Link copied!
Sign in / Sign up
0
Shares

പിള്ളേരൊന്നും പഴയ പിള്ളേരല്ലാട്ടാ...!

"അക്കാ... പെൻ.."

"ബേഡ"

"പ്ലീസ് അക്കാ... 10 റുപ്പീസ്.."

ഏതാണ്ട് അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടി.... കസിന്റെ കല്യാണത്തിന് പോകാൻ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് ബസ് പിടിച്ചതാണ്. വൈകുന്നേരം ആറുമണിക്കായിരുന്നു ബസ്. ഓഫിസിൽ നിന്ന് നേരത്തെ ഇറങ്ങിയെങ്കിലും ട്രാഫിക് ചതിച്ചു. ഒടുവിൽ എങ്ങനെയൊക്കെയോ റൂമിലെത്തി കിട്ടിയ ഡ്രസ്സ് ഒക്കെ എടുത്ത് ബാഗിലാക്കി ഓടി ബസ്റ്റോപ്പിൽ എത്തി. ഭാഗ്യം ബസ് പുറപ്പെട്ടിട്ടില്ല. പിന്നെ സീറ്റ് ഒക്കെ കണ്ടുപിടിച്ചു എല്ലാം സെറ്റ് ആക്കി സ്വസ്ഥമായിരുന്നു "ബാക് ടു ഹോം" എന്ന് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടു ഒരു സെൽഫിയും എടുത്തിരുന്നപ്പോഴാണ് മുകളിൽ പറഞ്ഞ ആ കൊച്ചു പെൺകുട്ടിയുടെ വരവ്. എണ്ണമയം തൊട്ടു തീണ്ടിയിട്ടില്ലാത്ത മുടി രണ്ടായി പിന്നി കെട്ടിയിരിക്കുന്നു. മുഷിഞ്ഞ വയലറ്റ് കുപ്പായം. ഒരു ക്രോസ്സ് ബാഗ്. കയ്യിൽ നല്ല നീളമുള്ള കുറച്ചു പേനകൾ. അത് വാങ്ങാനാണ് ഈ നിർബന്ധിക്കുന്നത്. വീണ്ടും കന്നടയിൽ അവൾ എന്തൊക്കെയോ പറഞ്ഞു.. ഒന്നും മനസിലായില്ലെങ്കിലും അവളുടെ നീലക്കണ്ണുകൾ കണ്ടപ്പോൾ പിന്നെ കടുപ്പിച്ചു പറയാൻ തോന്നിയില്ല. എങ്കിൽ ഒരെണ്ണം തരാൻ പറഞ്ഞു. അപ്പൊ പറയണു ഒരെണ്ണമായിട്ട് തരാൻ പറ്റില്ല, മൂന്നെണ്ണം മുപ്പത് രൂപക്ക് തരാമെന്ന്. പെട്ടല്ലോ ഈശ്വരാ... നാട്ടിലെ പീക്കിരികൾക്ക് പേന കൊണ്ടോയി കൊടുത്താൽ അവരെന്നെ കണ്ടം വഴി ഓടിക്കും. എന്തായാലും വാങ്ങി വച്ചേക്കാം.. പിന്നീട് ആവശ്യം വന്നാലോ എന്നോർത്ത് തരാൻ പറഞ്ഞു.. അവളുടെ പുഞ്ചിരി കണ്ട് ഞാനൊരു സംഭവമാണല്ലോ എന്നൊക്കെ മനസ്സിൽ വിചാരിച്ചു ഇന്നത്തെ പുണ്യപ്രവർത്തി അങ്ങനെ ചെയ്തു എന്ന കൃതാര്ഥതയോടെ പേഴ്‌സ് എടുത്തപ്പോഴാണ് ട്വിസ്റ്റ്..!!

കയ്യിൽ ആകെ രണ്ടു അൻപത് രൂപ നോട്ടുകൾ. എ ടി എമ്മിൽ കേറാൻ മറന്നു..! പോകുന്ന വഴിക്ക് ഫുഡ് കഴിക്കാൻ നിർത്തുമ്പോ പൈസ എടുക്കാമെന്ന് വിചാരിച്ചു. അൻപത് രൂപ അവൾക്ക് കൊടുത്തു. ബാലൻസ് തരാൻ പറഞ്ഞു. അപ്പോഴാ കുരുപ്പ്‌ പറയാ ബാലൻസ് ഇല്ലന്ന്..! അതിന്റെ ക്രോസ്സ് ബാഗിലേക്ക് ഞാൻ നോക്കി.. ചില്ലറത്തുട്ടുകളുടെ ശബ്ദം കേൾക്കാം.. ഞാൻ വീണ്ടും ചോദിച്ചു 20 റുപ്പീസ് ബാലൻസ് ഇല്ലേന്ന്.. ഇല്ലന്ന് പറഞ്ഞിട്ട് കയ്യിൽ ഇരുന്ന രണ്ടു പേന കൂടി എൻറെ കയ്യിലേക്ക് തന്നിട്ട് ഒരൊറ്റ ഓട്ടം!! എന്നിട്ട് "50 റുപ്പീസ് 5 പെൻ" എന്നൊരു ഡയലോഗും! ഇപ്പൊ ഞാനാരായി??? പിള്ളേരൊന്നും പഴയ പിള്ളേരല്ലാട്ടാ...!

NB: പോകുന്ന വഴിക്ക് എ ടി എമ്മിൽ കേറി പൈസ എടുക്കാമെന്ന് വിചാരിച്ചെങ്കിലും വീണ്ടും പണി കിട്ടി... ബസുകാർ ഏതോ  ഹോട്ടലിന്റെ മുൻപിൽ ബസ് നിർത്തി. 50 രൂപക്ക് ഒടുവിൽ 5 പാക്കറ്റ് ലെയ്സ് മേടിച്ചു വിശപ്പടക്കി! 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon