Link copied!
Sign in / Sign up
243
Shares

നിങ്ങളുടെ കുഞ്ഞു ശെരിയായ രീതിയിൽ വളരുന്നുണ്ടോ??

ഒരു രക്ഷിതാവെന്ന നിലയില്‍ പലര്‍ക്കും പലപ്പോഴും ആശങ്കയുണ്ടാക്കാറുള്ള ഒരു കാര്യമാണ് തന്റെ കുട്ടിയുടെ വളര്‍ച്ച ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന സംശയം.ചിലപ്പോള്‍ ടെന്‍ഷന്‍ കുട്ടിയുടെ ഉയരത്തെ കുറിച്ചോര്‍ത്തായിരിക്കും, മറ്റു ചിലപ്പോള്‍ എന്റെ കുട്ടിയുടെ തൂക്കം സമപ്രായക്കാരായ കുട്ടികളെ അപേക്ഷിച്ച് കുറവാണോ എന്നൊക്കെയുള്ള സംശയങ്ങളും.നിങ്ങളുടെ കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ച മറ്റു കുട്ടികളെക്കാളും പതുക്കെയാണ് നടക്കുന്നതെങ്കില്‍ പോലും, കുട്ടിക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്..

ഒരു കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുന്ന ഒട്ടനവധി ഘടകങ്ങളുണ്ട്. ജനിതക സ്വാധീനം, അവര്‍ കഴിക്കുന്ന ഭക്ഷണം, അവര്‍ വളരുന്ന ചുറ്റുപാടുകള്‍ എന്നിവയൊക്കെ ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിയുടെ അതേ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ കുട്ടിയെക്കാളും ഉയരമുണ്ടെങ്കില്‍ തന്നെ പേടിക്കേണ്ടതില്ല. നിങ്ങളുടെ കുട്ടിയും വൈകാതെ തന്നെ വളര്‍ന്ന്‍ അവരോടൊപ്പമെത്തും. കുട്ടികളുടെ വളര്‍ച്ചയുടെ തോത് ഒരു പ്രത്യേക ക്രമത്തില്‍ ചിട്ടപ്പെടുത്താന്‍ കഴിയും.കുട്ടികളുടെ വളര്‍ച്ച നിരക്ക് അറിയുന്നതിന് വയസ്സിനെ ആസ്പദമാക്കിയുള്ള ചാര്‍ട്ട് താഴെ കൊടുത്തിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ പട്ടികയാണ്. ഇത് നോക്കുന്നത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയുടെ വളര്‍ച്ച ശരിയായ രീതിയിലാണോ നടക്കുന്നതെന്ന് വിലയിരുത്താനും വൈദ്യസഹായം ആവശ്യമുണ്ടോയെന്നും അറിയാന്‍ കഴിയും.

പിന്നീടുള്ള ഘട്ടങ്ങളില്‍ കുട്ടിയുടെ ശീലങ്ങള്‍ അനുസരിച്ചായിരിക്കും കുട്ടിയുടെ തൂക്കത്തില്‍ മാറ്റം വരിക. മറിച്ച് 18-19 വയസ്സാകുമ്പോഴേക്കും ഉയരം വെയ്ക്കുന്നത് നിലയ്ക്കും, അതിനു ശേഷം വയസ്സ് കൂടുന്നതനുസരിച്ച് വളരെ കുറച്ച് വ്യതിയാനങ്ങളേ ഉയരത്തിന്റെ അളവില്‍ ഉണ്ടാവുകയുള്ളൂ.

ഈ ചാര്‍ട്ട് വയസ്സിനു അനുയോജ്യമായ തൂക്കത്തിനെയും ഉയരത്തെയും പറ്റി ഒരു ഏകദേശ ധാരണ തരുമെങ്കിലും, തുടക്കത്തില്‍ കുട്ടിയ്ക്ക് തന്റെ വയസ്സിനനുസരിച്ച് വളര്‍ച്ചയില്ലാതെ വരികയും പിന്നീട് പെട്ടെന്ന് അനുയോജ്യമായ തൂകത്തിലും ഉയരത്തിലും എത്തി ചേരുന്ന ചില സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഇത് കൂടാതെ, കുട്ടിയുടെ ഉയരം കൂടുന്നതനുസരിച്ച് ചിലപ്പോള്‍ അവരുടെ തൂകത്തില്‍ ചെറിയ കുറവുണ്ടായെന്ന് വരാം. ഇതില്‍ ആശങ്കപ്പെടേണ്ടാതായി ഒന്നുമില്ല. കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ കുട്ടി തന്‍റെ ഉയരത്തിനനുസരിച്ചുള്ള തൂക്കത്തില്‍ താനേ എത്തിച്ചേരും.അവര്‍ക്ക് ഈ വളരുന്ന പ്രായത്തില്‍ ധാരാളം പോഷകാഹാരം കൊടുക്കാനും അവരെക്കൊണ്ട് കുറച്ച് വ്യായാമം ചെയ്യിപ്പിക്കുവാനും മറക്കാതിരുന്നാല്‍ മതി.

നേരത്തെ പറഞ്ഞത് പോലെ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ പട്ടികയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. പൊതുവേ, ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെക്കാളും ഉയരക്കൂടുതല്‍ ഉണ്ടാകാരാണ് പതിവ്. ശരീരത്തിലെ പല ഹോര്‍മോണുകളുടേയും ജീനുകളുടേയും പ്രവര്‍ത്തനത്തിന്റെ പ്രഭാവം കൊണ്ടാണ് ഉയരത്തിലും തൂകത്തിലുമുള്ള ഈ വ്യത്യാസം ഉണ്ടാകുന്നത്.

ഈ ചാര്‍ട്ടില്‍ കൊടുത്തിട്ടുള്ളതു മാത്രമല്ല പരിപൂര്‍ണമായ അളവുകോൽ. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ അവരുടേതായ നിരക്കിലായിരിക്കും വളരുക. ചിലപ്പോള്‍ ഒരു പെണ്‍കുട്ടി തന്റെ അതേ പ്രായമുള്ളൊരു ഒരു ആണ്കുട്ടിയെക്കാളും ഉയരം വെച്ചുവെന്നു വരാം.ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിനുസരിച്ചാണ് കുട്ടികളുടെ വളർച്ച സംഭവിക്കുന്നത്.

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon