Link copied!
Sign in / Sign up
18
Shares

രുചിയേറും പത്തില തോരൻ എളുപ്പത്തിൽ തയ്യാറാക്കാം!

കർക്കിടകം തുടങ്ങി. പണ്ടൊക്കെ പഞ്ഞമാസമാണെന്ന് പറയുമെങ്കിലും നാടൻ ഭക്ഷണത്തിന്റെ ഉത്സവ കാലമാണ്  ഇന്ന് കർക്കിടകം. വിഷം നിറഞ്ഞ തമിഴ്നാട്ടിലെയും ആന്ധ്രയിലെയും മറ്റും പച്ചക്കറികൾക്ക് കുറച്ചു നാളത്തേക്ക് വിട നൽകാം.. നമ്മുടെ പറമ്പിലേക്കൊന്നിറങ്ങിയാൽ കിട്ടുന്ന ഇലകൾ മാത്രം മതി രുചിമേളം തീർക്കാൻ..

ശരീരബലം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് കഴിക്കുന്നതെന്തും വർഷം മുഴുവനുള്ള ആരോഗ്യം നിലനിർത്താൻ സഹായിക്കും. കർക്കിടകത്തിലെ സ്പെഷ്യൽ ഇനമാണ് പത്തില തോരൻ. അധികം കഷ്ടപ്പാടൊന്നുമില്ലാതെ തയ്യാറാക്കാവുന്ന ഒരു അടിപൊളി തോരൻ ഇന്ന് തയ്യാറാക്കിയാലോ??

പത്തു തരം ഇലകളാണ് ഇതിലെ പ്രധാന താരം. ഇവയേതൊക്കെയെന്നു നോക്കാം..

 

  • താള്
  • തകര
  • പയറില
  • ചേമ്പില

  • കുമ്പളം 
  • ചേനയില 
  • തഴുതാമ

  • മത്തൻ 
  • ചൊറിയണം 
  • വട്ടത്തകര
  • കൂവളത്തില
  • ഉലുവയില 
  • പച്ചച്ചീര

 

തോരന് വേണ്ട ചേരുവകൾ

പത്തില

തേങ്ങാ ചിരകിയത്- ഒരു മുറി

മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ 

വറ്റൽ മുളക്- 3 എണ്ണം ചതച്ചത് 

വെളിച്ചെണ്ണ, കടുക്, ഉപ്പ്- പാകത്തിന് 

തയ്യാറാക്കുന്ന വിധം

മുകളിൽ പറഞ്ഞിരിക്കുന്ന സസ്യങ്ങളുടെ തളിരിലകളാണ് വേണ്ടത്. ഇവ നന്നായി കഴുകി വൃത്തിയാക്കി ഇലകൾ പൊടിയായി അരിഞ്ഞെടുക്കുക. ഒരുമുറി തേങ്ങാ ചിരകിയതും അല്പം മഞ്ഞൾപ്പൊടിയും രണ്ടു പച്ചമുളകും ചേർത്ത് നന്നായി ചതച്ചു മാറ്റി വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന വറ്റൽമുളക് ചേർക്കുക. ചൂടായി വരുമ്പോൾ അരിഞ്ഞു വച്ച ഇലകൾ ചേർത്ത് ഇളക്കുക. ഇല വാടി കഴിയുമ്പോൾ നടുവിലായി ചെറിയൊരു കുഴിയുണ്ടാക്കി ഇതിലേക്ക് തേങ്ങാ ചതച്ചത് ചേർക്കുക. മുകളിലായി ഇലകൾ കൊണ്ട് മൂടിയ ശേഷം ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. വെന്തു വരുമ്പോൾ ഉപ്പു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തോരൻ റെഡി.

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon