Link copied!
Sign in / Sign up
16
Shares

നിറം വയ്ക്കാൻ ഒരെളുപ്പ വിദ്യ!

ഉരുളക്കിഴങ്ങിന്റെ പോഷകഗുണങ്ങൾ എല്ലാവർക്കുമറിയാവുന്നതാണ്. മിക്കവാറും എല്ലാവരുടെയും വീട്ടിൽ ഇപ്പോഴും കാണുന്ന ഒരു പച്ചക്കറിയാണിത്. എന്നാൽ ഉരുളക്കിഴങ്ങ് നല്ലൊരു സൗന്ദര്യവർധകവസ്തു ആണെന്ന്  പലർക്കും അറിയില്ല. അഥവാ ഭക്ഷണം എന്ന നിലയ്ക്കുള്ളതിനേക്കാൾ സൗന്ദര്യഗുണങ്ങളാണ് ഉരുളക്കിഴങ്ങിന് മുന്നിട്ടു നിൽക്കുന്നത്. ഉരുളക്കിഴങ്ങുകൊണ്ടുള്ള ചില പൊടിക്കൈകൾ ഇതാ...!

ഒരു ചെറിയ കഷ്ണം ഉരുളക്കിഴങ്ങു അരച്ച് നീരെടുക്കുക. ഇത് മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക.നിറം കൂട്ടാൻ ഇത് സഹായിക്കും.

ഉരുളക്കിഴങ്ങു വട്ടത്തിൽ അരിഞ്ഞു കണ്ണിനു മുകളിൽ വയ്ക്കുക. ഇത് കണ്ണിനു താഴെയുള്ള കറുപ്പകറ്റി നിറം കൂട്ടുന്നു. ഉരുളക്കിഴങ്ങ് അരച്ച് പാലിൽ മിക്സ് ചെയ്തു പുരട്ടുന്നതും നല്ലതാണ്.

അല്പം ഉരുളക്കിഴങ്ങു നീര് നിത്യേന മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായകമാണ്.

സൂര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പ് തടയാൻ തണുപ്പിച്ച ഉരുളക്കിഴങ്ങു നീര് പുരട്ടിയാൽ മതി.

ഉരുളക്കിഴങ്ങു അരച്ച് തൈരിൽ മിക്സ് ചെയ്തു മുഖത്ത് പുരട്ടുക. ഇത് ചർമം മൃദുവാകാൻ സഹായിക്കുന്നു.

ഉരുളക്കിഴങ്ങു നീര്, പഞ്ചസാര എന്നിവ മിക്സ് ചെയ്ത്  മസ്സാജ് ചെയ്യുന്നത് ബ്ളാക്ക് ഹെഡ്സ് അകറ്റാൻ സഹായിക്കുന്നു.

ഒരു ടേബിൾസ്പൂൺ ഉരുളക്കിഴങ്ങു നീര്, രണ്ടു ടേബിൾസ്പൂൺ നാരങ്ങാനീര്, രണ്ടു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി എന്നിവ മിക്സ് ചെയ്തു മുഖത്ത് പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകി കളയുക. മുഖത്തെ പാടുകൾ മാറാൻ സഹായിക്കും.

ഉരുളക്കിഴങ്ങു പേസ്റ്റ്, തേൻ എന്നിവ കണ്ണിനുമുകളിലും കറുപ്പ് നിറമുള്ളിടത്തും പുരട്ടുന്നത് നല്ലതാണ്.

ഉരുളക്കിഴങ്ങ്, വെള്ളരിക്ക എന്നിവയുടെ നീര് മിക്സ് ചെയ്യുക. ഇത് നല്ലൊരു സ്കിൻ ടോണർ ആണ്.

ഉരുളക്കിഴങ്ങ് നന്നായി കഴുകി അതിന്റെ തൊലി ഉരിഞ്ഞെടുക്കുക. ഇത് തിളപ്പിച്ച വെള്ളം ആറിയതിനു ശേഷം തല കഴുകിയാൽ അകാല നര ഒഴിവാക്കാം. ഒപ്പം മുടിയുടെ തിളക്കവും വർധിക്കുന്നു.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon