Link copied!
Sign in / Sign up
24
Shares

പ്രസവശേഷം എത്രനാൾ വിശ്രമിക്കണം?

അമ്മമാർക്ക് മാത്രമേ പ്രസവത്തിന്റെ വേദനയും അസ്വസ്ഥതകളും മനസ്സിലാകൂ. ഒൻപതു മാസം ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്നു പ്രസവിക്കുന്നത് അമ്മമാരുടെ ശരീരത്തെ നന്നായി തളർത്തും. സാധാരണ അമ്മമാരോട് വെറും ആറ് ആഴ്ചകൾക്കുള്ളിൽ എല്ലാ ക്ഷീണവും മാറി പഴയ പോലെയാകുമെന്നാണ് ഡോക്ടർമാർ പറയാറ്. എന്നാൽ അടുത്തിടെ നടന്ന ഗവേഷണമനുസരിച്ചു മിക്കവർക്കും ഇതിനേക്കാൾ വളരെയധികം സമയം വേണ്ടിവരുമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ സാൽഫോർഡ് സർവകലാശാലയിലെ ഗവേഷകയായ ഡോ. ജൂലി റേ പറയുന്നത് ആറാഴ്ചയ്ക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കുക എന്നത് വെറും സ്വപ്നം മാത്രമാണെന്നാണ്. പല കാലയളവുകളിലായി പ്രസവിച്ച ഒരുപാടു സ്ത്രീകളെ ഉൾപ്പെടുത്തിയ ഈ ഗവേഷണമനുസരിച്ചു ശരീരം പൂർവസ്ഥിതിയിലേക്ക് എത്താൻ ഒരു വർഷം വരെ വേണ്ടി വരുമത്രെ!!!

ശാരീരികമായി മാത്രമല്ല മാനസികമായും ആരോഗ്യം തിരിച്ചു നേടാൻ സ്ത്രീകൾക്ക് സമയം ആവശ്യമുണ്ട്. എന്നാൽ സമൂഹത്തിന്റെ സമ്മർദ്ദം കാരണം മിക്ക സ്ത്രീകൾക്കും 6 ആഴ്ച കഴിയുമ്പോൾ തന്നെ ജോലിയിൽ തിരിച്ചു പ്രവേശിക്കേണ്ടിവരുന്നു. 

ഡോ. ജൂലി റേയുടെ അഭിപ്രായം ആശുപത്രിയിൽ വച്ച് തന്നെ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങണമെന്നാണ്. പണ്ടുകാലങ്ങളിൽ അമ്മമാരെ ആശുപത്രിയിൽ വച്ച് തന്നെ മുലയൂട്ടാനും മറ്റും പഠിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് പല ആശുപത്രികളും 6 മണിക്കൂറുകൾക്കു  ശേഷം തന്നെ അമ്മമാരെ വീട്ടിലേക്കു മടങ്ങാൻ അനുവദിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഒരമ്മയ്ക്കു പൂർണവിശ്രമം ലഭിക്കുകയില്ല.

നിലവിലുള്ള രീതിയനുസരിച്ചു പ്രസവശേഷം ഏറിവന്നാൽ 8 ആഴ്ച മാത്രമേ അമ്മമാർക്ക് വേണ്ട ശരിയായ ശുശ്രൂഷ ലഭിക്കാറുള്ളു. ഈ രീതി മാറി കൂടുതൽ പ്രായോഗികമായ വിധിയിൽ അമ്മമാരെ പരിപാലിക്കേണ്ടിയിരിക്കുന്നു എന്നും ഡോ. റേ പറയുന്നു.

പ്രസവശേഷം കഴിയുന്നത്ര പെട്ടെന്ന് ജോലിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകളും ഉണ്ടാകാം. എന്നാൽ ആവശ്യമുള്ള സമയമെടുത്ത് ശാരീരികവും മാനസികമായും പൂർണാരോഗ്യം തിരിച്ചു നേടിയിട്ട് മാത്രം സാധാരണ ചിട്ടയിലേക്കു മടങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ ഭാവിയിൽ ആരോഗ്യത്തിനു പ്രശ്നങ്ങളുണ്ടായേക്കാം.

 *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon