Link copied!
Sign in / Sign up
23
Shares

പ്രസവ ശേഷം പഴയതിലും സുന്ദരിയാകാം...!

വിവാഹത്തിന് മുൻപ് കാണാൻ എന്ത് സുന്ദരിയായിരുന്നു ഞാൻ.. ഒരു കുഞ്ഞായപ്പോൾ എല്ലാം പോയി എന്ന് കണ്ണാടിയിൽ നോക്കി നെടുവീർപ്പിടാത്തവരായി ആരുമില്ല. ഒരു കുഞ്ഞു ജനിച്ചു കഴിയുന്നതോടെ സൗന്ദര്യ സംരക്ഷണത്തിൽ അലസത കാണിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഇനിയിപ്പോ എന്ത് നോക്കാനാ എന്ന ചിന്താഗതിയാണ് എല്ലാവർക്കും തന്നെ. എന്നാൽ പുരുഷന്മാരോ? മൈ ബോസ് സിനിമയിൽ ദിലീപ് പറഞ്ഞത് പോലെ പട നയിക്കണ രാജാവിനെ പോലെ അങ്ങ് നടക്കും..അല്ലേ?? പ്രസവ ശേഷമാണു യഥാർത്ഥത്തിൽ മുമ്പുള്ളതിനേക്കാൾ സൗന്ദര്യം ഉണ്ടാവുക എന്നതാണ് സത്യം. സൗന്ദര്യവും ആകാര വടിവും ആത്മവിശ്വാസം കൂട്ടാനും അതിനേക്കാൾ ഉപരിയായി നല്ലൊരു അമ്മയാകാനും നിങ്ങളെ സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രസവ ശേഷം ശരീര സൗന്ദര്യം നഷ്ടപ്പെട്ടു എന്ന് വിലപിക്കുന്നതിന് മുൻപ് ഇനി പറയുന്ന കാര്യങ്ങൾ ഒന്ന് വായിച്ചു നോക്കൂ,..

വീട്ടിലുള്ളവരുടെ പിന്തുണ 

പ്രസവ ശേഷം മറ്റെല്ലാത്തിനെക്കാട്ടിലും ഉപരി ഭർത്താവിന്റെയും വീട്ടിലുള്ളവരുടെയും പിന്തുണയാണ് ഏറ്റവും ആവശ്യം. പ്രസവ ശേഷം പലവിധ കാരണങ്ങളാൽ വിഷാദത്തിനു അടിമപ്പെടുന്നവരുണ്ട്. ചിലരിൽ ദേഷ്യവും നെഗറ്റീവ് ചിന്തകളും വർധിക്കും. താൻ ഒരു നല്ല അമ്മ ആണോ എന്നതാവാം കാരണം. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ സഹായിക്കേണ്ടത് ഭർത്താവു തന്നെയാണ്. സ്നേഹത്തോടെയുള്ള ഓരോ വാക്കും സാന്ത്വനവും അമ്മയ്ക്ക് നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല.മനസിന്റെ സന്തോഷം മുഖത്ത് പ്രതിഫലിക്കും.

ധാരാളം ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക.

പ്രസവാനന്തരം ഉള്ള പഥ്യത്തിന്റെയും മറ്റു മാമൂലുകളുടെയും കാലാവധി കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ കയ്യിലാണ് കാര്യങ്ങളെല്ലാം. മനസിന് ഇഷ്ടമുള്ള ഭക്ഷണം എല്ല്ലാം തന്നെ കഴിക്കാം. പക്ഷെ മുലയൂട്ടുന്ന കാലത്തോളം ജങ്ക് ഫുഡിലും മറ്റു മരുന്നുകളിലും കരുതൽ വേണമെന്ന് മാത്രം. അമ്മ കഴിക്കുന്നതെല്ലാം പാലിലൂടെ കുഞ്ഞിലേക്ക് എത്തുമെന്നത് തന്നെ കാരണം. ശരീരത്തിന്റെ ഊർജം നിലനിർത്താൻ ഹെൽത്തി ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യം.

വ്യായാമം, യോഗ എന്നിവ പരീക്ഷിക്കാം.

ആകാര വടിവ് തിരിച്ചു കൊണ്ട് വരാൻ ഏറ്റവും നല്ല വഴിയാണ് വ്യായാമവും യോഗയും. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ വ്യായാമ മുറകൾ തിരഞ്ഞെടുക്കാവൂ.

ആവശ്യത്തിന് ഉറങ്ങുക

ഉറക്കമില്ലായ്മ അമിതവണ്ണത്തിന് ഒരു പ്രധാന കാരണമാണ്. കുഞ്ഞുങ്ങൾ ഉള്ളതിനാൽ തന്നെ ആവശ്യത്തിനുള്ള ഉറക്കം മിക്ക അമ്മമാർക്കും കുറവായിരിക്കും. ഇക്കാര്യത്തിലും വീട്ടിലുള്ളവരുടെ പിന്തുണ അത്യാവശ്യമാണ്. കുഞ്ഞുറങ്ങുന്ന സമയത്തു കൂടെ അൽപനേരം ഉറങ്ങുന്നതും നല്ലതാണ്.അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധവും കൂട്ടാൻ ഇത് സഹായിക്കും. 

നന്നായി വസ്ത്രം ധരിക്കുക

ആകാര വടിവ് എടുത്തു കാണിക്കുന്നതിനേക്കാൾ ഉപരി ആത്മവിശ്വാസം നൽകുന്ന വസ്ത്രം ധരിക്കാം. വീട്ടിൽ ആണെങ്കിൽ പോലും രാവിലെ കുളിച്ചു അല്പം മേക്കപ്പ് ഒക്കെ ചെയ്യുന്നതിൽ തെറ്റില്ല. എന്നുവെച്ചു മുൻപ് ഉപയോഗിച്ചിരുന്ന തരത്തിലുള്ള പ്രൊഡക്ടുകൾ അല്ല, വീട്ടിൽ തന്നെ ഉണ്ടാക്കിയ കണ്മഷി കൊണ്ട് അല്പം കണ്ണെഴുതി പൊട്ടും തൊട്ടു നല്ല്ല സുഗന്ധമുള്ള പൌഡർ ഒക്കെ പൂശി നടക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. മറ്റൊരു കാര്യം ഒരു അമ്മയുടെ സൗന്ദര്യത്തിന്റെ ഭംഗി ഒന്ന് വേറെ തന്നെയാണ്.

മുഖ സൗന്ദര്യത്തിനു പ്രകൃതിദത്ത വഴി മാത്രം.

കഴുത്തിന് ചുറ്റുമുള്ള കറുപ്പ്, കണ്ണിനു താഴെയുള്ള കറുപ്പ്, ചർമം വിണ്ടു കീറൽ, ഇരട്ട താടി  തുടങ്ങിയവയെല്ലാം തന്നെ പ്രസവശേഷം മിക്കവാറും നേരിടുന്ന പ്രശ്നങ്ങൾ ആണ്. അല്പം വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങു തുടങ്ങിയവയുടെ നീരെടുത്ത് പതിവായി പുരട്ടുന്നത് കറുപ്പു നിറം അകലാൻ സഹായിക്കും.

കൺപോള വീക്കം മാറാൻ തണുത്ത ചായയുടെ മട്ടെടുത്തു ഒരു കോട്ടണിൽ മുക്കി കണ്ണിനു മുകളിലും താഴെയും വയ്ക്കുക. ഇരട്ട താടി മാറാൻ സ്കൈ കിസ്സിങ്  പരീക്ഷിക്കാവുന്നതാണ്. ഒരു കസേരയിൽ നിവർന്നിരുന്നു തല മുകളിലേക്കാക്കി അന്തരീക്ഷത്തിലേക്ക് ചുംബിക്കുക.

കഴുത്തിലെ പേശികൾ വലിയാനും ഇരട്ട താടി ഇല്ലാതാക്കാനും ഇത് സഹായിക്കും. ചർമത്തിലെ വരൾച്ച മാറാൻ ആഴ്ചയിൽ രണ്ടു ദിവസം എണ്ണ പുരട്ടി കുളിക്കുന്നത് നല്ലതാണ്. ഷാംപൂ, കണ്ടീഷണർ തുടങ്ങിയവയുടെ ഉപയോഗവും കുറച്ചു പ്രകൃതിദത്ത വഴികൾ തിരഞ്ഞെടുക്കാവുന്നതാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon