Link copied!
Sign in / Sign up
3
Shares

ഈ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ വിശ്വസിക്കില്ല!

ചിത്രങ്ങൾ വെറും കാഴ്ചവസ്തുക്കൾ മാത്രമല്ല, അവയെ മനസിലാക്കാൻ കഴിഞ്ഞാൽ ചിത്രങ്ങൾ ഒരുപാട് കാര്യങ്ങൾ നമ്മോട് പങ്കുവെക്കുന്നുണ്ടെന്ന് മനസിലാകും. പലപ്പോഴും കുട്ടിക്കാലത്തെ ചിത്രങ്ങൾ എടുത്തു നോക്കുന്നത് എല്ലാവരുടെയും ഒരു ഇഷ്ട വിനോദമാണ്. അത് നമ്മളെ പല ഓർമകളിലേക്കും സന്തോഷം നിറഞ്ഞ നിമിഷത്തിലേക്കും തിരികെ കൊണ്ടുപോകും. തിരികെപ്പോയി ഒന്നുകൂടെ ആ നിമിഷങ്ങളിൽ ജീവിക്കണം എന്നുതോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുപോലെതന്നെയാണ് ചില ചിത്രങ്ങളുടെ കാര്യം, അതുനോക്കിയാൽ ഒരു നിമിഷം നമ്മളൊന്ന് അന്ധാളിച്ചുപോകും ഇത് യഥാർത്ഥമായ ഒരു ചിത്രമാണോ അതോ ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്തതാണോ എന്ന് തോന്നിപോകുന്ന ചില ചിത്രങ്ങൾ. മറ്റുപലതും കണ്ടാൽ ഒരിക്കലും അങ്ങനെ ഒന്നുണ്ടാവില്ല എന്ന് ഉറപ്പിച്ചുപോകും. ഒരിക്കലും അങ്ങനെ ഒന്ന് യാഥാർഥ്യമാണ് എന്ന് വിശ്വസിക്കാൻ നിങ്ങൾക്കു കഴിയില്ല. താഴെ കാണുന്ന ചില ചിത്രങ്ങൾ കണ്ടുനോക്കു നിങ്ങളുടെ കണ്ണുകൾ നിങ്ങളെ വഞ്ചിക്കുകയാണോ എന്ന തോന്നിപോകും.

ഈ ചിത്രത്തിൽ നിങ്ങൾക്ക് ഒരുപാട് ആൾക്കാർ സല്യൂട്ട് ചെയ്തു നിൽക്കുന്നത് കാണാം. ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയാൽ ഒരുപാടാളുകൾക്കിടയിൽ ഒരാൾ മാത്രം കൈകെട്ടി ഒറ്റയ്ക്ക് നില്കുന്നതുകാണാം. അയാളുടെ നിൽപ്പും മുഖഭാവവും ഒക്കെ കണ്ടാൽ അയാൾ ദുഖിതനാണെന്നു തോന്നും. എന്തൊക്കെയോ പ്രശ്നങ്ങൾ അയാളെ അലട്ടുന്നു എന്നു വ്യക്തമാണ്. കാരണം എന്തുതന്നെ ആയാലും അത് ആ വ്യക്തിക്ക് മാത്രം അറിയാവുന്നകാര്യമാണ്, നമ്മൾ തലപുകക്കേണ്ട ആവശ്യം ഇല്ല.എന്തായാലും ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫർ ഒരു മിടുക്കൻ തന്നെ ആണെന്നതിനു സംശയമില്ല.

ഈ വെള്ളച്ചാട്ടത്തിൻറെ ചിത്രം കണ്ടാൽ ഏതോ ഒരു മനോഹരമായ ഛായാചിത്രം ആണെന്നുതോന്നിപ്പോകും. വളരെ വൈദഗ്യത്തോടെ നിറങ്ങൾ കൂട്ടിച്ചേർത്തു നിർമിച്ച ഒരു അതിമനോഹരമായ ചിത്രം. നിങ്ങൾ ഇങ്ങനെ കരുതിയെങ്കിൽ നിങ്ങളുടെ മനസ്സിനോട് ഞെട്ടാൻ തയ്യാറായിക്കൊള്ളാൻ പറഞ്ഞോളൂ കാരണം ഇതൊരു ഛായാചിത്രം അല്ല മറിച്ചു ഡ്രാഗൺ ഫാൾസ് എന്നുപറയുന്ന പ്രശസ്തമായ വെള്ളച്ചാട്ടമാണ്. ഇതിലെ വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തികണ്ടിട്ടാണ്‌ ഇതിനു ഡ്രാഗൺ ഫാൾസ് എന്ന പേരുവന്നത്.

അതിമനോഹരമായ ഈ ചിത്രം കാണുമ്പോൾ ആകാശം ഒരു സ്ഫടികപാത്രം പോലെ അല്ലെങ്കിൽ ഒരു കണ്ണാടിപോലെ പ്രീതിഭിംബം പ്രെതിഫലിപ്പിക്കുന്നതായി തോന്നുന്നില്ലേ. എന്നാൽ ശ്രെദ്ധിക്കു ഇത് ഒരു വലിയ മലയുടെ ചിത്രമാണ്, 13 , 775 അടി ഉയരത്തിൽ സ്ഥിതി ചെയുന്ന ഈ പർവതം അമേരിക്കയിലാണ് സ്ഥിതി ചെയുന്നത്. അമേരിക്കയിലെ ഏറ്റുവും ഉയരമുള്ള പർവ്വതമായി ഇതിനെ അറിയപ്പെടുന്നു.

ഈ ഫോട്ടോ കണ്ടാൽ നിങ്ങൾ പറയും ഇതൊരു സിനിമയിലെ സ്സീൻ ആണെന്നോ അല്ലെങ്കിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ചു രണ്ടു ചിത്രങ്ങളെ കൂട്ടിവച്ചതാണ് എന്നൊക്കെ. എന്നാൽ വാസ്തവത്തിൽ ഇത് അമേരിക്കയുടെയും മോസ്കൊയുടെയും ബോർഡർ ആണ്. ഇത് കാണുമ്പോൾ നമ്മുക് തോന്നും ഈ രണ്ടുസ്ഥലങ്ങളിലേക്കും അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വളരെ എളുപ്പമാകും എന്നു. എന്നാൽ വിചാരിക്കുന്നതുപോലെ അതത്ര എളുപ്പം ഉള്ള കാര്യം അല്ല. അമേരിക്കയിൽ നിന്ന് മോസ്കൊയിലേക്കോ മോസ്കൊയിൽ നിന്ന് അമേരിക്കയിലേക്കോ പോകണം എന്നുണ്ടെകിൽ ഫ്ലൈറ്റ് വേണം , അല്ലാതെ ഫോട്ടോയിൽ കാണുന്നത് പോലെ ബോർഡർ ചാടിക്കടന്നു പോകാം എന്നുവിചാരികണ്ട.

അതിസുന്ദരമായ ഒരു ദൃശ്യം. ചുറ്റും പച്ചപ്പുനിറഞ്ഞ മലിനീകരണം ഇല്ലാത്ത അതിമനോഹരമായ ഒരു കാഴ്ച. ഈ ചിത്രം കാണുമ്പോൾ ഒരു വലിയ കെട്ടിടം ഒരു കാടിനു നടുവിൽ കൊണ്ടുവന്നുവച്ചതുപോലെ തോന്നും. എന്നാൽ ഇതൊരു കാടല്ല ഒരു പാർക്ക് ആണ്. ഒരു സായംസന്ധ്യയിൽ കാണുന്ന ഒരു പാർക്കിന്റെ ദൃശ്യമാണ്. പാർക്കിന്റെ അതിരുകളിൽ കെട്ടിപ്പടുത്തതാവാം ഈ വലിയ കെട്ടിടങ്ങൾ.

ഈ ചിത്രം കാണുമ്പോൾ ചിലപ്പോ നിങ്ങൾക്കു ചെറിയൊരു ഭയം തോന്നിയേക്കാം , ഈ ചിത്രം നോക്കുമ്പോൾ സമുദ്രത്തിന്റെ ആഴങ്ങളിൽ ഉള്ള അടിത്തട്ടാണെന്നു കരുതിയോ എന്നാൽ അല്ല. ഇത് റഷ്യ യിൽ ഉള്ള ഒരു അണ്ടർ വാട്ടർ ഗുഹയാണ്. കാണുന്നതുപോലെ തന്നെ അതിമനോഹരമാണ് ഈ സ്ഥലം. ഇതിനുള്ളിൽ പോവുന്നതും കാണുന്നതും വളരെ രസകരമായ ഒരു അനുഭവം തന്നെയാവും എന്നത് തീർച്ചയാണ്.

ഈ ഫോട്ടോ കാണുമ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിലെ ആൾകാർ യോഗ ചെയ്യുകയാണോ എന്നു. എന്നാൽ ഇവർ ഫോട്ടോ എടുക്കാൻ വേണ്ടി പോസ്സ് ചെയുന്ന തിരക്കിലാണെന്നറിയുക. സാദാരണ ഫോട്ടോക്ക് വേണ്ടി പോസ്സ് ചെയുന്ന ആൾക്കാരെ നമ്മൾ കാണുന്നത് താജ്മഹലിന് മുൻപിലും കുത്തബ് മീനാറിനു മുൻപിലും ഒക്കെയാണ്. എന്നാൽ അതുപോലെ ഒന്നാണ് ഈ ഫോട്ടോയിൽ കാണുന്നതും. പിസ്സ ഗോപുരം എന്നറിയപ്പെടുന്ന പ്രശസ്തമായ കെട്ടിടമാണ് നിങ്ങൾ കാണുന്നത്. അതിന്റെ ചെറിയ ചെരുവിനനുസരിച്ചു ഫോട്ടോ എടുക്കാൻ പോസ്സ് ചെയ്യുകയാണ് ഇതിൽ കാണുന്നവർ. ഇവിടെ വന്നു ടൂറിസ്റുകാർ ഫോട്ടോ എടുക്കുന്നത് കാണുമ്പോൾ അവർ യോഗ പ്രാക്റ്റീസ് ചെയ്യുകയാണ് എന്നു തോന്നും. എന്നാൽ ഇങ്ങനെ ചെയുന്നത് ശരീരം ഫിറ്റ് ആക്കി വെക്കാനും കായ്കൾക്ക് നല്ലൊരു വ്യായാമം ആണെന്നും പറയുന്നവർ ഉണ്ട്.

ഈ ചിത്രം കാണുമ്പോൾ തോന്നും മരങ്ങൾ ഒരു ചെറിയ ഹെയർ കട്ട് കഴിഞ്ഞു വന്നതാണോ എന്നു. കാരണം മനുഷ്യർ അവരുടെ തലമുടി എങ്ങനെ വെട്ടി വെക്കുന്നുവോ അതുപോലെ മനോഹരമായാണ് ഈ മരങ്ങളുടെ ഇലകളും ചില്ലകളും വെട്ടി മനോഹരമാക്കിയിരിക്കുന്നത്.

സൂര്യാസ്തമയം കാണാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല . ചിലർക്ക് ബീച്ചിൽ പോയി കാണാൻ ആകും ഇഷ്ടം അല്ലാത്തവർക്ക് ചിലപ്പോൾ വേറെ ഏതെങ്കിലും സ്ഥലങ്ങളിൽ. എന്നാൽ ഇതുപോലെ ഒരു സ്ഥലത്തു ചെന്ന് സൂര്യന്റെ അസ്തമന സൗന്ദര്യം ആസ്വദിക്കാൻ നിങ്ങൾക്കാഗ്രഹം ഉണ്ടോ. ഇത് കാണുമ്പോൾ ചിലർക്കെങ്കിലും തീർച്ചയായും തോന്നും ഇത് സൂര്യാസ്തമയം ആണോ അതോ ഒരു തീ ഗോളമാണോ എന്നു. എന്നാൽ വാസ്തവത്തിൽ ഇതൊരു തീഗോളമൊന്നും അല്ല സൂര്യാസ്തമയം തന്നെ ആണ്. അപ്പോൾ നിങ്ങൾ വിചാരിക്കും ഈ സ്ഥലത്തു സൂര്യൻ ഇത്രക്ക് അടുത്താനോ എന്നു, അല്ല സൂര്യൻ അകലെ തന്നെ ആണ്, വളരെ ഉയരമുള്ള മലനിരകളാണ് ഈ സൂര്യാസ്തമയത്തിന്റെ സൗന്ദര്യം കൂട്ടുന്നത്. മലനിരകൾക്കിടയിലൂടെ ഉള്ള ദൃശ്യമാണ് ചിത്രത്തിൽ കാണുന്നത്.

സാഹസിക്കയാത്രകൾ ഇഷ്ടപ്പെടാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ചിത്രത്തിൽ കാണുന്നതുപോലെ ഉള്ള ഒരു യാത്ര നിങ്ങൾക്കിഷ്ടമാണോ. ശ്രേധിച്ചുനോക്കു ഈ വഴി എത്ര അപകടം പിടിച്ചതാണെന്നു. ഈ വഴിയിലൂടെ വാഹനം ഓടിക്കുക എന്നതും അതിലേറെ അപകടം പിടിച്ചതാണ്.

കനത്ത വേനൽക്കാലത്തു ആരാണ് നല്ലൊരു നീന്തൽ ഇഷ്ടപ്പെടാത്തത്. എന്നാൽ ഇതുപോലൊരു സ്വിമ്മിങ് പൂൾ ആണെകിൽ നിങ്ങൾ എന്തുചെയ്യും. ഭയന്ന് മാറും കാരണം ഇത്രയും ആഴത്തിലുള്ള ഒരു സ്വിമ്മിങ് പൂളിൽ നീന്തൽ വിദഗ്ധർക്ക് മാത്രമേ നീന്താൻ കഴിയു. അതിനു പ്രേത്യേഗം പരിശീലനം ആവശ്യമാണ്.

അതിസുന്ദരമായ ഈ സ്ഥലത്തു ഒരു ദിവസമെങ്കിലും താമസിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു തോന്നിയില്ലേ. മാലിദ്വീപിൽ ഉള്ള ഒരു അണ്ടർ വാട്ടർ ഹോട്ടൽ ആണിത്. മാലിദ്വീപിലെ ആദ്യത്തെ അണ്ടർ വാട്ടർ ഹോട്ടൽ ഉം ഇതുതന്നെയാണ്. ഇവിടെ കുറച്ചു നേരം ചിലവിടാൻ കഴിഞ്ഞാൽ അതൊരു മറക്കാനാവാത്ത അനുഭവം ആവും തീർച്ച.

ഈ ചിത്രങ്ങളെല്ലാം കാണുമ്പോൾ ഇതുപോലെ ലോകത്തുള്ള ഓരോ മനോഹരമായ സ്ഥലങ്ങളും ഒരു പ്രാവശ്യം എങ്കിലും കാണാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അവയിൽ പലതും ഒറ്റനോട്ടത്തിൽ മനസിലാക്കാൻ കഴിയാത്തതാണ്. പലപ്പോഴും സത്യമാണോ അതോ മിഥ്യയാണോ എന്നത് തന്നെ ഒരു അത്ഭുദമാണ്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon