Link copied!
Sign in / Sign up
16
Shares

ഓരോ ഗർഭിണിയും ഡോക്ടറോട് ചോദിക്കേണ്ട ചോദ്യങ്ങൾ!

നിങ്ങൾ ആദ്യമായി അമ്മയാകുവാൻ പോകുന്നയാളാണെങ്കിലും അല്ലെങ്കിലും, ഓരോ ഗർഭധാരണവും  അതുല്യവും വ്യത്യസ്തവുമാണ്. ഗർഭിണികൾക്ക്‌ വേണ്ടിയുള്ള മാസികകൾ വായിച്ചതുകൊണ്ടോ നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും നിർദ്ദേശങ്ങൾ ലഭിച്ചതുകൊണ്ടോ ഒരു പ്രൊഫഷണലിനോട് സംസാരിക്കുന്നതിന് പകരമാവില്ല എന്നോർക്കേണ്ടതുണ്ട്.

നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനോട് ചോദിക്കേണ്ട 6 ചോദ്യങ്ങളിതാണ്.:

1. "ഞാൻ ഏതുതരത്തിലുള്ള വ്യായാമങ്ങൾ ചെയ്യണം?":

ഗർഭകാലത്ത് ആരോഗ്യം കാത്തുസൂക്ഷിക്കുന്നത് അമ്മയ്ക്കും ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനും വളരെ നല്ലതാണ്. നടത്തം, യോഗ, നീന്തൽ തുടങ്ങിയവയാണ് സാധാരണ ഗർഭിണികൾക്ക് ശുപാർശ ചെയ്യപ്പെടുന്നത്. എന്നാൽ വളരെ കഠിനമായ ഒന്നും ശ്രമിക്കരുത്. നിങ്ങളെ ആരോഗ്യവതിയായി നിർത്തുന്നതിനു പുറമെ ഗർഭാവസ്ഥ കാലത്തു അനുഭവപ്പെടുന്ന വിവിധ വേദനകളിൽ നിന്ന് ആശ്വാസം നല്കുകകയും ചെയ്യും. പക്ഷെ, ഏതൊരു വ്യായാമ മുറ ആരംഭിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറുമായി അതിനെ പറ്റി സംസാരിക്കുക.

2. "ഏതു ഭക്ഷണം ഞാൻ ഒഴിവാക്കണം?"

ഗർഭാവസ്ഥയിൽ ഒരിത്തിരി ശ്രദ്ധാലുവാകുന്നതിൽ തെറ്റില്ല. മിക്ക ഭക്ഷ്യ വസ്തുക്കളും സുരക്ഷിതമാണ് എന്നാൽ ചില ഭക്ഷണങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറഞ്ഞേക്കാം.ഇത്തിനു കാരണം നിങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തുകൊണ്ടോ ചിലപ്പോൾ സുരക്ഷിതമാകുവാനോ ആകാം. ജങ്ക് ഫുഡ്, പൂർണമായി പാകം ചെയ്യാത്ത ഇറച്ചി, പച്ചയായ മത്സ്യം, മുട്ട തുടങ്ങിയവയാണ് സാധാരണ ഗർഭിണികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ. എന്നാൽ നിങ്ങൾക് ഗർഭകാല പ്രമേഹം ഉണ്ടെങ്കിൽ അതിനുചിതമായ പഞ്ചസാരയുടെ ഉപയോഗം അധികം ഇല്ലാത്ത ആഹാര രീതി പിന്തുടരുക.

3. "ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത് തികച്ചും സുരക്ഷിതമാണോ?"
ഇത് തീർച്ചയായും ചോദിക്കേണ്ട ചോദ്യമാണ്. ഗർഭകാലത്ത് ലൈംഗികത പൂർണ്ണമായും സ്വാഭാവികവും സുരക്ഷിതവുമാണ്. വാസ്തവത്തിൽ, നിങ്ങളുടെ ഹോർമോണുകൾ നിങ്ങളെ കൂടുതൽ ലൈംഗികമാക്കും, പ്രത്യേകിച്ച് രണ്ടാം ട്രൈമെസ്റ്ററിൽ. എന്നാൽ ചില സന്ദർഭങ്ങളിൽ ലൈംഗീകബന്ധത്താൽ അകാലപ്പിറവിയ്‌ക്കോ ഗർഭം അലസിപോകുവാനോ സാധ്യതയുണ്ട്. (ഇവ വളരെ വിരളമാണ്.) അതിനാൽ, നിങ്ങളുടെ ഡോക്ടറോട് വിശദാംശങ്ങളിൽ നിന്നും നാണിച്ചു മാറിനിൽക്കാതെ ലൈംഗികതയെക്കുറിച്ച് വിശദമായി ചോദിക്കുന്നത് നന്നായിരിക്കും.
4. "ഗർഭകാലത്ത് പ്രതിരോധ മരുന്നുകൾ ആവശ്യമാണോ?"

ഗർഭിണികൾക്കായി പ്രത്യേകം ശുപാർശ ചെയ്യുന്ന 2 വാക്സിനുകൾ ഉണ്ട്- ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ ത്രിമാസത്തിൽ നൽകുന്ന ഇൻഫ്ലുവൻസ വാക്സിൻ, വില്ലൻ ചുമയിൽനിന്നും സംരക്ഷണം നൽകുന്ന TDAP(ടെറ്റനസ്-ഡിഫ്തീരിയ-അസലുലർ-പെർട്ടിസിസ്) വാക്സിൻ. ഗർഭകാലത്ത് ലൈവ് വൈറസുകളില് നിന്നും ഉണ്ടാക്കുന്ന വാക്സിനുകള് ഒഴിവാക്കണം. ഗര്ഭകാലത്ത് ഏതൊക്കെ വാക്സിനേഷൻ എടുക്കണമെന്നതിനെ പറ്റി നിങ്ങളുടെ ഡോക്ടറിന് കൂടുതൽ വിവരങ്ങൾ നൽകുവാൻ കഴിയും.

5. "പ്രസവവേദനയെ എങ്ങനെയാണ് നേരിടേണ്ടത്?"

മിക്ക സ്ത്രീകൾക്കും പ്രസവവേദന വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സമയമാണ്. അതിനാൽ തന്നെ ഈ വേദനയെ എങ്ങനെ നേരിടണം എന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എപിഡ്യൂറൽ എന്ന വേദന ശമനി ഉപയോഗിക്കാവുന്നതാണോ? ഈ കാര്യങ്ങൾ ഒരു ആശുപത്രിയിലും വ്യത്യസ്തമായിരിക്കും, അതിനാൽ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്നത് നിങ്ങൾക്കറിയാമെന്ന് ഉറപ്പുവരുത്തുക. ഡെലിവെറിയുടെ സമയത്തു നിങ്ങളുടെ കൂടെ ആരുണ്ടാകുമെന്നും ഡെലിവെറിക്ക് ശേഷം നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും എന്തൊക്കെ കരുതൽ കിട്ടുമെന്നും ചോദിച്ചു മനസിലാക്കുക..

6. "സി-സെക്ഷൻ ചെയ്യെണ്ടി വരുന്നതിന് എത്രത്തോളം സാധ്യതയുണ്ട്?"

സി സെക്ഷൻ ലളിതമായ ഒരു ശസ്ത്രക്രിയാ നടപടിക്രമമായിരിക്കാം, പക്ഷേ അത് ചെറിയ അളവിൽ അമ്മയുടെയും കുഞ്ഞിനും ഉണ്ടായേക്കാവുന്ന അപകടം വർദ്ധിപ്പിക്കും. ഗർഭിണികൾ, സി-സെക്ഷൻ ഒഴിവാക്കാൻ കഴിയുന്നതെല്ലാം അവർ എന്തിനാണ് പരീക്ഷിക്കുന്നത് എന്ന് ഇത് വിശദീകരിക്കും.നിങ്ങൾക്ക് സി-സക്ഷൻ ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക. ഗർഭകാലത്തെ പ്രമേഹം, അമിതഭാരം, 30 വയസ്സിനു മുകളിൽ പ്രായം തുടങ്ങിയവയാണ് ഏതു തരത്തിലുള്ള പ്രസവം ആവും നിങ്ങളുടെ എന്നതിൽ സ്വാധീനം ചെലുത്തുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon