Link copied!
Sign in / Sign up
13
Shares

നിപ്പ വൈറസ് : കുഞ്ഞുങ്ങളെ എങ്ങനെ രക്ഷിക്കാം?

നിപ്പ കൊണ്ടുപോയ ജീവനുകൾക്കും ജീവിതങ്ങൾക്കും മുൻപിൽ ഭീതിയോടെ കഴിയുകയാണ് നാം. കൂട്ടായി മഴക്കാലവും ഇങ്ങെത്തിക്കഴിഞ്ഞു. അമ്മമാർക്കു ആശങ്ക വിട്ടൊഴിഞ്ഞ നേരമില്ല. നിപ്പ പനിയുടെ രണ്ടാം വരവിൽ ജാഗ്രതയോടെ കഴിയുമ്പോഴും  കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ വയ്ക്കേണ്ടത്. നമ്മളാൽ കഴിയുന്ന സുരക്ഷ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. 

നിപ്പ വൈറസ് പടരുന്നത് രോഗിയുമായുള്ള സമ്പർക്കം വഴിയാണ്. ഇക്കാര്യത്തിൽ ഇനി മാറ്റമുണ്ടായാൽ പോലും കരുതലിന്റെ ഒരു കവചം നമുക്ക് തീർക്കേണ്ടതുണ്ട്.

രോഗപ്രതിരോധ ശേഷി കുറവായതിനാൽ തന്നെ കുഞ്ഞുങ്ങൾക്ക് വേഗം അസുഖം പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഇവ എങ്ങനെ ചെറുക്കാമെന്നു നോക്കാം.

കർശനമായ ശുചിത്വം പാലിക്കുക. കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ആഹാരം ഒരിക്കലും തണുത്താറിയത് ആകാൻ പാടില്ല. ഉണ്ടാക്കിയ ഉടൻ, അഥവാ ചെറു ചൂടോട് കൂടി വേണം ഭക്ഷണം നല്കാൻ. ഒപ്പം 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം നൽകുക.

കുഞ്ഞിനുള്ള ആഹാരം തയാറാക്കുന്നതിന് മുൻപ് അമ്മയും കൈകാലുകൾ സോപ്പ് അഥവാ ആന്റി സെപ്റ്റിക് ലോഷനുകൾ ഉപയോഗിച്ച് കഴുകുക. എല്ലായ്പ്പോഴും ഇത് ചെയ്യാൻ ശ്രദ്ധിക്കുക.

നീന്താനും നടക്കാനും പ്രായമായ കുഞ്ഞുങ്ങൾ വൃത്തികുറഞ്ഞ പരിസരങ്ങളിൽ പോകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾക്ക് കളിക്കാനായി പ്രത്യേക സ്ഥലങ്ങൾ നൽകി അവ ഏറ്റവും വൃത്തിയായി സൂക്ഷിക്കാം. കൂടാതെ അവരുടെ കളിപ്പാട്ടങ്ങളും വൃത്തിയുള്ളതായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതമായ ക്ഷീണം, ശരീരത്തിൽ ചൂട്, ജലദോഷം തുടങ്ങിയവ ശ്രദ്ധിച്ചാൽ ഉടൻ തന്നെ ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്. കുഞ്ഞുങ്ങൾ മാത്രമല്ല, വീട്ടിലുള്ള മുതിർന്നവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുക. നാട്ടുചികിത്സയും വീട്ടുമരുന്നുകളും ഒരു കാരണവശാലും പരീക്ഷിക്കാൻ പാടില്ല.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആന്റസെപ്റ്റിക് ലോഷനുകൾ ഉപയോഗിച്ച് നിലം തുടയ്ക്കാം. മഴക്കാലമായതിനാൽ ഈർപ്പം തങ്ങി നിൽക്കാമെങ്കിലും അതിനുള്ള അവസരം പരമാവധി ഒഴിവാക്കുക.

കുഞ്ഞിന്റെ വസ്ത്രങ്ങളോടൊപ്പം മുതിർന്നവരുടെയും ഡെറ്റോൾ ഉപയോഗിച്ച് കഴുകി ഉണക്കുക.

വളർത്തു മൃഗങ്ങളും പക്ഷികളുമായി നേരിട്ട് ഇടപഴകാൻ കുഞ്ഞുങ്ങളെ ഒരിക്കലും അനുവദിക്കരുത്. 

പനിയോ മറ്റു അസുഖങ്ങളോ മുതിർന്നവർക്ക് വന്നാൽ കുഞ്ഞുമായി ഇടപഴകാതിരിക്കുക.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon