Link copied!
Sign in / Sign up
485
Shares

പെണ്‍കുട്ടികള്‍ക്ക് ഇടാന്‍ 10 നല്ല പേരുകള്‍

അച്ഛന്റെ രാജകുമാരി....പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്ന് അറിയുമ്പോള്‍ എല്ലാ അമ്മമാര്‍ക്കും ഒരു സന്തോഷമായിരിക്കും...ചുന്ദരി വാവയ്ക്ക് കണ്ണെഴുതാനും പൊട്ടു തൊടാനും ഉടുപ്പ് ഒക്കെ ഇട്ടുകൊടുത്തു ഒരുക്കാനുമൊക്കെ വാവ പെണ്‍കുഞ്ഞാണെങ്കില്‍ അല്ലെ അമ്മമാര്‍ക്ക് സാധിക്കുള്ളു...ദൈവം നമുക്ക് തരുന്ന അനുഗ്രഹമാണ് നമ്മുടെ പെണ്‍കുട്ടികള്‍. അവരെ പൊന്നുപോലെ നോക്കി വളര്‍ത്തുക എന്നത് എല്ലാ രക്ഷിതാക്കളുടെയും കടമയാണ്.

നിങ്ങളുടെ ഈ രാജകുമാരിക്ക് ഇണങ്ങുന്ന ഒരു പേരൊക്കെ വേണ്ടേ? ഞങ്ങള്‍ കണ്ടെത്തിയ ചില നല്ല പേരുകള്‍ താഴെ കൊടുക്കുന്നു....

1. ആമനി

വസന്തകാലം, നല്ല ആഗ്രഹം എന്നൊക്കെ അര്‍ഥം വരുന്ന ഈ പേര് നല്‍കുന്നതൊരു പുത്തന്‍ ഉണര്‍വാണ്. നിങ്ങളുടെ മകള്‍ നിങ്ങളുടെ ജീവിതത്തിനു ഒരു പുതിയ തുടക്കം സമ്മാനിച്ചിട്ടുണ്ടെങ്കില്‍ അവള്‍ക്ക് ഈ പേര് വിളിക്കുക.

2. അഹാന

ഈ പേരിനു തന്നെ അതിന്‍റേതായ ഒരു കരുത്തുണ്ട്. നിങ്ങളുടെ മകളുടെ ജനനം നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് പുതിയ വെളിച്ചവും നവോന്മേഷവുമാണെങ്കില്‍, അവള്‍ക്ക് ഈ പേരിടുക. .സൂര്യന്റെ ആദ്യകിരണങ്ങള്‍ എന്നാണ് അഹാന എന്ന പേരിന്റെ അര്‍ഥം. ആദിത്യദേവന്റെ ജ്വലിക്കുന്ന രശ്മികളെ പോലെ നിങ്ങളുടെ മകളും നിങ്ങളുടെ ജീവിതത്തില്‍ പ്രകാശം പരത്തട്ടെ.

3. അനയ

ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നത് വിസ്മയകരമായ പല രീതിയിലുമാണ്. ദൈവ വചനം എന്നും കൂടി അര്‍ഥം വരുന്ന ഈ പേര് ശ്രീ മഹാലക്ഷ്മിദേവിയുടെ മറ്റൊരു നാമമാണ്. കുറെ പ്രയാസങ്ങള്‍ക്ക് ശേഷം ലഭിച്ച കുഞ്ഞാണ് നിങ്ങളുടെ മകള്‍ എങ്കില്‍ ഈ പേര് അവള്‍ക്ക് ചേരും. ഇത് നിങ്ങളുടെ ജീവിതത്തിലെ ഐശ്വര്യത്തിന് കാരണമാകട്ടെ.

4. ഈവ

ഉല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവ വൃക്ഷം.ഇവ എന്നത് പൊതുവെ സസ്യജാലങ്ങളും പക്ഷിമൃഗാദികളുമായിട്ടാണ് ബന്ധപ്പെടുത്താറുള്ളത്. നിറഞ്ഞു തുളുമ്പുന്ന ജീവനെ സൂചിപ്പിക്കുന്ന ഈവ് എന്ന ലാറ്റിന്‍ നാമത്തിന്റെ ആംഗലേയ പരിഭാഷയാണ് ഈവ. നിങ്ങളുടെ മകള്‍ ശുഭപ്രതീക്ഷകളും സന്തോഷവും പുതിയ ഉത്സാഹവും കൊണ്ടാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതെങ്കില്‍ അവളെ ഈ പേര് വിളിക്കുക.

5. ലാരിസ

ഗ്രീക്ക് പുരാണങ്ങളില്‍ നിന്നുമുള്ള ഒരു നാമമാണ് ഇത്. എന്നും സന്തോഷത്തോടെയിരിക്കുന്നവള്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം. നിങ്ങളുടെ ജീവതത്തിലേക്ക് ആനന്ദം കൊണ്ടുവന്ന ആ പോന്നുമോള്‍ക്ക് ഈ പേര് നന്നായി ഇണങ്ങും.

6. സൈറ

ബൈബിളിലെ സാറ എന്ന നാമത്തിന്റെ ഒരു വകഭേദമാണ് സൈറ. രാജകുമാരിമാരെ പണ്ടു സൈറ എന്നായിരുന്നു വിളിച്ചിരുന്നതത്രേ. ഒരു മകള്‍ എന്നും തന്റെ അച്ഛന്റെ രാജകുമാരിയല്ലെ, അപ്പൊ പിന്നെ ഈ പേര് എന്തായാലും ഇണങ്ങും.

7. വിയോമി

ഈ പേര് സൂചിപ്പിക്കുന്നത് ആകാശത്തെയാണ്. പെണ്മക്കള്‍ക്കും ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്. വിയോമി എന്ന് പേര് അവള്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ എത്തിപ്പിടിക്കുവാനുള്ള കരുത്തും പ്രേരണയും നല്‍കും. അവളുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ.

8. മായ്റ

നിങ്ങളുടെ മകള്‍ നിങ്ങള്‍ക്ക് വിലപ്പെട്ടതല്ലേ, അതുകൊണ്ട് തന്നെ അവള്‍ക്ക് ഈ പേര് വിളിക്കാം. ഈ പേരിനു പ്രിയപെട്ടവള്‍, ആരാധ്യ, അനന്യ എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്.

9. ആനിഷ

നിങ്ങളുടെ ജീവിതത്തിന്റെ അനുപമമായ ഒരു ഭാഗമായ നിങ്ങളുടെ മകളെ ആനിഷ എന്ന് വിളിച്ചോളൂ...റഷ്യന്‍ ചാരുതയുള്ള ഈ ഹിന്ദു പേര് നിങ്ങളുടെ കുഞ്ഞിന് നന്നായി ഇണങ്ങും.

10. ദേവിന

പെണ്‍മക്കള്‍ ദേവിയെ പോലെയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ പോന്നോമനയ്ക്ക് ദേവിന എന്ന് പേരിടാം. ഇന്‍ഡോ - വെസ്റ്റേണ്‍ പേരുകള്‍ തേടി നടക്കുന്ന രക്ഷിതാക്കള്‍ക്ക് ഈ പേര് ഇഷ്ടപെട്ടും.

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സാധുത സംബന്ധിച്ച് യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon