Link copied!
Sign in / Sign up
3
Shares

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

കുളിമുറിയ്‌ക്ക് സമീപം സ്ഥിരമായി പതുങ്ങിയെത്തുന്ന ആളെ തിരിച്ചറിയാന്‍ സിസി ടിവി സ്ഥാപിച്ച യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. നഗ്നനായി വീടിന്റെ കുളിമുറിക്ക് സമീപം എത്തിയ യുവാവിന്റെ ദൃശ്യങ്ങളാണ് വീട്ടുകാരെ ഞെട്ടിച്ചത്. സംഭവം നടന്നത് അങ്ങ് നോർത്ത് ഇന്ത്യയിലല്ല, സാക്ഷര കേരളത്തിലെ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ഒരു വീട്ടിലാണ്. സ്ഥിരമായി രാത്രികാലങ്ങളിൽ വീടിന്റെ വളപ്പിൽ കാലടി പെരുമാറ്റം കേൾക്കുക പതിവായിരുന്നു. അമ്മയും മകളും മാത്രമാണ് വീട്ടിലെ താമസക്കാർ. കള്ളനാണെന്ന് ഭയന്ന് ശബ്ദം കേട്ടാലും ഇവർ വീടിനു പുറത്തിറങ്ങാറില്ല. മകളുടെ നിർബന്ധപ്രകാരമാണ് ഇവർ സുരക്ഷയ്‌ക്കായി വീടിനുപുറത്ത് സിസി ടിവി സ്ഥാപിച്ചത്.

എന്നാല്‍ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ വീട്ടുകാരുടെ കണ്ണുതള്ളിച്ചു. നഗ്‌നനായി സിഗരറ്റ് വലിച്ച് നടക്കുന്ന ആളെയാണ് വിഡിയോയില്‍ കണ്ടത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ നാല്‍പത് വയസ് പ്രായം വരുന്ന പുരുഷനാണ് ക്യാമറയിൽ പതിഞ്ഞത്. അവിടെയെത്തി നിമിഷങ്ങൾക്കകം അയാൾ നഗ്നനായാണ് കുളിമുറിക്ക് സമീപമെത്തുന്നത്. ഇരുനില വീടിന്റെ കിടപ്പുമുറികളുടെ ജനാലകള്‍ക്ക് അരികിലും കുളിമുറിയ്‌ക്ക് സമീപവുമാണ് ഇയാള്‍ സ്ഥിരമായി എത്തുന്നത്. 

എന്നാല്‍ ഇയാള്‍ ഏതുഭാഗത്ത് നിന്നാണ് വരുന്നതെന്നോ എങ്ങോട്ടാണ് പോകുന്നതെന്നോ ദൃശ്യങ്ങളില്‍ വ്യക്തമല്ല. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. വീട്ടമ്മയുടെ ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന മൂത്ത മകള്‍ അശ്വിനി ശേഖര്‍ പങ്കുവച്ച ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിസി ടിവിയിലെ ദൃശ്യങ്ങള്‍ കണ്ടതോടെ അയല്‍ക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ അയല്‍ക്കാര്‍ വരുമ്പോഴേക്കും ഇയാള്‍ കടന്നുകളയാറാണ് പതിവ്. ആളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon