Link copied!
Sign in / Sign up
1
Shares

ഒടുവിൽ അവർ പ്രതികരിച്ചു!

വലിയൊരു വിവാദത്തോടെ അവസാനിച്ച എങ്ക വീട മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികൾ ഒടുവിൽ പ്രതികരിച്ചു.ഗ്രാൻഡ് ഫിനാലെയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ആരെയും വിവാഹം കഴിക്കാനാവില്ലന്നു ആര്യ വെളിപ്പെടുത്തിയത്.ഇപ്പോൾ ഒരാളെ തിരഞ്ഞെടുത്താൽ മറ്റു രണ്ടു പെൺകുട്ടികളെയും അവരുടെ വീട്ടുകാരെയും അത് വേദനിപ്പിക്കും.അതിനാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്റെ അറിയിക്കാമെന്നായിരുന്നു ആര്യയുടെ നിലപാട്.ഇതിനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എങ്കിലും അവസാനം വരെ പങ്കെടുത്ത സൂസന്ന, സീതാലക്ഷ്മി, അഗത എന്നിവരുടെ പ്രതികരണമറിയാനായിരുന്നു എല്ലാവര്ക്കും ആകാംക്ഷ.

ആര്യയുടെ തീരുമാനം മൂന്നുപേരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ആര്യയുടെ വാക്കുകൾക്കായി കാത്തിരിക്കുകയാണ് എന്നായിരുന്നു മൂവരുടെയും പ്രതികരണം.ആര്യയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു.ആര്യയുടെ സ്ഥാനത്തു തങ്ങൾ ആണെങ്കിലും ഇങ്ങനെയായിരിക്കും പ്രതികരിക്കുക.വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്.ഇതായിരുന്നു സീതാലക്ഷ്മിയുടെ പ്രതികരണം.

അദ്ദേഹത്തിന് ചിന്തിക്കാനുള്ള സമയം കൊടുക്കുകയാണ് വേണ്ടത്.വലിയൊരു താരത്തിന് ടിവിയുടെ മുൻപിൽ വന്നു മൂന്നു പെൺകുട്ടികളിൽ ഒരാളെ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും.തീരുമാനം എന്തായാലും അതിനോട് നിങ്ങളും പിന്തുണയ്ക്കുക.അത് അദ്ദേഹത്തെ ഒരുപാട് സഹായിക്കും.ആര്യയും ഒരു മനുഷ്യനാണ്.അഗത പറഞ്ഞു.

ഒരാളെ നിർബന്ധിപ്പിച്ചു തീരുമാനമെടുപ്പിക്കാൻ കഴിയില്ലെന്നും ഭാവിയിൽ എന്താണ് തീരുമാനമെന്ന് കാത്തിരിക്കാമെന്ന്‌മായിരുന്നു സൂസന്നയുടെ പ്രതികരണം.ഇവർ തിരികെ കാനഡയ്ക്ക് പോവുകയും ചെയ്തു. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon