Link copied!
Sign in / Sign up
3
Shares

പ്രണയത്തിനു വിലങ്ങുതടി ആരാണ്?

തിളച്ച ചോര തണുത്തു തുടങ്ങി. നീതി കിട്ടാത്ത ഒരുപാടു പേർക്കിടയിലേക്ക് കെവിന്റെ പേരും പതിയെ ചേർക്കപ്പെട്ടു. കെവിനും നീനുവും ചേർന്നെടുത്ത ചിത്രങ്ങൾ പതിയെ പ്രചരിച്ചു തുടങ്ങി. അവരുടെ കണ്ണുകളിലെ തിളക്കം മറക്കാൻ കഴിയില്ല.ജീവിച്ചു തുടങ്ങുന്നതിനു മുൻപേ ചില മൃഗങ്ങൾക്കു മുൻപിൽ അടിയറവു വയ്‌ക്കേണ്ടി വന്ന ജീവിതങ്ങൾ. മേലാകെ മർദനമേറ്റ പാടുകളും ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളുമായാണ് കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. ഇത്രയുമൊക്കെ ക്രൂരമായി കൊല്ലാൻ മാത്രം തെറ്റൊന്നും അവൻ ചെയ്തിരുന്നില്ല. പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തെറ്റായി കാണുന്നവരുടെ കണ്ണുകളിൽ ചിലപ്പോൾ അവർ തെറ്റുകാരായിരിക്കാം. ഇതിനു ശേഷം പല പിതാക്കന്മാരുടെയും പോസ്റ്റുകൾ ഫേസ്ബുക്കിലൂടെ പാറി നടന്നു. 

"23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ .ധൈര്യത്തോടെ പറയുന്നു .
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല.പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.
ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്ന മകൾ സ്നേഹി .
 "

ഇതായിരുന്നു വൈറൽ ആയ കുറിപ്പുകളിൽ ഒന്ന്. നല്ലതുതന്നെ. ഇനിയുമുണ്ട് ഒരുപാട് പോസ്റ്റുകൾ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറ്റുള്ളവർ കമന്റ് ചെയ്യുന്നുമുണ്ട്. എങ്കിലും എത്രനാൾ ഉണ്ടാകും പ്രണയത്തിന് ഇത്തരമൊരു വീരപരിവേഷം? മൂന്നു വർഷം മുൻപ്  "എന്നു നിന്റെ മൊയ്‌തീൻ" എന്ന സിനിമ റിലീസ് ആയപ്പോൾ ഇതിലും വലിയ സഹാനുഭൂതി ആയിരുന്നു കാഞ്ചനമാലയോടും അവരുടെ പ്രണയത്തോടും. ആ വർഷത്തെ അവാർഡ് നിശകൾ കഴിഞ്ഞതോടെ അതും കഴിഞ്ഞു. 

തന്റെ സഹോദരിയെ രജിസ്റ്റർ വിവാഹം കഴിച്ച യുവാവിനെ കുറെ ഗുണ്ടകളുമായി വന്നു ആക്രമിച്ചു തട്ടിക്കൊണ്ട് പോകുക, വഴിനീളെ മർദിക്കുക, ഒടുവിൽ കൊന്നു തള്ളുക. സിനിമകളിൽ മാത്രം കണ്ടു പരിചയിച്ച രംഗങ്ങൾ.കൊലപാതകം പെൺകുട്ടിയുടെ മാതാപിതാക്കൾ ആസൂത്രണം ചെയ്തതാണെന്നും പോലീസ് അതിനു കൂട്ട് നിൽക്കുകയാണെന്നും പുതിയ വാദങ്ങൾ ഉയരുമ്പോൾ തന്നെ ചില കാര്യങ്ങൾ നാം ചിന്തിക്കേണ്ടതുണ്ട്.

ജാതിയും മതവും വർഗീയതയും ഒന്നുമല്ല ഇവിടെ വിഷയം, നാൾക്കുനാൾ ക്രൂരതയേറി വരുന്ന മനസുകൾ ആണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ദുരഭിമാനക്കൊല ഒരു വാർത്തയേയല്ല എങ്കിലും വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും ഏറെ മുൻപിൽ നിൽക്കുന്ന കേരളത്തിൽ ഇത്തരമൊരു വാർത്ത സങ്കൽപ്പിക്കാൻ പോലും ആകുമായിരുന്നില്ല. നിമിഷങ്ങൾ മാത്രം ആയുസുണ്ടായിരുന്ന ദാമ്പത്യത്തിന്റെ ഓർമകളും പേറി ജീവിക്കുന്ന ആ പെൺകുട്ടി ഇനി ഒരു വലിയ ചോദ്യചിഹ്നമാണ്.സമൂഹ മനസാക്ഷിയ്ക്കു മുൻപിലും സ്വന്തം കുടുംബത്തിന് മുൻപിലും.

കൊല്ലെണ്ടായിരുന്നു, രണ്ടു തല്ലു കൊടുത്തു വിട്ടാൽ മതിയായിരുന്നു എന്നഭിപ്രായം പ്രകടിപ്പിച്ചവരാണ് ഭൂരിഭാഗം മാതാപിതാക്കളും. എന്തൊക്കെ പറഞ്ഞാലും അവർ ചെയ്തത് തെറ്റ് തന്നെയാണ്, വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുമ്പോഴുള്ള അവരുടെ വേദന മനസ്സിലാക്കണമെങ്കിൽ നീയും ഒരു അമ്മയാവണം എന്ന് സാധാരണക്കാരായ എല്ലാ മാതാപിതാക്കളും പറഞ്ഞു. ശെരിയാണ്. പക്ഷേ മക്കളുടെ പ്രണയത്തെ ഒന്നും നോക്കാതെ അംഗീകരിക്കാൻ മാത്രം വിശാലഹൃദയർ അല്ല ഇക്കാലത്തെ മാതാപിതാക്കൾ. അത് സ്വന്തം മക്കളുടെ ജീവിതം നശിക്കാൻ പാടില്ല എന്ന മുൻകരുതൽ ഉള്ളതുകൊണ്ടാണ്.

ഒന്ന്. പ്രണയത്തിന് എതിരല്ലാത്തവർ. എടുത്തുചാട്ടം മൂലം ജീവിതം നശിച്ചവർ നമുക്ക് ചുറ്റുമുണ്ട്. കുട്ടിത്തം വിട്ടുമാറുന്നതിന് മുൻപേ ഒളിച്ചോടി വിവാഹം കഴിക്കാൻ മുതിരുന്നവർ. രണ്ടു വർഷം മുൻപ് രണ്ടു ഹയർസെക്കണ്ടറി വിദ്യാർഥികൾ ഇത്തരത്തിൽ മാതാപിതാക്കളെ പേടിച്ചു ഒളിച്ചോടിയിരുന്നു. കയ്യിലുള്ള പണം തീർന്നപ്പോൾ പകച്ചുപോയ അവരെ അന്നാട്ടിലുണ്ടായിരുന്ന ഒരു നല്ല വ്യക്തി സംരക്ഷിച്ചതിനാൽ മാത്രം വീണ്ടും ആ കുട്ടികളെ അച്ഛനമ്മമാർക്ക് തിരികെ കിട്ടി. ടിവിയിലും പത്രത്തിലുമെല്ലാം സംഭവം വാർത്തയായി നിറയുകയും ചെയ്തു. കുട്ടികളുടെ ഇഷ്ടത്തിനെതിരല്ല, നന്നായി പഠിച്ചു നല്ലൊരു ജോലി വാങ്ങട്ടെ എന്ന് മാത്രമായിരുന്നു ആ മാതാപിതാക്കളുടെ പ്രതികരണം. ഈ സ്നേഹം കുട്ടികൾ തിരിച്ചറിയാതെ പോയത് അവർ തമ്മിൽ ഉള്ള സുതാര്യതക്കുറവ് മൂലം മാത്രമാണ്.

രണ്ട്. പ്രണയത്തിന് എതിരായവർ. എന്തൊക്കെ സംഭവിച്ചാലും പ്രണയിച്ചു വിവാഹം കഴിക്കുന്നത് നാണക്കേടാണെന്നും അറേഞ്ച് വിവാഹമാണ് നിലനിൽക്കുന്നതെന്നും കരുതുന്നവർ. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ പിന്നെ അവർക്ക് നോ പ്രോബ്‌ളം.

മൂന്ന്. ദുരഭിമാനികൾ. പ്രണയിച്ചതുകൊണ്ട് മാത്രം വിവാഹം നടത്തില്ല എന്ന് പറയുന്നവർ. ഇത്തരക്കാരെ മാത്രമാണ് ഒഴിവാക്കേണ്ടത്. കാരണം ദുരഭിമാനം മൂലം നടത്തിയ ഏതൊരു വിവാഹവും ദുരിതത്തിലേ കലാശിച്ചിട്ടുള്ളു. 

മാതാപിതാക്കൾ മാത്രമല്ല ചില വകയിലെ ബന്ധുക്കളും വിവാഹക്കാര്യത്തിൽ മാത്രം താല്പര്യം കാണിക്കുന്ന നാട്ടുകാരും ഇത്തരം കാര്യങ്ങളിൽ പ്രതികളാണ്. മാതാപിതാക്കളും മക്കളും തമ്മിൽ പരസ്പരം മനസുതുറന്നു സംസാരിക്കാനുള്ള ഇടം ഉണ്ടായാൽ തീരാവുന്നതേയുള്ളു ഈ പ്രശ്നം. അതിനുവേണ്ടി ഈഗോ മാറ്റിവച്ചു കുറച്ചുനേരം ഇരിക്കണമെന്ന് മാത്രം. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon