Link copied!
Sign in / Sign up
3
Shares

നിറം കൂട്ടാൻ നാരങ്ങ!

ഇത്തിരിക്കുഞ്ഞനാണെങ്കിലും ആരോഗ്യമേഖലയിലും സൗന്ദര്യമേഖലയിലും നാരങ്ങയെ വെല്ലാൻ ആരുമില്ല.ഏറ്റവും ചെലവ് കുറവുള്ള എനർജി ഡ്രിങ്ക് ആണ് നാരങ്ങാ വെള്ളം.നാരങ്ങകൊണ്ട്  മുഖത്തിന്റെ നിറം കൂട്ടാൻ ഈസിയായി ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ....

നാരങ്ങയും തൈരും

അരക്കപ്പ് തൈര് എടുത്ത് അതിൽ ഒരു മുഴുവൻ നാരങ്ങയുടെ നീര് മിക്സ് ചെയ്യുക.ഇത് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയുക.നിറം കിട്ടാൻ ഇത് സഹായിക്കും.

നാരങ്ങയും മുൾട്ടാണി മിട്ടിയും

രണ്ടു സ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് 1 സ്പൂൺ നാരങ്ങാ നീര് ചേർക്കുക.ഇത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു തവണ ഇതാവർത്തിക്കുക.

നാരങ്ങയും തക്കാളിയും 

തക്കാളിനീര് മൂന്നോ നാലോ സ്പൂണിൽ ഒന്നോ രണ്ടോ സ്പൂൺ നാരങ്ങാ നീര് ചേർക്കുക. ഇത് ഒരു പാത്രത്തിൽ കുഴമ്പുരൂപത്തിൽ ചേർക്കുക. മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ പാടുകൾ മാറാൻ ഇത് ഉത്തമമാണ്.

ചെറുനാരങ്ങാ നീരില്‍ ഉമിക്കരിയും കുരുമുളക്‌ പൊടിയും ചേര്‍ത്തും ഉപ്പു ചേര്‍ത്തും പല്ല്‌ തേക്കുന്നത്‌ പല്ലിന്റെ മഞ്ഞ നിറം മാറാൻ സഹായിക്കും.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon