Link copied!
Sign in / Sign up
53
Shares

നിങ്ങളുടെ കുഞ്ഞിന് കൊടുക്കാൻ പാടില്ലാത്ത 10 തരം ഭക്ഷണങ്ങൾ

ഈ 10 ഭക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ നിങ്ങളുടെ കുഞ്ഞിന് നൽകുന്നുണ്ടോ? കൊടുക്കുന്നുണ്ടെകിൽ, അത് ഉടനെ തന്നെ നിർത്തുക. നിങ്ങളുടെ കുട്ടി വളരുന്നതനുസരിച്ച്, അവർ നിങ്ങളുടെ പ്ലേറ്റിൽ നിന്ന് ഭക്ഷിക്കാൻ ആഗ്രഹിക്കുകയും, അവന്റെ / അവളുടെ ഭക്ഷണ ക്രമത്തിൽ പുതിയ ആഹാരങ്ങൾ ചേർക്കാൻ നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യും. എന്നിരുന്നാലും എല്ലാ ഭക്ഷണങ്ങളും എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്ക് നല്ലതല്ല.

ഭക്ഷണക്രമത്തെ പറ്റി പല പീഡിയാട്രീഷൻസിനും വേറിടുന്ന അഭിപ്രായങ്ങളാണുള്ളത്, ചിലയാളുകൾ ജാഗ്രത പുലർത്താൻ പറയുമ്പോൾ മറ്റു ചിലർ ഒരു നിശ്ചിത പ്രായത്തിനു ശേഷം ഏതെങ്കിലും ആഹാരത്തിന് അനുവാദം നൽകുന്നു. നിങ്ങളുടെ കുഞ്ഞിന് നൽകാൻ പാടില്ലാത്ത ഭക്ഷണങ്ങളുടെ പട്ടിക ചുവടെ നൽകുന്നു. ഈ ആഹാരങ്ങൾ എപ്പോഴാണ് നിങ്ങളുടെ കുട്ടിയുടെ ഭക്ഷണക്രമത്തിൽ ഉൾപെടുത്തേണ്ടതെന്നും നൽകിയിട്ടുണ്ട്.

മിക്ക ഭക്ഷണങ്ങളും കുട്ടികളിൽ ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാക്കുന്നതിനു ഇടയായേക്കാവുന്നതിനാലാണ് ചേർത്തിരിക്കുന്നത്, ഇത് കുട്ടികളിൽ അലർജിയുടെ കാരണമാവാൻ സാധ്യതയില്ല.

1. കൊഴുത്ത പാൽ

ലാക്ടോസും പാൽ പ്രോട്ടീനും കുട്ടികളിൽ അലർജി ഉണ്ടാക്കുവാനും ചിലപ്പോൾ ദഹനക്കുറവിനു കാരണമാവുകയും ചെയുന്നു. പശുവിൻ പാലിലുള്ള അമിതമായുള്ള ധാതുക്കൾ, പ്രോട്ടീൻ, സോഡിയം എന്നിവ കുട്ടികൾക്കു പെട്ടന്ന് ദഹിക്കാൻ പറ്റാത്തവയാണ്. അതേസമയം, തൈരും ചീസും പ്രേത്യേകം പ്രോസസ്സ് ചെയുന്നതിനാൽ എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. ഒരു വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് പാൽ കൊടുത്തുതുടങ്ങാം.

2. നട്സ്:

4 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ചവയ്ക്കാൻ പ്രയാസമായതിനാൽ, എല്ലാ തരത്തിലുള്ള നട്സും ചിലപ്പോൾ ശ്വാസംമുട്ടലിനു വരെ വഴിയൊരുക്കും. അലർജിക്കും ഇത് കാരണമായേക്കാം(പ്രേത്യേകിച്ച് നിലക്കടല). നിങ്ങളുടെ കുട്ടിക്ക് നട്സ് നൽകുന്നതിന് മുമ്പ് നിങ്ങളുടെ പീഡ്യയ്‌ട്രീഷൻറെ അഭിപ്രായം ചോദിക്കുക. ഈ ആഹാര സാധനങ്ങളോടുള്ള പ്രതികരണങ്ങൾ മാരകമായേക്കാം.

കൊടുക്കാൻ അനുയോജ്യമായ സമയം:4 വയസിനു ശേഷം

3. സിട്രസ് അല്ലെങ്കിൽ അസിഡിക് പഴങ്ങൾ

ഇവ അലർജിയുണ്ടാക്കില്ലെങ്കിലും, റാഷസ്സും അസിഡിറ്റി കാരണമായുള്ള ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. ഒരല്പം നാരങ്ങാ നീരോ പൈനാപ്പിൾ ജ്യൂസോ ഭക്ഷണത്തിൽ കലർത്തുന്നതിൽ കുഴപ്പമില്ല, എന്നാൽ ഈ ഫലങ്ങൾ മുഴുവനായി മുറിച്ചു നൽകരുത്. തക്കാളി പോലുള്ള ഫലങ്ങളും അസിഡിറ്റി ഉളവാക്കുന്നതാണ്.

കൊടുക്കാൻ അനുയോജ്യമായ സമയം:6 മാസത്തിനു ശേഷം

4. പച്ച സ്ട്രോബെറി

വളരെ സ്വാദിഷ്ടമായ പഴമാണെങ്കിലും, സ്ട്രോബറികൾ മുതിർന്നവരുടെ ഭക്ഷണത്തിൽ മാത്രമേ ഉണ്ടാകാവൂ. കുട്ടികൾക്ക് ഇത് നൽകിയാൽ അവരിൽ അലർജിയുളവാകാൻ കാരണമാകുന്നു. പാകം ചെയ്ത സ്ട്രോബറി നൽകാം, ഉയർന്ന താപനില അലർജിയുണ്ടാക്കുന്ന പ്രോട്ടീനുകളെ നിഷ്‌ക്രിയമാക്കുന്നു.

കൊടുക്കാൻ അനുയോജ്യമായ സമയം:6 മാസത്തിനു ശേഷം

5. തേൻ

ക്ലോസ്റിഡിയം ബോട്ടിലിയം എന്ന ബീജകോശം ഉൽപാതിപ്പിക്കുന്ന അണുജീവി പ്രകൃതിയിൽ സാധാരണയായി കാണപ്പെടുന്നവയാണ്, അതിനാൽ തേനിൽ ഇവ അടങ്ങുവാനും ഇത് പിന്നീട് കുട്ടികളിൽ ബോട്ടിലിസത്തിനു വഴിയൊരുക്കുകയും ചെയ്യുന്നു. ഒരു മുതിർന്ന വ്യക്തിയുടെ ആമാശയത്തിനു ഈ ബീജങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകും, എന്നാൽ ഒരു കുഞ്ഞിന്റെ ആമാശയത്തിനു ഇവയുടെ വളർച്ചയെ ചെറുത്തു നിൽക്കാൻ സാധിക്കാത്തതിനാൽ ഇവ വളർന്നു അപകടകരമായ ടോക്സിനുകൾ ഉത്പാദിപ്പിക്കുന്നു.

കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം

6. മുട്ടയുടെ വെള്ള

മിക്ക പീഡിയാട്രീഷൻസും അത്യാവശ്യം പ്രായമായ കുഞ്ഞുങ്ങൾക്ക് ബേക്ക് ചെയ്‌ത മുഴുവൻ മുട്ട അടങ്ങുന്ന ആഹാരം നല്കുന്നതിൽ കുഴപ്പമില്ല എന്ന് പറയുന്നവരാണ്. പക്ഷെ മുട്ടയുടെ മഞ്ഞയും വെള്ളയും പൂർണ്ണമായി വേവിച്ചെന്നു ഉറപ്പുവരുത്തുക, കാരണം ഇവ സാൽമൊണല്ല അണുബാധകൾക്ക് വഴിയൊരുക്കുകയും അതുമൂലം കുഞ്ഞുങ്ങളിൽ ഡയറിയ ഉണ്ടാവുകയും ചെയ്യും.

കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം

7. കട്ടിയായ പച്ചക്കറികൾ

ക്യാരറ്റ്സ്, പഴങ്ങളുടെ മുഴുവൻ കഷ്ണങ്ങൾ, മുന്തിരിപ്പഴം, പ്ലം തുടങ്ങിയവ കുട്ടികളിൽ ശ്വാസംമുട്ടൽ ഉണ്ടാക്കും. പച്ചകറികൾ നന്നായി വേവിച്ച ശേഷം അര ഇഞ്ച് മാത്രം വലുപ്പമുള്ള കഷ്ണങ്ങളാക്കി മുറിച്ചു നൽകുക, പഴങ്ങൾ ചെറിയ ചവയ്ക്കാൻ പറ്റുന്ന വലുപ്പത്തിൽ നൽകുക.

കൊടുക്കാൻ അനുയോജ്യമായ സമയം:6 മാസത്തിനു ശേഷം

8. മീൻ

നിങ്ങളുടെ കുടുംബത്തിൽ മീൻ മൂലമുള്ള അലർജികൾ സാധാരണമാണെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ പരമാവധി ഇതിൽ നിന്നും മാറ്റി നിർത്തുക(പ്രേത്യേകിച്ച് ചെമ്മീൻ പോലുള്ള തോടുള്ള മീനുകൾ).നിങ്ങളുടെ കുഞ്ഞിനുവേണ്ടി ഒരു ഇച്ഛാനുസൃത പ്ലാൻ തയ്യാറാക്കുന്നതിനായി ഡോക്ടറോട് സംസാരിക്കുക.

കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം

9. പഞ്ചസാര

ഇത് തികച്ചും നിങ്ങളുടെ കുഞ്ഞിന് നൽകാതിരിക്കുക. ചെറിയ തോതിൽ നൽകാൻ കഴിയും, എന്നാൽ അമിതമായാൽ കുഞ്ഞിന്റെ പല്ലിനു ക്ഷയം ഉണ്ടാകും. മധുരമുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്തന്നതിൽ തെറ്റില്ല.

കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം

10. ഒട്ടിപ്പിടിക്കുന്ന ഭക്ഷണം

ഒട്ടിപ്പിടിക്കുന്ന ഭക്ഷണം കുട്ടികളിൽ ശ്വാസംമുട്ടൽ ഉണ്ടാക്കും. ശർക്കര, ജാം, കാൻഡി തുടങ്ങിയവ നിങ്ങളുടെ കുട്ടിയുടെ തൊണ്ടയിൽ തങ്ങിനിൽക്കും.

കൊടുക്കാൻ അനുയോജ്യമായ സമയം:1 വയസിനു ശേഷം

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon