Link copied!
Sign in / Sign up
6
Shares

 

ബാഗിൽ സൂക്ഷിച്ചിരുന്ന പവർബാങ്ക്  പൊട്ടിത്തെറിച്ചു! ചൈനയിലാണ് സംഭവം. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് അടുത്തുള്ള യാത്രക്കാരനുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ബാഗിൽ സൂക്ഷിച്ചിരുന്ന പവർബാങ്ക് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ യുവാവ് ബാഗ് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തിൽ ആളപായമില്ല.

പവർബാങ്ക് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടത് എന്തൊക്കെ?
  • പവർബാങ്ക് വാങ്ങുമ്പോൾ അതിന്റെ കപ്പാസിറ്റി ശ്രദ്ധിക്കുക. ഫോൺ ബാറ്ററിയുടെ കപ്പാസിറ്റിയേക്കാൾ കൂടുതൽ കപ്പാസിറ്റി ഉള്ള പവർബാങ്ക് വാങ്ങുന്നതാണ് എപ്പോഴും നല്ലത്.

              1500 mAh ബാറ്ററി -  ഒരു സ്മാർട്ട് ഫോൺ ചാർജ്ജ്

              5600 mAh ബാറ്ററി – രണ്ടോ മൂന്നോ ചാർജ്ജ്

              10000 mAh ബാറ്ററി – നാല് സ്മാർട്ട് ഫോൺ ചാർജ്ജ്

  • LED ഇന്ഡിക്കേറ്ററുകൾ ഉള്ള പവർബാങ്ക് വാങ്ങാൻ മറക്കരുത്. ചാർജ് നില അറിയാൻ ഇത് സഹായിക്കും.
  • ഉയർന്ന നിലവാരമുള്ള ലിഥിയം-പോളിമര്‍ ബാറ്ററിയുള്ളവ തിരഞ്ഞെടുക്കുക. ഇത് പൊട്ടിത്തെറി ഒഴിവാക്കും. രാത്രി ഉറങ്ങുമ്പോള്‍ പുലര്‍ച്ച വരെ ചാര്‍ജ് ചെയ്യുന്ന ശീലക്കാരാണ് പലരും. എന്നാല്‍ ഇത് അപകടമാണ് എന്നോർക്കുക.
  • വിലയേക്കാൾ ഗുണമേന്മയ്ക്ക് പ്രാധാന്യം നൽകുക. വില അല്പം കൂടുതലായാലും ഉയർന്ന ബ്രാൻഡുകളുടെ ഉപകരണം വാങ്ങാൻ ശ്രദ്ധിക്കുക. നിലവാരം കുറഞ്ഞാൽ ഫോൺ ചാർജ് ചെയ്യാൻ സമയമെടുക്കുമെന്നു മാത്രമല്ല ഫോൺ കേടാകാനും സാധ്യതയുണ്ട്. 
  • ഒരേസമയം വിവിധ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാകണം ഒരു മികച്ച പവര്‍ബാങ്ക്. ടാബ്‌ലറ്റ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കൂടി ചാര്‍ജ് ചെയ്യാന്‍ പാകത്തിനുള്ള പവര്‍ബാങ്കുകള്‍ ലഭ്യമാണ്.
Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon