Link copied!
Sign in / Sign up
144
Shares

പ്രസവരക്ഷ എങ്ങനെ വേണം?

ഗർഭകാലം പോലെ തന്നെ പ്രാധാന്യമുള്ള സമയമാണ് പ്രസവശേഷമുള്ള ആദ്യ മൂന്നു മാസം. ഗർഭകാലത്തു അമ്മയുടെ ശരീരത്തിൽ ശാരീരികവും മാനസികവുമായ ഒരുപാട് വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ട്. പ്രസവശേഷം ഇവയെല്ലാം മാറ്റി ശരീരം പൂർവസ്ഥിതിയിലാക്കാനുള്ള ചികിത്സാരീതിയെ ആണ് പൊതുവെ പ്രസവരക്ഷ എന്നുദ്ദേശിക്കുന്നത്. എത്രയൊക്കെ പുരോഗമിച്ചെന്നു പറഞ്ഞാലും തലമുറകളായി കൈമാറി വരുന്ന ആയുർവേദ വിധിപ്രകാരമുള്ള പ്രസവ രക്ഷാ മുറകളാണ് കേരളത്തിൽ പിന്തുടരുന്നത്. മുത്തശ്ശിമാരും മറ്റു മുതിർന്ന സ്ത്രീകളും ഉള്ള വീടുകളിൽ പ്രത്യേകിച്ചും.

പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ വെല്ലുവിളി അമ്മയുടെ വയർ ചുരുങ്ങുക എന്നതാണ്. ഗർഭം ധരിക്കുമ്പോൾ ഗർഭപാത്രത്തിന്റെ വലുപ്പം മുന്പുണ്ടായിരുന്നതിനേക്കാൾ 500 മടങ്ങായി വർധിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രസവരക്ഷയ്‌ക്കുള്ള മരുന്നുകൾ ഇതുകൂടി കണക്കിലെടുത്താണ് നൽകുന്നത്. പ്രസവം കഴിഞ്ഞാലുടൻ സ്വാഭാവികമായി ഗർഭപാത്രവും അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന പേശികളും വയറിലെ ചർമവും ചുരുങ്ങാൻ തുടങ്ങുന്നു. രക്ഷയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾ കാലദേശഭേതങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടേയിരിക്കും.

പ്രസവം കഴിഞ്ഞു വിശപ്പുണ്ടാകുമ്പോൾ പഞ്ചകോലചൂർണമായിരുന്നു മിക്ക സ്ഥലങ്ങളിലും അമ്മമാർക്ക് നൽകിയിരുന്നത്. തിപ്പലി, തിപ്പലിവേര്, കാട്ടു മുളകിന്‍ വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക് എന്നിവ സമം പൊടിച്ചുണ്ടാക്കുന്ന ഔഷധമാണ് പഞ്ചക്കോല ചൂര്‍ണം. ചിലയിടങ്ങളിൽ പല തരത്തിലുള്ള ജീരകം, അയമോദകം തുടങ്ങിയവ പൊടിച്ചും നൽകിയിരുന്നു. ഗർഭാശയം ചുരുങ്ങുന്നതിനുള്ള മരുന്നുകൾ കൃത്യമായ അളവിലും സമയത്തും അനുസരിച്ചു കഴിച്ചില്ലെങ്കിൽ കുഞ്ഞിന് വയറുവേദനയ്ക്കു കാരണമാകും. അമ്മ കഴിക്കുന്നതെല്ലാം മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കും എന്നതാണ് കാരണം. ആദ്യത്തെ അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് വേതുകുളി തുടങ്ങിയിരുന്നത്.

വേതുകുളി

നാല്പാമരത്തൊലി, ആര്യവേപ്പില, മഞ്ഞൾ, പാണലില തുടങ്ങിയവ തലേന്ന് തിളപ്പിച്ച് വച്ച ശേഷം പിറ്റേന്ന് രാവിലെ ചെറുതായി വീണ്ടും ചൂടാക്കുന്നു. അതുപയോഗിച്ചു പത്തുദിവസം ആയിരുന്നു ഈ ചികിത്സാവിധി. കുളിക്കുന്നതിനു മുൻപ് ധന്വന്തരം കുഴമ്പുപയോഗിച്ച്‌ ദേഹമാസകലം തിരുമ്മുന്നു. ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് വയറിനു ചുറ്റും കെട്ടിവയ്ക്കുന്നു. ആദ്യം സേവിച്ച പഞ്ചകോല ചൂർണം ദഹിച്ചു കഴിഞ്ഞാണ് ഈ ചുറ്റിക്കെട്ടു മാറ്റുന്നത്.

ആഹാരക്രമം

പണ്ടുകാലത്തെ പ്രസവശുശ്രൂഷയിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. മത്സ്യമാംസാദികൾ കർശനമായി ഒഴിവാക്കിയിരുന്നു. പ്രസവശേഷം ദഹനശക്തിയും പ്രതിരോധശേഷിയും കുത്തനെ കുറയും. ഇക്കാരണത്താൽ മാംസഭക്ഷണം,കിഴങ്ങുവർഗങ്ങൾ,പയറുവർഗങ്ങൾ എന്നിവ അമ്മമാർക്കു നൽകിയിരുന്നില്ല. പകരം ഉലുവക്കഞ്ഞി, മുരിങ്ങയില, മുത്തങ്ങാക്കിഴങ്ങ്  എന്നിവ  ഇട്ടു കാച്ചിയ പാല് തുടങ്ങിയവ മുലപ്പാൽ വർധിക്കുന്നതിനായി നൽകിയിരുന്നു. വയർ ചുരുങ്ങുന്നതിനുള്ള മരുന്നുകൾ അവസാനിപ്പിച്ചതിനു ശേഷമാണ് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഔഷധങ്ങൾ നൽകിയിരുന്നത്. ഇക്കാലത്തു വിവിധതരം ലേഹ്യങ്ങൾ, അജമാംസരസായനം, ചെറു മൽസ്യങ്ങൾ തുടങ്ങിയവ നൽകിയിരുന്നു. എങ്കിൽപ്പോലും ചിക്കൻ, മുട്ട തുടങ്ങിയവ ഒഴിവാക്കിയിരുന്നു.

അന്നും ഇന്നും പ്രസവരക്ഷയിൽ രക്തസ്രാവം ഉണ്ടാകുന്നത്, അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കുക, മുലപ്പാലിന്റെ അളവ് വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ.

ഇതൊക്കെയാണെങ്കിലും പഥ്യത്തിന്റെ പേരിൽ കൊല്ലാക്കൊല ചെയ്യുന്നത് തീരെ കുറവല്ല നമ്മുടെ നാട്ടിൽ. അന്ധവിശ്വാസവും അറിവില്ലായ്മയുമാണ് ഇതിനു കാരണം. പ്രസവശേഷം അമ്മയെയും കുഞ്ഞിനേയും നോക്കാൻ വരുന്ന ആയമാർക്കും ഇത്തരം പ്രശ്നങ്ങളിൽ വലിയ പങ്കുണ്ട്. അതുകൊണ്ടു തന്നെ ഡോക്ടറുടെ കൃത്യമായ മേൽനോട്ടത്തിൽ വേണം മരുന്നുകൾ തിരഞ്ഞെടുക്കാനും പരിചരിക്കാനും. മറിച്ചായാൽ വിപരീതഫലമായിരിക്കും ഉണ്ടാവുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon