനും.

 

3. വ്യായാമം തുടങ്ങുക.

ഗർഭകാലത്തിനും പ്രസവത്തിനും മുൻപ് ചെയ്തിരുന്നത് പോലെ കഠിനമായ വ്യായാമ മുറകൾ ചെയ്യുന്നതിനേക്കാൾ നല്ലതു ശാരീരിക അവസ്ഥയ്ക്ക് പറ്റിയ  ലളിതമായ വ്യായാമ രീതികൾ കണ്ടെത്തി ചെയ്യുകയാണ്. പതിയെ പഴയ ജീവിതരീതിയിലേക്കു തന്നെ മടങ്ങിവരാം.

 

4. ആഹാരത്തിലെ പ്രോട്ടീൻ അളവ് കൂട്ടുക.

 പേശികൾ പഴയപടിയാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പ്രോട്ടീൻ. ഇത് കൊളാജൻ അളവ് കൂട്ടുകയും അതുവഴി ചർമത്തിന്റെ സ്വാഭാവികത നിലനിർത്തുകയും ചെയ്യുന്നു. മുതിർന്ന ഒരാൾ ദിവസവും 50 gm പ്രോട്ടീൻ കഴിക്കേണ്ടതുണ്ട്.

 

5. ലോഷനുകളും എണ്ണയും ഉപയോഗിക്കുക.

കൊളാജൻ, വിറ്റാമിൻ E, C, A, K എന്നിവയടങ്ങിയിട്ടുള്ള ലോഷനുകളും ഇടയ്ക്കിടെ എണ്ണ തിരുമ്മി കുളിക്കുന്നതും വയർ കുറയാൻ സഹായകമാണ്. ഇത് രക്തയോട്ടം കൂട്ടുകയും അതുവഴി ചർമത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്നു. വിലയേക്കാൾ ഗുണമേന്മയുള്ള ലോഷനുകൾ വാങ്ങാൻ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്..

 6. നന്നായി ഉറങ്ങുക.

ആവശ്യത്തിന് ഉറങ്ങാത്തത് തലച്ചോറിന്റെയും അതുവഴി  ശരീരത്തിന്റെയും പ്രവർത്തനത്തെ വളരെയധികം ബാധിക്കും. ഒപ്പം അനാവശ്യമായ സ്ട്രെസ്സും സമ്മർദവും ഒഴിവാക്കേണ്ടതുണ്ട്.മനസിന് സന്തോഷം നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നതും വളരെയധികം ഗുണം ചെയ്യും.

 

7. ആവശ്യത്തിന് ഭക്ഷണം കഴിക്കുക.

 

വണ്ണം കുറയ്ക്കാനും വയർ കുറയ്ക്കാനുമായി പട്ടിണി കിടക്കുന്നത് മറ്റു രോഗങ്ങൾ വരുത്തി വയ്ക്കാനേ സഹായിക്കൂ. കൃത്യസമയത്തു സമീകൃതമായ ആഹാരം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് തന്നെയാണ് ഏറ്റവും നല്ല മരുന്ന്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon