Link copied!
Sign in / Sign up
2
Shares

ഹൃദയരേഖ പറയും മനസ്സിലിരിപ്പ്!

മനുഷ്യജീവിതം എന്നും നിഗൂഢതകൾ നിറഞ്ഞതാണ്. പ്രവചനാതീതമായ സന്ദർഭങ്ങൾ മനുഷ്യനെ ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ, നമുക്ക് ഭാവി മുൻകൂട്ടി കാണാൻ കഴിയുമെങ്കിൽ എന്ത് സംഭവിക്കും? ഈ ആകാംഷയാണ് പൂരപ്പറമ്പിലെ കൈനോട്ടക്കാരനിലേക്ക് നമ്മളെ അടുപ്പിക്കുന്നത്. ഹസ്തരേഖശാസ്ത്രം മനുഷ്യന്റെ കൈരേഖകളെ കുറിച്ചുള്ള പഠനമാണ്. ഗർഭസ്ഥശിശു തന്റെ മുഷ്ടി ചുരുട്ടിപിടിക്കുമ്പോൾ ഉണ്ടാകുന്നതാണ് കൈ രേഖകൾ. ജനിക്കുന്നതിനു മുൻപ് തന്നെ ഒരാളുടെ ഭാവി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടാകും എന്ന് പറയുന്നത് ഇതു കൊണ്ടാണ്.

നമ്മുടെ ഭാവി ജീവിതത്തിലെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നമ്മുടെ കൈകൾക്ക് ചിലതു പറയാനുണ്ട്. അതെന്താണെന്ന് നമുക്ക് നോക്കാം.

ആദ്യം രണ്ടു കൈകളും ഒരുപോലെ ചേർത്തു വെക്കുക. ഒരു കൈയുടെ പ്രതിബിംബം പോലെ മറുകൈ വെക്കുവാൻ ശ്രദ്ധിക്കണം. പ്രധാനമായി നാലു രേഖകൾ നമുക്ക് കാണാൻ സാധിക്കും. അതിലെ ഹൃദയ രേഖ മാത്രമാണ് ഇപ്പോൾ ആവശ്യം.

1. ഹൃദയ രേഖകൾ രണ്ടു കയ്യിലും ഒരുപോലെ.

ഇവിടെ ഇടതു കൈയിലെ ഹൃദയ രേഖ വലതു കൈയിലെ രേഖയോട് മുട്ടി നിൽക്കുന്നത് കാണാം. രണ്ടു കൈകളും ചേർത്തു വെക്കുമ്പോൾ ഒരു പുഞ്ചിരിക്കുന്ന ചുണ്ടോ അല്ലെങ്കിൽ ചന്ദ്രക്കലയോ കാണാൻ സാധിക്കും. ഇങ്ങനെയുള്ള ഒരു വ്യക്തി ബുദ്ധിശാലിയും മികച്ച ഒരു സംഘാടകനും ആയിരിക്കും. അതുപോലെ, ആസൂത്രണം ചെയ്യുന്നതിൽ മിടുക്കനും ചിന്തിച്ചു തീരുമാനം എടുക്കുന്ന ഒരാളും ആയിരിക്കും. അതായത് നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളിയെ വിവേകബുദ്ധിയോട് കൂടിയേ തിരഞ്ഞെടുക്കുകയുള്ളു.

2. വലതു കൈയിലെ രേഖ മുകളിൽ.

പ്രായത്തിൽ കവിഞ്ഞ വിവേകമുള്ള ഒരു വ്യക്തിയാണ് നിങ്ങൾ. നിങ്ങൾ സ്നേഹമുള്ളവനും അതുപോലെ തീക്ഷ്ണ വികാരങ്ങൾക്കുടമയുമാണ്. ആളുകളെ ആകർഷിക്കാൻ ഒരു പ്രത്യേക കഴിവ് നിങ്ങൾക്കുണ്ട്. ഏതു പ്രായക്കാരോടും നിങ്ങൾക്ക് ഒത്തുപോകാൻ കഴിയും. ജീവിത പങ്കാളിയുടെ പ്രായം ഒരിക്കലും നിങ്ങൾക്കൊരു പ്രശ്നമാകില്ല.

3. ഇടത് കൈയിലെ രേഖ മുകളിൽ.

നിങ്ങൾ വ്യക്തിസ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളാണ്. നിങ്ങളുടെ സ്നേഹത്തിന് അതിരുകളില്ല. ബന്ധങ്ങളെ നിങ്ങൾ എന്നും വിലമതിക്കുന്നു. നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റം ആരെയും ആകർഷിക്കും. നിങ്ങൾ ചൊരിയുന്ന സ്നേഹം ജീവിത പങ്കാളിയെ എന്നെന്നേക്കും ചേർത്തു നിർത്തും.

ഇതെല്ലാം ചില പ്രവചനങ്ങൾ മാത്രമാണ്. നിങ്ങൾക്ക് വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. ജീവിതം ഈ പ്രവചനങ്ങൾക്ക് അതീതവുമാണ്. എങ്കിലും, ഹസ്തരേഖശാസ്ത്രം ഒന്നു ശ്രമിച്ചു നോക്കുന്നത് വളരെ രസകരമായ കാര്യം തന്നെയാണ്. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon