Link copied!
Sign in / Sign up
23
Shares

നിങ്ങളുടെ പിഞ്ചുകുഞ്ഞിനോട് ഒരിക്കലും ചെയാൻ പാടില്ലാത്ത 5 കാര്യങ്ങൾ


നിങ്ങൾ ഒരു അമ്മയായി കഴിഞ്ഞാൽ ഉടനെ, നിങ്ങളുടെ കുടുംബക്കാരും സുഹൃത്തുക്കളും നൽകുന്ന ഉപദേശങ്ങളുടെ കൂട്ടത്തിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഇടം പിടിക്കും. കുഞ്ഞിനെ അമർത്തി പിടിക്കരുത്, കുഞ്ഞിനെ പുറത്തേക്കു കൊണ്ടുപോവരുത്, കുഞ്ഞിന് ആവശ്യത്തിന് ശുദ്ധവായു നൽകണം എന്നിവയെല്ലാം സ്‌ഥിരം ഉപദേശങ്ങൾ ആവും.

നിങ്ങളുടെ പിഞ്ചുകുഞ്ഞിനോട് ഒരിക്കലും ചെയാൻ പാടില്ലാത്ത 5 കാര്യങ്ങളും അവയ്ക്കു പിന്നിലെ കാരണങ്ങളും താഴെ പറയുന്നവയാണ്.

1. അപരിചിതർ നിങ്ങളുടെ കുഞ്ഞിനെ ചുംബിക്കുന്നത് ഒഴിവാക്കുക

ജനനശേഷം ഉള്ള ആദ്യ ആഴ്ചയിൽ കുഞ്ഞിന് അസുഖം ബാധിക്കാൻ സാധ്യത ഏറെയാണ്, കാരണം കുട്ടിക്ക് രോഗാണുക്കളോടുള്ള പ്രതിരോധം വളരെ കുറവായിരിക്കും. ആയതിനാൽ, ആരെങ്കിലും , നിങ്ങളുടെ കുഞ്ഞ് വളരെ കോമളനാണ്/കോമളയാണ് എന്നെല്ലാം പറയുകയാണെങ്കിൽ, തുടർന്ന് സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതെയൊള്ളു(ചുംബനം !). അതിനാൽ കഴിവതും ഇതു തടയാൻ ശ്രമിക്കുക. എന്നിരുന്നാലും, ആരെങ്കിലും കുട്ടിയെ കയ്യിൽ എടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവരുടെ കൈകൾ വൃത്തിയുള്ളവയാണെന്നു ഉറപ്പുവരുത്തുക.

2. പതിവ് സന്ദർശനങ്ങൾ ഒഴിവാക്കരുത്

പ്രധാനമായ കാര്യം കൃത്യമായി കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും അവ നടപ്പാക്കുന്നുണ്ടെന്നു ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ കുട്ടി സമീപദേശത്തെ ഏറ്റവും ആരോഗ്യമുള്ള കുട്ടി ആയിരിക്കാം, എന്നാൽ ഡോക്ടർക്കൊപ്പം പതിവായി അത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് വേവലാതി തോന്നുകയോ അല്ലെങ്കിൽ എന്തെങ്കിലും അസ്വാഭാവികമായി നടക്കുന്നു എന്നു തോന്നുകയോ ആണെങ്കിൽ, നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം ഡോക്ടറെ കാണുക എന്നതാണ്. അതിനാൽ ഈ ദിവസങ്ങളിൽ നിങ്ങളുടെ ഫോണിലോ കലണ്ടറിലോ ഒരു ഓർമ്മകുറിപ്പ് സൂക്ഷിക്കുക, അവ ഒരിക്കലും നഷ്ടപെടുത്തരുത്.

3. മലിനമായ ഡയപ്പെർ ഉടനടി നീക്കം ചെയ്യുക

എന്തിന് ഡയപ്പെറുകൾ ഇടക്കിടെ മാറ്റുന്നത് എന്തിനാണ്, അവ കളയേണ്ടവയണല്ലോ എന്നു കരുതി കൂടുതൽ നേരം അവ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണ്. കാരണം കുഞ്ഞിന് അസൗകര്യം ഉണ്ടായാൽ പോലും പ്രതികരിക്കാൻ കഴിയില്ല എന്നതും, കുഞ്ഞിന്റെ ദേഹത്തിൽ അണുബാധ ഉണ്ടാവുന്നതിന് ഈ പ്രവൃത്തി കാരണമായേകക്കും എന്നതും ഇത് നിരാകരിക്കുന്നതിന്റെ ആവശ്യകതയെ ബലപ്പെടുത്തുന്നു.

4. കുഞ്ഞിനെ സാന്ത്വനിപ്പിക്കുവാൻ നുകരാവുന്ന കളിപാട്ടങ്ങൾ നൽകുന്നത് ഒഴിവാക്കുക

കുഞ്ഞ് കരയുമ്പോൾ മാതാപിതാക്കൾ ഉടനടി ചെയ്യാറുള്ളത് കളിപ്പാട്ടങ്ങൾ നൽകൽ ആണ്, എന്നാൽ കുഞ്ഞുങ്ങൾ കരയുന്നതിനു പിന്നിലുള്ള യഥാർത്ഥ കാരണം വിശപ്പ് ആയിരിക്കാം. കുപ്പിപ്പാൽ ഒരു കാരണവശാലും മുലപ്പാലിന് പകരം വയ്ക്കരുത്, കാരണം അത് കുഞ്ഞിന്റെ മുലപ്പാൽ കുടിക്കുന്നതിനുള്ള സമയക്രമം മാറ്റിയേക്കും.നുകരാൻ ഒരു വസ്തു എന്നതിൽ ഉപരിയായി, അമ്മയുടെ ചൂടും, ഗന്ധവും, ഹൃദയമിടിപ്പും എല്ലാം ആണ് കുഞ്ഞിന് ഏറെ ആവശ്യം.

5. കുഞ്ഞിനെ കമഴ്ത്തി കിടത്തി ഉറക്കരുത്

കുഞ്ഞുങ്ങളെ അവരുടെ വയറിന്റെ വശങ്ങളിലോ വയർ കമഴ്ന്നോ കിടത്തി ഉറക്കുന്നത് അവർക്ക് SIDS (Sudden Infant Death Syndrome) എന്ന രോഗം പിടിപ്പെടുന്നതിന് കാരണം ആയേക്കും. ഈ രോഗത്തിന്റെ യഥാർത്ഥ കാരണം അജ്ഞാതമാണെങ്കിലും കമഴ്ത്തി കിടത്തുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസം ആണെന്ന് പറയപ്പെടുന്നു അതുകൊണ്ട് തന്നെ കുഞ്ഞിനെ മേൽ പറഞ്ഞ രീതിയിൽ കിടത്താതിരിക്കുന്നതാവും നല്ലത്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon