പ്രിയപ്പെട്ട അമ്മയ്ക്ക്,
നമ്മൾ ഇപ്പോഴും നേരിട്ട് കണ്ടിട്ടില്ലെങ്കിലും, ഞാൻ നിങ്ങളുടെ ഒരു ഭാഗമാണ്. ഞാൻ വളരെ ഭാഗ്യവാനാണ് അമ്മയുടെ ഉള്ളിൽ ഇതുപോലെ കഴിയുവാൻ. ഞാൻ ഇവിടെയുണ്ട് അമ്മേ!!! ഇവിടെ യഥാർഥത്തിൽ ഇരുണ്ടതാണ്, പക്ഷേ അത് ഊഷ്മളവും ആശ്വാസകരവുമാണ്. നിങ്ങളുടെ സ്നേഹനിർഭരമായ കരങ്ങളാൽ പൊതിയപ്പെടുവാൻ ഞാൻ വെമ്പൽ കൊള്ളുകയാണ്.
നമ്മുടെ സിരകളിൽ ഒഴുക്കുന്നത് ഒരേ രക്തമാണ്, ഒരേ മാംസത്തിന്റെ ഭാഗമാണ് നമ്മൾ. അമ്മ കഴിക്കുന്ന അതേ ഭക്ഷണം തന്നെ ഞാനും കഴിക്കുന്നു. എനിക്കറിയാം കാരണം നമ്മൾ പൊക്കിള്ക്കൊടിയാൽ ബന്ധപ്പെട്ടിരിക്കുന്നു. അമ്മ കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നുള്ള എല്ലാ നല്ല പോഷകങ്ങളും എന്നെ പോറ്റി വളർത്തിയിട്ടുണ്ട്.
എനിക്ക് നിങ്ങളുടെ ശബ്ദം തിരിച്ചറിയാം. എല്ലായ്പ്പോഴും എന്നോടു സംസാരിക്കുന്നതും, നല്ല കവിതകളും മധുരകരമായ പാട്ടുകൾ എനിക്ക് വേണ്ടി പാടുന്നതും എല്ലാം ഞാൻ കേൾക്കുന്നുണ്ട്. എനിക്ക് കേൾക്കാം അമ്മേ!! ഓരോ തവണയും അമ്മ വയറിൽ തൊടുമ്പോൾ, എന്റെ ഹൃദയം തുടിക്കുന്നു, അമ്മയെ കാണാൻ ഞാൻ അങ്ങേയറ്റം ഉത്സാഹഭരിതനാകുന്നു. അമ്മവയറിൽ തൊടുമ്പോൾ, ഞാൻ ഇതിനുള്ളിൽ സുരക്ഷിതനാണെന്ന തോന്നൽ എന്നിലുണ്ടാകുന്നു..
അമ്മ ചിരിക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. അമ്മ അത് പലപ്പോഴും ചെയ്യാറില്ല, അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, എന്നാൽ അത് സംഭവിക്കുമ്പോൾ എനിക്ക് അതിശയകരമായി തോന്നുന്നു. അമ്മയുടെ വയർ ചിലപ്പോൾ കുലുങ്ങുന്നതു പോലെ തോന്നാറില്ലേ? അതെനിക്ക് ഇക്കിൾ വരുന്നതാ.. അത് ചിലപ്പോൾ അമ്മ ആസ്വദിച്ചിട്ടുണ്ടാവും.
എനിക്ക് അധികം കേൾക്കാൻ കഴിയുന്നില്ലെങ്കിലും എനിക്ക് അറിയാവുന്നിടത്തോളം അമ്മയുടെ ഗർഭപാത്രത്തിനു പുറത്ത് ജീവിതം മനോഹരമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. എല്ലാരും അമ്മയുടെ വയർ തൊട്ട് നല്ല കാര്യങ്ങൾ പറയുമ്പോൾ, എനിക്ക് എത്രെയും പെട്ടന്ന് എല്ലാവരെയും കാണണം എന്ന് ആഗ്രഹവും വർധിക്കുന്നു.
എനിക്കറിയാം അമ്മ വേവലാതിപ്പെടുന്നുണ്ടെന്ന്. പുറമെ സന്തോഷം കാണിച്ചാലും ഉള്ളിൽ നല്ല ടെൻഷൻ ആണെന്നറിയാം. പക്ഷെ അമ്മ ഇതെല്ലാം നല്ല രീതിയിൽ കാണുന്നുണ്ടെന്നും എനിക്കറിയാം.
അമ്മ ഒരു നാവികനെ പോലെയാണ്, പല കൊടുങ്കാറ്റുകളിലൂടെയും കടന്നു പോവുകയും എല്ലാ തടസങ്ങളും അഭിമുഖീകരിക്കാനും തയ്യാറാണ്. ഒരു സങ്കീർണ്ണമായ ആരോഗ്യപ്രശ്നമോ അല്ലെങ്കിൽ ഏറ്റവും ചെറിയ കുഴപ്പമാണെലും, അമ്മ അവയെ എല്ലാത്തിനെയും അഭിമുഖീകരിച്ചിട്ടുണ്ട്. അമ്മയിൽ നിന്നും ധൈര്യവും നിസ്വാർത്ഥതയും എന്താണെന്നു ഞാനറിയുന്നു.
എന്നാൽ ഞാൻ സത്യം ചെയ്യുന്നു, ഞാൻ അമ്മയെ ബഹുമാനിക്കുമെന്നും, അസുഖം, ആരോഗ്യം എന്നിവ വന്നാൽ എല്ലായ്പ്പോഴും അമ്മയുടെ കൂടെയുണ്ടാവുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈ ലോകം അവസാനിച്ചാലും ഞാൻ അമ്മയെ വിട്ടു പോകില്ല.
സ്നേഹപൂർവ്വം
അമ്മയുടെ കുഞ്ഞ്.