Link copied!
Sign in / Sign up
0
Shares

ഒടുവിൽ ആ അമ്മ യാത്രയായി, മക്കളെ ഒരുനോക്ക് കാണാനാവാതെ...!

പ്രശസ്ത ബോളിവുഡ് നടിയായിരുന്ന ഗീത കപൂർ (57)അന്തരിച്ചു. കഴിഞ്ഞ ശനിയാഴ്ച മുംബൈ അന്ധേരിയിലെ വൃദ്ധസദനത്തിൽ അന്തേവാസിയായിരുന്ന അവരെ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഒരു വർഷം മുൻപ് വാർത്തകൾ വന്നിരുന്നു. ഒരു വർഷം മുൻപ് രക്സ്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതായിരുന്നു ഗീത കപൂർ. എടിഎം ൽ പോയി വരാമെന്നു പറഞ്ഞ മകൻ പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് പോലീസ് ഇടപെട്ട് അവരെ മുംബയിലെ വൃദ്ധസദനത്തിൽ എത്തിക്കുകയായിരുന്നു. ഒരുവർഷമായി വൃദ്ധസദനത്തിൽ മക്കൾക്കായി കാത്തിരുന്നെങ്കിലും മകൻ രാജയോ മകൾ പൂജയോ അവരെ കാണാൻ കൂട്ടാക്കിയിരുന്നില്ല. 

പക്കീസ, റസിയ സുൽത്താന തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഗീത നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രായാധിക്യത്താലും രോഗം മൂലവും അവശയായ ഗീതയുടെ ചികിത്സ ചെലവ് വഹിച്ചിരുന്നത്  നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണ്.

മരിക്കുന്നത് വരെ മക്കൾ വരുമെന്ന പ്രതീക്ഷയിലായിരുന്നു ആ അമ്മ. രാജ കോറിയോഗ്രാഫർ ആണ്. മകൾ എയർഹോസ്റ്റസും. മക്കളെ ഓർത്തു എപ്പോഴും സങ്കടപ്പെട്ടിരുന്ന ആ അമ്മയുടെ മൃതദേഹം പോലും ഏറ്റുവാങ്ങാൻ മക്കൾ തയ്യാറായില്ല.

തനിക്ക് ജോലിയുള്ളതിനാൽ വരാനാവില്ലെന്നും മാതാവ് വൃദ്ധസദനത്തിൽ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഉള്ള മകൾ പൂജയുടെ പ്രതികരണം അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തിരുന്നു. ഒരു മുൻപ് മകൻ പട്ടിണികിടത്തിയതായും മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഒരുകാലത്തു തിളങ്ങുന്ന താരമായിരുന്ന ഗീതയുടെ ദയനീയ മരണം മനസാക്ഷി ഉള്ള ഏതൊരു മനുഷ്യന്റെയും ഉള്ളു നീറ്റും.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon