Link copied!
Sign in / Sign up
33
Shares

പാട്ടു കേൾക്കാം... ഗർഭകാലം ആനന്ദകരമാക്കാം..!!

"ഗർഭ് സംസ്കാർ". സംസ്കൃതത്തിലെ ഒരു പ്രയോഗമാണിത്. ഗർഭ് - ഭ്രൂണം, സംസ്‌കാർ- വിദ്യാഭ്യാസം. അതായത് ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വിദ്യാഭ്യാസം. ഗർഭധാരണത്തിന്റെ അടുത്ത നിമിഷം മുതൽ കുഞ്ഞിന്റെ സ്വഭാവവും വ്യക്തിത്വവും രൂപപ്പെടാനാരംഭിക്കുന്നു. കേൾക്കുക, ഇടയ്ക്കിടെ കുഞ്ഞിനോട്  സംസാരിക്കുക, ഉറക്കെ വായിക്കുക, യോഗ, വയറിനുമീതെയുള്ള തലോടൽ  ഇവയൊക്കെയും ഗർഭകാലത്തെ കുഞ്ഞിന്റെ ഈ "പഠനത്തിൽ" ഉൾപ്പെടുന്നു. ഒപ്പം അമ്മയുടെ മാനസികാവസ്ഥയും കുഞ്ഞിനെ വളരെയധികം സ്വാധീനിക്കുന്നു. അമ്മയുടെ വയറ്റിൽ വച്ചു മുതൽ പാട്ടുകേട്ട് വളരുന്ന കുഞ്ഞുങ്ങൾ താരതമ്യേന മാനസികവും വൈകാരികവുമായ തലങ്ങളിൽ കൂടുതൽ പക്വത ഉള്ളവരായിരിക്കും എന്നാണ് ഈ വിഷയത്തിൽ നടത്തിയ ഗവേഷണങ്ങൾ തെളിയിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിലെ "കല്യാണി" രാഗം ദിവസേന 20 മിനിറ്റോളം കേൾക്കുന്നത് കുഞ്ഞിന്റെ പ്രതികരണശേഗർഭകാലത്തെഷിയും ചലനശേഷിയും വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  സംഗീതാസ്വാദനം കൊണ്ടുള്ള ചില ഗുണങ്ങൾ ഇതാ.....

1.ഇന്ദ്രിയശക്തി വർദ്ധിപ്പിക്കുന്നു.

ഇയർഫോൺ/ഹെഡ്‍ഫോൺ ഉപയോഗിച്ച് പാട്ടു കേൾക്കുന്നത് കുട്ടിയുടെ ഏകാഗ്രത, ശ്രവണശേഷി, ഓർമശക്തി എന്നിവ കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗർഭകാലത്തിന്റെ ആദ്യനാളുകളിൽ സംഗീതം മനസിലാക്കാനുള്ള കഴിവ് ഇല്ലെങ്കിൽ കൂടിയും ശബ്ദ തരംഗങ്ങളുടെ താളം അവൻ/അവൾ തിരിച്ചറിയുകയും ചെയ്യും. ഇത് ക്രമേണ കുട്ടിയുടെ ഏകാഗ്രത കൂട്ടാൻ സഹായിക്കുന്നു.

2. പ്രതികരണശേഷി കൂട്ടുന്നു.

അമ്മ പാട്ടുകേൾക്കുമ്പോൾ കുഞ്ഞ് പാട്ടിന്റെ താളത്തിനനുസരിച്ചു പ്രതികരിക്കാൻ ശ്രമിക്കും.ഒപ്പം ഗർഭപാത്രത്തിനുള്ളിൽ തന്നെ പാട്ടിനൊപ്പം ചലിക്കുകയും ചെയ്യും. കുഞ്ഞ്പ്ശേഷി ഉള്ളവനായി വളരാൻ ഇത് വളരെയധികം സഹായകമാണ്.

3. കുട്ടിയുടെ വ്യക്തിത്വവികസനം വേഗത്തിലാക്കുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ സ്വഭാവത്തെ പോലും പാട്ടുകൾ സ്വാധീനിക്കും എന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ ശാസ്ത്രീയവിശദീകരണം ഇല്ലെങ്കിലും ഉച്ചത്തിലുള്ള പാട്ടുകൾ അമ്മയെ പോലെ തന്നെ കുഞ്ഞിനേയും അസ്വസ്ഥനാക്കും. ഉച്ചത്തിലുള്ള സ്വരം കുഞ്ഞിൽ ദേഷ്യം വളർത്താനിടയുണ്ട്. ശാന്തമായ സംഗീതം ആണ് പൊതുവെ നല്ലത്.

4. സമ്മർദ്ദം കുറയ്ക്കുന്നു.

ഹോർമോണുകളുടെ പ്രവർത്തനം മൂലം മിക്ക സ്ത്രീകൾക്കും ഗർഭകാലം സമ്മർദ്ദവും ടെൻഷനും നിറഞ്ഞതാണ്. ഇക്കാലത്തു പൊതുവെ ദേഷ്യവും നെഗറ്റീവ് ചിന്താഗതിയും കൂടാൻ സാധ്യതയുണ്ട്. ഇത് പലപ്പോഴും പെട്ടെന്നുള്ള മൂഡ് മാറ്റത്തിലേക്കും പൊട്ടിത്തെറിയിലേക്കും നയിക്കുന്നു. പാട്ടു കേൾക്കുന്നത് ഇത്തരം പ്രശ്നങ്ങൾ ഒരു വലിയ അളവു വരെ കുറയ്ക്കാൻ സഹായിക്കുന്നു.

5. ഒരു താരാട്ടു പോലെ..

കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷവും പാട്ടുകേൾക്കൽ കൊണ്ട് ഗുണമുണ്ട്. ഗർഭപാത്രത്തിനുള്ളിൽ വച്ച് കേട്ട അതേ പാട്ടും ശബ്ദവും വീണ്ടും കേട്ടാൽ കുഞ്ഞിന് ഓർത്തെടുക്കാനാവുമെന്ന് ഗവേഷകർ പറയുന്നു. ഈ സംഗീതത്തിന് പെട്ടെന്നു തന്നെ അവനെ ശാന്തനാക്കാനുള്ള ശക്തിയുണ്ട്. കൂടാതെ തലച്ചോറിന്റെ വികസനത്തിനും ഇത് സഹായകരമാണ്. അതോടൊപ്പം തന്നെ ഉച്ചത്തിലുള്ള റോക്ക്, മെറ്റൽ പാട്ടുകൾ വിപരീതഫലമായിരിക്കും നൽകുന്നതെന്നും ഓർമിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon