Link copied!
Sign in / Sign up
3
Shares

പ്ലാസ്റ്റിക് സർജറി വരുത്തിവെച്ച വിന

സിനിമാ ലോകത്തിൻ്റെ പകിട്ടേറിയതും മാസ്മരികവുമായ ഒരു വശം മാത്രമേ നാം പലപ്പോഴും കാണാറുള്ളു. എന്നാൽ അതിന്റെ ഇരുണ്ട വശങ്ങളിൽ രൂപഭംഗിയെ പറ്റി വിചാരപ്പെട്ട്  കോസ്മെറ്റിക് സർജറികൾ ചെയ്യുന്ന താരങ്ങൾ ഉണ്ട്. പ്ലാസ്റ്റിക് സർജറികൾ ഇക്കാലത്തു അപൂർവ്വമല്ലെങ്കിലും ഇതിൽ അമളി പറ്റുന്നതായി കാണാം. അത്തരത്തിൽ അബദ്ധം പറ്റിയ ചില താരങ്ങൾ:

1 )ശ്രീദേവി 

ഒരുപാടു പ്ലാസ്റ്റിക് സർജറികൾ നടത്തിയ താരമാണ് ശ്രീദേവി. അവയൊക്കെ ഈ നിത്യഹരിത നായികയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയിട്ടേയുള്ളൂ. മരണശേഷവും ശ്രീദേവി ഓർമകളിൽ ജീവിക്കുന്നു. പക്ഷെ 54 ആം വയസ്സിൽ അവസാനമായി ചെയ്ത സർജറിക്കു ശേഷം താരത്തിന്റെ മുഖം ചീർത്തിരുന്നു. ചുണ്ടുകളിൽ പിഴവ് പറ്റിയതിന്റെ തെളിവാണ്.

2 )അനുഷ്ക ശർമ്മ 

പാളിപ്പോയ പ്ലാസ്റ്റിക് സർജറിയുടെ ഇരയാണ് അനുഷ്‌കയും. ചുണ്ട് കൂർപ്പിക്കാനായി സർജറി നടത്തി. പക്ഷെ ലിപ് എൻഹാൻസ്മെന്‍റ്  പേര് പോലെ ഫലം തന്നില്ല. പക്ഷെ വിജയകരമായി സിനിമാരംഗത്ത് തുടരാൻ അതൊരു തടസ്സം ആകാതിരുന്നത് ഭാഗ്യം!

3 )സാമന്ത രൂത്ത് പ്രഭു 

സിനിമാതാരങ്ങൾ പലപ്പോഴും പ്രേക്ഷകരെ പ്രീതിപ്പെടുത്താനുള്ള തത്രപ്പാടിൽ ആയിരിക്കും. കഴിവ് പോലെ തന്നെ പ്രധാനമാണല്ലോ കാഴ്ചയിലുള്ള രൂപഭംഗി. അതുകൊണ്ടാവാം ഭാഗ്യവും സൗന്ദര്യവും ഒരുപോലെ ഉണ്ടായിരുന്നിട്ടും സാമന്ത പ്ലാസ്റ്റിക് സർജറിക്ക് വിധേയയായത്. മൂക്ക് കൂർപ്പിച്ചു സുന്ദരിയായെങ്കിലും, ചുണ്ടിൽ എന്തോ പിഴവ് സംഭവിച്ചെന്ന് സംശയമില്ലേ? 

4 )വാണി കപൂർ 

'ആദിത്യ ചോപ്ര'യുടെ 'ബേഫിഖ്രെ'യുടെ ടീസർ ഇറങ്ങിയപ്പോൾ മുതൽ വാണിയുടെ രൂപമാറ്റമാണ് ചർച്ചാവിഷയം ആയത്. മുഖസൗന്ദര്യം വർധിപ്പിക്കാൻ താടിക്കും ചുണ്ടിനും നടത്തിയ സർജറി പക്ഷെ അബദ്ധമായിപ്പോയി.

5 )കങ്കണ റണൗട്ട് 

എന്നും ബോളിവുഡിലെ വിവാദനായികയാണ് കങ്കണ. ഗാംഗ്സ്റ്ററിൽ അരങ്ങേറ്റം കുറിച്ച നിഷ്കളങ്കതയുള്ള ആ മുഖം ആരും മറക്കാനിടയില്ല. പക്ഷെ പ്ലാസ്റ്റിക് സർജറി ചെയ്തതായി ഇവർ അംഗീകരിച്ചില്ലെങ്കിലും അത് വളരെ വ്യക്തമാണ്. പല  ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ ഇത്രയും മാറ്റം എങ്ങനെ ഉണ്ടാവാൻ എന്ന് സംശയിച്ചു പോകില്ലേ? എന്തായാലും ആ നിഷ്കളങ്കമായ മുഖം പാടേ മാറിപ്പോയി. എങ്കിലും കുളമായെന്നു പറയാനാവില്ല കേട്ടൊ!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon