Link copied!
Sign in / Sign up
21
Shares

പ്രസവാനന്തരമുള്ള വിഷാദരോഗം സംഭവിക്കാനുള്ള കാരണങ്ങൾ ഇവയാണ്!

"പെറ്റു കഴിഞ്ഞപ്പോ അവളുടെ ദേഷ്യം കൂടി. തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം. കുഞ്ഞിനെ പോലും നോക്കാൻ താല്പര്യമില്ല! ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ?" കുഞ്ഞുണ്ടായതിനു ശേഷം ഒരുപാട് കേട്ട ചില ഡയലോഗുകൾ ആണിത്. കുറ്റപ്പെടുത്തൽ അല്ലാതെ പ്രശ്നം എന്താണെന്നു അന്വേഷിക്കാൻ ആരും മിനക്കെട്ടിട്ടില്ല.

ഗർഭധാരണത്തിനുശേഷം നിരവധി സങ്കീർണ്ണ മാറ്റങ്ങൾ ഓരോ സ്ത്രീകളുടെ  ജീവിതത്തിലും സംഭവിച്ചേക്കാം. ഇതിന്റെ ഫലമായി ഗർഭിണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു നാച്ചുറൽ ഫീലിങ്ങാണ് ബേബി ബ്ലൂസ്. പോസ്റ്റ്പ്പാർട്ടം/ പോസ്റ്റിനേറ്റൽ ഡിപ്രെഷൻ പ്രസവാനന്തര ദിവസങ്ങളിലോ മാസങ്ങളിലോ തേടിവരാം. ചില സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ഡിപ്രെഷൻ ഭാവിയിലും അതെ ഗർഭിണിയെ അലട്ടുന്നതായിരിക്കും. ഏതാണ്ട് എഴുപതു ശതമാനം പേർക്ക് ഇതേ ഡിപ്രെഷൻ പിൻകാലത്തു വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഒരു അമ്മയെ ഇത് നേരിട്ട് ബാധിക്കണമെന്നില്ല, പകരം അമ്മയിലെ നിരവധി ശാരീരിക മാറ്റങ്ങൾ കാരണം ഇത് സംഭവിച്ചേക്കാം. പൂർവ്വകാലങ്ങളിലെ മാനസികരോഗത്തിനു ചികിത്സ തേടിയിട്ടുള്ളവർക്കും, ഡിപ്രെഷനും ആൻസ്സൈറ്റിയും ഒക്കെ കൂടുതലുള്ളവർക്കും ഇവ കൂടുതലായി സംഭവിച്ചേക്കാം. ജനിതക കാരണങ്ങൾ, സങ്കീർണ്ണമായ കുടുംബ പശ്ചാത്തലം എന്നിവയും ചില ഘടകങ്ങളാണ്!!

പോസ്റ്റ്പ്പാർട്ടം ഡിപ്രെഷനു കാരണമായേക്കാവുന്ന മറ്റു അടിസ്ഥാനകാരണങ്ങൾ എന്താണ്?

1.നിലയ്ക്കാത്ത ചിന്തകളും ആകുലതകളും നിങ്ങളെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഇത് എന്തുകൊണ്ടാണെന്ന് നോക്കാം:-

* ഗർഭസംബന്ധമായത് - വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, മുലയൂട്ടൽ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രസവത്തിനുശേഷം ഒട്ടുമിക്ക അലട്ടുന്നു. ഇതുമൂലം താനൊന്നുമല്ല, തനിക്കതിനു കഴിയില്ല, തനറെ ജീവിതം ആകെപ്പാടെ മാറിമറിഞ്ഞു, താനൊരു ബിഗ് സീറോ ആണ് എന്നീ വികാരപ്രക്ഷോഭങ്ങൾ കടന്നുവരുന്നു. അപര്യാപ്തത മാത്രമാണ് തന്നിലുള്ളതെന്ന തോന്നലുകൾ ഉണ്ടാകുകയും ചെയ്യുന്നു.

*പ്രസവസംബന്ധമായത് സിസേറിയൻ ആണെങ്കിൽ എന്തൊക്കെയോ അസ്വാഭാവികതകൾ തനിക്കു സംഭവിച്ചെന്നു വിചാരിച്ചു ചില സ്ത്രീകൾ ആകെ മാറിപ്പോകാം. കാലെക്കൂട്ടിയുള്ള ആർത്തവസംബന്ധമായ ഡിസ്ചാർജ് (വെള്ളപ്പോക്ക് ) സ്ത്രീകളെ വിഷാദരോഗത്തിന് അടിമകളാക്കും ശാസ്ത്രം തെളിയിക്കുന്നത്‌.

*പുതുജീവിതം/ ശാരീരികമായ മാറ്റങ്ങൾ- ആദ്യമായി അമ്മയാകുന്നവർക്ക് ഭയവും,ഉത്ക്കണ്ഠയും, നഷ്ടബോധവുമൊക്കെ സർവ്വസാധാരണമാണ്. ആത്മാഭിമാനത്തിന് ചിലരൊക്കെ. അമ്മയാകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിൽ ഭംഗം വരുത്തുന്നവരിലാണ് ഇത് കണ്ടുവരുന്നതും.

*കുഞ്ഞ്- ഏതു നേരവും കരഞ്ഞു ബഹളം വെക്കുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാൻ പെടാപ്പാടു പെടും. കുഞ്ഞിന്റെ ആഹാരസമയവും ഉറക്കസമയവും ക്രമമല്ലെങ്കിൽ അമ്മമാർ കഷ്ട്ടപ്പെട്ടതു തന്നെ. നേരത്തെയുള്ള പ്രസവം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശാരീരിക വൈകല്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ കാരണമായേക്കാം. ആ അവസരത്തിൽ ആ അമ്മയെ സഹായിക്കാൻ കുടുംബത്തിലെ മുതിർന്നവരോ, ബന്ധുക്കളോ ഇല്ലെങ്കിൽ സ്ട്രെസ് പറഞ്ഞറിയിക്കാൻ സാധിക്കയില്ല. ഇത് വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം.

*വ്യക്തിഗതമായ കാരണങ്ങൾ- സ്വന്തം അമ്മയോടോ അമ്മായിഅമ്മയോടോ നല്ല സമ്പർക്കം പുലർത്തുന്നില്ലെങ്കിലോ,തീർത്തും സന്തോഷരഹിതമായ ദാമ്പത്യജീവിതമാണെങ്കിലും ഇത് സംഭവിക്കാം. ഒറ്റപ്പെട്ടയവസ്ഥ, ആരുമില്ലെന്ന തോന്നൽ, ഭർത്താവ് വേണ്ടവിധത്തിൽ തന്നെയും കുഞ്ഞിനേയും കരുതുന്നില്ലായെന്ന ഭയം എന്നിവ പോസ്റ്റ്പ്പാർട്ടം ഡിപ്രെഷനു കാരണങ്ങളാണ്.

2.ഗാർഹികപീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ.

3.ഗർഭസംബന്ധമായ വിഷാദരോഗമല്ലെങ്കിലും ഒരു സ്ത്രീയുടെ ഉള്ളിന്റെയുള്ളിലുള്ള മറ്റു ആകുലതകൾ പോസ്റ്റ് നേറ്റൽ ഡിപ്രെഷനുള്ള അപകടസാധ്യത വരുത്തുന്നു.

4.മാനസികാവസ്ഥയെയും ശാരീരിക നിയന്ത്രണത്തെയും ബാധിക്കുന്ന ജീവശാസ്ത്രപരമായ ലക്ഷണങ്ങൾ. അതായത്:

*ആർത്തവത്തിനുള്ള ശാരീരികാസ്വസ്ഥതകൾ.

*തൈറോയ്ഡ് ഗ്ലാൻഡ്‌സിന്റെ മാറ്റങ്ങൾ

*ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ

5.തികച്ചും അപ്രതീക്ഷിതമായ ഗർഭാധാരണം. അതിനാൽ തന്നെ ഗർഭധാരണത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധമില്ലായ്മ.

6.വ്യത്യസ്ത നാടുകളിൽ വ്യത്യസ്ത തലത്തിൽ

പാശ്ചാത്യനാടുകളിലാണ്‌ പ്രധാനമായും പോസ്റ്റുപാർട്ടം ഡിപ്രെഷൻ കണ്ടുവരുന്നത്. എന്നാൽ, ചിത്തഭ്രമത്തിന്റെ കണക്കെടുത്താൽ പൗരസ്ത്യനാടുകൾക്കാണ് മുൻ‌തൂക്കം. പാശ്ചാത്യനാടുകളുടെ ഇത്തരത്തിലുള്ള അവസ്ഥക്ക് കാരണം അവരെ മാനസികമായും ശാരീരികമായും സഹായിക്കുവാനും സംരക്ഷിക്കുവാനും അവരവരുടെ കുടുംബങ്ങൾക്ക് കഴിവില്ലായെന്നതാണ്. മറിച്ചു, ഇന്ത്യയിലാണെങ്കിൽ സ്നേഹത്തിനും, സാഹോദര്യത്തിനും, മാതൃത്വത്തിനും, നമ്മൾ വില കല്പിക്കും. കുടുംബബന്ധങ്ങൾക്കു കൂടുതൽ പരിഗണനയും ലഭിക്കും. അതിനാൽ തന്നെ, ഒരു അമ്മയുടെ ചുമതലകൾ നിർവഹിക്കുന്നതിൽ സഹായിക്കാൻ ആ കുടുംബത്തിൽ തന്നെ ആരെങ്കിലുമുണ്ടാകും. അത് തന്നെയാണ് ആ അമ്മയുടെ ഏറ്റവും വലിയ സമ്പത്തും ആത്മബലവും.

മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വായനക്കാരുടെ അറിവിനുവേണ്ടി മാത്രമുള്ളതാണ്. ഇത് ദയവായി ഡോക്ടർമാരുടെ ഉപദേശമായി സ്വീകരിക്കാൻ പാടുള്ളതല്ല. നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതിയെക്കുറിച്ചു ആശങ്കയുണ്ടെങ്കിൽ എത്രയും വേഗത്തിൽ ഡോക്ടറെ സന്ദർശിക്കേണ്ടതാണ്. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon