Link copied!
Sign in / Sign up
44
Shares

പ്രസവശേഷം ഇവ ശ്രദ്ധിക്കുക!

പ്രസവത്തിന് മുന്‍പുള്ള ഒന്‍പത് മാസക്കാലത്ത് കൂടുതലും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കാറുള്ളത്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പ്രസവത്തിന് ശേഷമുള്ള ദിനങ്ങളും കാരണം നിങ്ങളുടെ ശരീരം എല്ലാം വീണ്ടെടുത്ത് സുഖം പ്രാപിക്കുന്ന ദിനങ്ങളാണിവ. ഈ സമയത്ത് ചെയ്യാന്‍ പാടുളളതും പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്, അവയെ പറ്റി അറിയുന്നതിനായ് ഈ ലേഖനം നിങ്ങളെ സഹായിക്കും.

1. വ്യായാമം

കഠിനമായതും സാഹസികമായതും ആയിട്ടുള്ള തരം വ്യായാമങ്ങള്‍ ഒഴിവാക്കുക, കാരണം ഇപ്പോഴും നിങ്ങളുടെ ശരീരം എളുപ്പം പരിക്കെല്‍ക്കാവുന്ന സ്ഥിതിയില്‍ ആയിരിക്കാമെന്ന് വരാം. നിങ്ങളുടെ ഗര്‍ഭാശയം ചുരുങ്ങിയിട്ടുണ്ടാകുമെങ്കിലും, നിങ്ങളുടെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണ്ടി ഒരല്‍പം പരിശ്രമിക്കാവുന്നതാണ്. പെല്‍വിക് മാംസപേശികളെ ബലപ്പെടുത്താന്‍ വേണ്ടി പെല്‍വിക് എക്സര്‍സൈസുകള്‍ ചെയ്ത് നോക്കാം. ഒരല്പം ഉലാത്തുകയോ നടത്തം പതിവാക്കുകയോ ചെയ്യാം. ഇങ്ങനെ നടക്കുമ്പോള്‍ നിങ്ങളുടെ മൂക്കിലൂടെ നന്നായി ശ്വസിക്കുക. വ്യായാമം ചെയുന്ന നേരത്ത് ശ്വാസം പിടിച്ച് വെയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. വ്യായാമത്തിന് ശേഷം നല്ല തെളിച്ചമുള്ള ചുവന്ന നിറത്തിലുള്ള യോനിസ്രാവം ഉണ്ടാവുകയാണെങ്കില്‍, താല്കാലം ഇനി കുറച്ച് നാളത്തേക്ക് വ്യായാമം വേണ്ട വെയ്ക്കുന്നതാണ് നല്ലത്.

2. പ്രകൃതിയുടെ വിളി

ആദ്യ കുറച്ചാഴ്ചകളില്‍ മലമൂത്രവിസ്സര്‍ജ്ജനം വേദനജനകമായ ഒന്നായെന്നിരിക്കാം, എങ്കിലും അത്യാവശ്യം അല്ലേങ്കില്‍ കൂടിയും ഓരോ 3-4 മണിക്കൂര്‍ കൂടുമ്പോഴും ബാത്‌റൂമില്‍ പോയി മൂത്രമൊഴിക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നിര്‍ബന്ധിതമായ ബലം പ്രയോഗിച്ച് മലവിസര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കാത്തതാണ് നല്ലത്, കാരണം നിങ്ങള്‍ക്ക് ഇതിനും ഉപകരിക്കുന്നത് പ്രസവസമയത്ത് നിങ്ങള്‍ ഉപയോഗിച്ച അതേ മാംസപേശികളാണ്. അവ ചിലപ്പോള്‍ ഇപ്പോഴും വ്രണപെട്ട് ഇരിക്കുന്നുണ്ടാകാം, അതുകൊണ്ട് തന്നെ അവയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അത്ര നല്ല കാര്യം അല്ല. മലവിസര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്ന നേരത്ത് മുന്നോട്ട് ചാഞ്ഞ് ഇരിക്കുക, ഇത് സമ്മര്‍ദ്ദത്തെ വഴി തിരിച്ച് വിടാന്‍ സഹായിക്കും.

3. നിങ്ങളുടെ പോസ്ച്ചര്‍ ശരിയാക്കുക

ശരിയായ ഭാഗങ്ങളിലാണെന്ന് നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന്‍ ഉറപ്പ് വരുത്തുന്നതിനായ്, നിങ്ങളുടെ ഇരിപ്പിന്‍റെയും കിടപ്പിന്‍റെയും രീതി ശരിയായതാണെന്ന്‍ ഉറപ്പ് വരുത്തുക.താഴെ വീണ വസ്തുക്കള്‍ പെറുക്കിയെടുക്കുന്ന നേരത്ത് പൂര്‍ണ്ണമായ് കുനിഞ്ഞുനിന്ന്‌ എടുക്കാത്തതാണ് നല്ലത്.പകരം, ഒരു പാദം മറ്റേ പാദത്തിന്റെ മുന്നില്‍ വരുന്ന രീതിയില്‍ കാലുകള്‍ ഒരല്പം വിടര്‍ത്തി വെച്ച് മുട്ടുകള്‍ മടക്കി താഴെ വീണ വസ്തുക്കള്‍ എടുക്കാന്‍ ശ്രമിക്കുക. ഭാരമേറിയ വസ്തുക്കള്‍ പോക്കുന്നതും പെട്ടെന്നുള്ള ചലനങ്ങളും ഒഴിവാക്കുക. കിടക്കയില്‍ നിന്ന് എഴുനേല്‍ക്കുമ്പോള്‍, നേരെ എഴുന്നേറ്റിരിക്കുന്നതിന് പകരം ഒരു വശത്തേക്ക് പതിയെ ഉരുണ്ട് എഴുനേല്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഓരോ രണ്ട് മണിക്കുറുകള്‍ കൂടുമ്പോള്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിന് മേല്‍ ഉള്ള സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കും.

4. ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

പ്രസവം കഴിഞ്ഞ ഉടനെ തന്നെ ശ്രദ്ധ ശരീരഭാരം കുറയ്ക്കുന്നതിനെ പറ്റി ആകരുത്.ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് മലവിസ്സര്‍ജ്ജനം എളുപ്പമാക്കാന്‍ സഹായിക്കും. നിര്ജ്ജലീകരണം ഒഴിവാക്കുന്നതിനും ശരീരത്തിലുള്ള വിഷാംശങ്ങളെ ഒഴുക്കി കളയുന്നതിനും വേണ്ടി ധാരാളം വെള്ളം കുടിക്കുന്നത് പതിവാക്കുക.

5. നീന്തല്‍ ഒഴിവാക്കുക

പ്രസവശേഷം കുറച്ച് ദിവസം യോനിസ്രാവം ഉണ്ടായേക്കാം. ഇത് തുടക്കത്തില്‍ കുറേ ഉണ്ടാവുമെങ്കിലും പിന്നീട് ചില പാടുകള്‍ മാത്രമായ് കുറഞ്ഞ് വരും. ഈ ബ്ലീഡിംഗ് മുഴുവനായും തീരുന്നത് വരെ നീന്തല്‍ ഒഴിവാക്കുക. ജലാശയവും സ്വിമ്മിംഗ് പൂളും ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ശുചിത്വത്തിന്റെ കാര്യത്തില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് കൂടാതെ വെള്ളത്തില്‍ നിന്ന് നിങ്ങള്‍ക്ക് ബാക്ക്റ്റീരിയല്‍ ഇന്ഫെക്ഷനുകളോ മറ്റ് അനുബാധകളോ ഉണ്ടാകുന്നുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമായെന്ന്‍ വരാം.

          *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon