Link copied!
Sign in / Sign up
0
Shares

പതഞ്‌ജലി വീണ്ടും ഞെട്ടിച്ചു: പുതിയ സിം കാർഡ് വിപണിയിൽ!!!

ഭക്ഷ്യ-സൗന്ദര്യ മേഖലയിൽ ചുവടുറപ്പിച്ചതിനു ശേഷം ബാബ രാംദേവും പതഞ്ജലിയും വീണ്ടും ഞെട്ടിച്ചു. പുതിയ സിം കാർഡ് ഇറക്കിക്കൊണ്ട് ടെലികോം രംഗവും പിടിച്ചടക്കാനുള്ള പുറപ്പാടിലാണ് പതഞ്‌ജലി ഗ്രൂപ്പ്. ബി എസ് എൻ എല്ലുമായി ചേർന്ന്  "സ്വദേശി സമൃദ്ധി" എന്ന പേരിലാണ് സിം കാർഡ് പുറത്തിറക്കിയിരിക്കുന്നത്. പതഞ്‌ജലി-BSN-144 എന്ന പുതിയ പ്ലാൻ ചൊവ്വാഴ്ചയാണ് ബി എസ് എൻ എൽ പ്രഖ്യാപിച്ചത്.

നിലവിൽ പതഞ്‌ജലി ഗ്രൂപ്പിലെ ജീവനക്കാർക്ക് മാത്രമായാണ് പുതിയ ആനുകൂല്യമുള്ളത്. 144, 792, 1584 എന്നിങ്ങനെയാണ് പ്ലാനുകൾ. രണ്ടര ലക്ഷം രൂപയുടെയും അഞ്ചു ലക്ഷം രൂപയുടെയും മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവയാണ് അടുത്ത ലക്ഷ്യമെന്ന് ബാബ രാംദേവ് പറഞ്ഞു.

144 രൂപയ്ക്ക് അൺലിമിറ്റഡ് കാൾ, 2 ജിബി ഡാറ്റ, 100 എസ് എം എസ് എന്നിവയാണ് ലഭിക്കുക. തുടക്കത്തിൽ പതഞ്‌ജലി ജീവനക്കാർക്ക് മാത്രമാണ് നല്കുന്നതെങ്കിലും പതിയെ മറ്റുള്ളവരിലേക്കും എത്തിക്കാനാണ് നീക്കം. പതിയെ സംരംഭത്തെ അനുകൂലിച്ചും വിമർശിച്ചും കാർട്ടൂണിസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon