Link copied!
Sign in / Sign up
41
Shares

മുലയൂട്ടുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടോ?

ഓഗസ്റ്റ് 1 മുതൽ ലോക മുലയൂട്ടൽ വാരം ആഘോഷിക്കുകയാണ്. ആദ്യമായി അമ്മയായവരിൽ മുലയൂട്ടലിനെ കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടാകും. അതിൽ ഭൂരിഭാഗം പേരുടെയും സംശയമാണ് മുലയൂട്ടുമ്പോൾ അനുഭവപ്പെടുന്ന വേദന. ചിലർ അത് മുതിർന്നവരോട് പറഞ്ഞാലും അതൊക്ക പതിവാ എന്നമട്ടിലുള്ള ഒഴുക്കൻ മറുപടിയാകും ലഭിക്കുക. മുലയൂട്ടുമ്പോൾ കുഞ്ഞിന്റെ വിശപ്പകറ്റുക മാത്രമല്ല അമ്മയും കുഞ്ഞും തമ്മിലുള്ള പവിത്രമായ സംവേദനമാണ് നടക്കുന്നത്. ഇതിനിടക്ക് അമ്മയുടെ മനസ്സിൽ വരുന്ന ചിന്തകൾക്ക് പോലും വളരെയേറെ പ്രാധാന്യമുണ്ട്. വേദന മൂലം കുഞ്ഞിനെ ശരിയായ രീതിയിൽ മുലയൂട്ടാൻ കഴിയാതെ മനോഹരമായ നിമിഷങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരുപാട് അമ്മമാരുണ്ട്. വേദനയുടെ പേരിൽ ഇനി കൂടുതൽ വിഷമിക്കേണ്ടതില്ല.. ചില എളുപ്പവഴികൾ പരീക്ഷിച്ചാൽ ഇനി എളുപ്പം വേദനയിൽ നിന്ന് മോചനം നേടാൻ. 

ചൂട് പിടിക്കുക

സാധാരണ ഗതിയിൽ ശരീരവേദന അനുഭവപ്പെട്ടാൽ ചൂട് വയ്ക്കുന്നത് പതിവാണ്. ഇവിടെയും ഈ രീതി പരീക്ഷിക്കാവുന്നതാണ്. ചൂട് വയ്ക്കുമ്പോൾ മുലക്കണ്ണുകളിലുള്ള നീര് വയ്ക്കലും കുറയ്ക്കാം. മുലയൂട്ടലിന്റെ തുടക്കത്തിലുണ്ടാകുന്ന നീരുവയ്ക്കലും വേദനയും വിണ്ടുകീറലും ചുവപ്പുമെല്ലാം ഒഴിവാക്കാൻ പതിയെ ചൂട് വച്ചാൽ മതിയാകും. ചെറു ചൂടുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണി മുക്കി സ്ഥാനങ്ങൾക്ക് മീതെ ഒരു മിനിറ്റ് വയ്ക്കാം. വെള്ളത്തിന് ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം. 

മുലപ്പാൽ മരുന്നാക്കാം

മുലപ്പാലിനു സ്വാഭാവികമായി തന്നെ ഒരുപാട് ആന്റിബാക്റ്റീരിയൽ ഗുണങ്ങളുണ്ട്. ത്വക്കിലെ ജലാംശം നിലനിർത്താൻ മുലപ്പാൽ പുരട്ടുന്നത് നല്ലതാണ്. മുലഞെട്ടുകളുടെ വരൾച്ച മാറാനുള്ള പ്രകൃതിദത്തമായ ഏറ്റവും നല്ല മരുന്നാണിത്.

സോപ്പ് ഉപയോഗം കുറയ്ക്കുക അഥവാ ഒഴിവാക്കുക.

സോപ്പ് ഉപയോഗിക്കാതിരുന്നാൽ അണുബാധയുണ്ടാകുമെന്നു പേടി വേണ്ട, സ്തനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ചെറു ചൂടുവെള്ളത്തിൽ കഴുകിയാൽ മതിയാകും.

എണ്ണ പുരട്ടുക

കടകളിൽ ലഭിക്കുന്ന വിവിധതരം ലോഷനുകളെയും ക്രീമുകളെയും അപേക്ഷിച്ചു ഒലിവെണ്ണയും വെളിച്ചെണ്ണയുമാണ് ഏറ്റവും നല്ലത്. കുളിക്കുന്നതിനു മുൻപായി അല്പം വെളിച്ചെണ്ണ കയ്യിലെടുത്തു വേദനയും വരൾച്ചയുമുള്ള ഭാഗങ്ങളിൽ മൃദുവായി തടവുക. 

കറ്റാർവാഴ

സ്തനങ്ങളിലെ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് കറ്റാർവാഴയുടെ നീര്. പക്ഷേ അലർജിയുള്ളവർ ഈ വഴി പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. കടയിൽ വാങ്ങാൻ കിട്ടുന്ന കറ്റാർവാഴ ജെല്ലിനേക്കാൾ നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കിയതാണ്. നീര് പുരട്ടിയതിനു ശേഷം തനിയെ ഉണങ്ങാൻ അനുവദിക്കുക. ഉണങ്ങിയതിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ടു നന്നായി തുടച്ചുമാറ്റുക. മുലയൂട്ടുന്നതിനു തൊട്ടുമുൻപ് ഒരുകാരണവശാലും കറ്റാർവാഴ പുരട്ടാൻ പെടില്ല. നീര് ഉള്ളിലെത്തുന്നത് ചിലപ്പോഴെങ്കിലും കുഞ്ഞിന് വയറിളക്കത്തിന് കാരണമാകാം. 

വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കുക

മുറിവുള്ളിടത്ത് വസ്ത്രങ്ങളും മറ്റും തട്ടുമ്പോൾ ഉണ്ടാകുന്ന വേദന അറിയാമല്ലോ.. ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ വേദനയാകും സ്തനങ്ങളിൽ അനുഭവപെടുക. അതുകൊണ്ടു തന്നെ മൃദുവും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അധികമായി പാൽ ഉല്പാദിപ്പിക്കപ്പെടുക

ചില ആളുകളിൽ അമിതമായ പാൽ ഉല്പാദന നടക്കാറുണ്ട്. ഇതും നീർക്കെട്ടിനും വേദനയ്ക്കും കാരണമാണ്. മുലയൂട്ടുക തന്നെയാണ് ഇതിന് പരിഹാരം. മറ്റു പാര്ശ്വഫലങ്ങൾ ഒന്നുമില്ലാത്ത മുകളിൽ പറഞ്ഞ വഴികൾ പരീക്ഷിച്ചിട്ടും വേദനയ്ക്ക് ശമനമില്ലെങ്കിൽ ഡോക്ടറുടെ നിർദേശം തേടുകയാണ് അഭികാമ്യം. 

******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon