Link copied!
Sign in / Sign up
3
Shares

ഇനി അല്പം വെറൈറ്റി ഓംലറ്റ് തയ്യാറാക്കാം!

പഠനത്തിനും ജോലിക്കുമായി വീട്ടിൽ നിന്ന് മാറി നിൽക്കുന്നവരുടെ ദേശീയ ഭക്ഷണമാണ് ഓംലറ്റ്. പല രൂപത്തിലും ഭാവത്തിലും ഓംലറ്റ് കഴിച്ചിട്ടുള്ളവരാവും എല്ലാവരും തന്നെ. എന്നാൽ ഇതൊക്കെ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നറിയാമോ?വ്യത്യസ്തമായി വിവിധ രുചികളിൽ ഉള്ള ഓംലറ്റ് ഈസിയായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണൂ...

കൂൺ ഓംലറ്റ്

കോഴിമുട്ട : 4

കൂണ്‍ : 100 ഗ്രാം

ചുവന്നുള്ളി : 50 ഗ്രാം

പച്ചമുളക് : 4

മഞ്ഞള്‍പ്പൊടി : 1/4 ടീസ്പൂണ്‍

കുരുമുളകുപൊടി : 1/2 ടീസ്പൂണ്‍

വെളിച്ചെണ്ണ : 2 ടീസ്പൂണ്‍

ഉപ്പ് : പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിച്ചതിനു ശേഷം ചുവന്നുള്ളി, കൂൺ, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞു ചേർക്കുക. ഇതിലേക്ക്  മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 5 മിനിറ്റ് വയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച്  ഓംലെറ്റ് തയ്യാറാക്കാവുന്നതാണ്.

മസാല ഓംലറ്റ് 

കോഴിമുട്ട - 2 എണ്ണം

സവാള - ഒരെണ്ണത്തിന്റെ പകുതി നന്നായി അരിഞ്ഞത്‌ 

പച്ചമുളക് - 1 എണ്ണം

ഇഞ്ചി - ആവശ്യത്തിന് (optional)

എണ്ണ - ആവശ്യത്തിന്

ചിക്കൻ മസാല - 1/2 ടീസ്പൂണ്

മുളകുപൊടി - 1/4 ടീസ്പൂണ്

മഞ്ഞൾപൊടി - 1/4 ടീസ്പൂണ്

കുരുമുളക് പൊടി-ഒരു നുള്ള് 

ഗരം മസാല - 1/4 ടീസ്പൂണ്

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം 

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവെച്ച സവാള, ഇഞ്ചി, പച്ചമുളക്, എന്നിവയിട്ട് വഴറ്റുക. ഇതിലേക്കു അല്പം ഉപ്പു, ചിക്കൻ മസാല, ഗരം മസാല, മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഒരു ബൗളിൽ മുട്ട, കുരുമുളക് പൊടി, ഉപ്പ് എന്നിവ യോജിപ്പിച്ചു മറ്റൊരു പാനിൽ ഒഴിക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ച കൂട്ട് ചേർത്ത് മടക്കി വച്ച് വേവിച്ചെടുക്കുക. മസാല ഓംലറ്റ് റെഡി.

 

 

ചീസ്  ഓംലെറ്റ് 

കോഴിമുട്ട - 2 എണ്ണം

സവാള - ഒരെണ്ണത്തിന്റെ പകുതി നന്നായി അരിഞ്ഞത്‌ 

ഓയിൽ/ ബട്ടർ- 2 tsp 

പാഴ്സലി 

ഗ്രേറ്റ് ചെയ്ത ചീസ് 

തയ്യാറാക്കുന്ന വിധം 

ഒരു പാനിൽ ബട്ടർ ഇട്ടു അതിലേക്ക് അരിഞ്ഞു വച്ച സവാള ഇട്ടു മൂപ്പിക്കുക. ഒരു ബൗളിൽ മുട്ട എടുത്ത് നന്നായി അടിക്കുക. ഇതിലേക്ക് ഉപ്പ്, കുറച്ചു ചീസ്, പാഴ്സലി എന്നിവ ചേർക്കുക. മറ്റൊരു പാനിൽ കുറച്ചു കൂടുതൽ ബട്ടർ ഇട്ടു ചൂടാക്കുക. ഇതിലേക്ക് മുട്ട അടിച്ചത് ഒഴിക്കുക. ഇതില് മുകളിലായി വഴറ്റിയ സവാളയും ബാക്കി ചീസും വിതറുക. രണ്ടു വശവും മറിച്ചിട്ട് നന്നായി വേവിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon