Link copied!
Sign in / Sign up
249
Shares

നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളെ പിരിഞ്ഞ് ജീവിക്കാന്‍ കഴിയില്ല എന്നതിന്റെ 6 ലക്ഷണങ്ങള്‍


“ഞാന്‍ ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളൊക്കെ എന്ത് ചെയ്തേനെ?” നിങ്ങള്‍ ഒരിക്കലെങ്കിലും ഇങ്ങനൊരു ചോദ്യം നിങ്ങളുടെ പ്രിയതമനോട്‌ ചോദിച്ചിട്ടുണ്ടാവില്ലേ? ചിലപ്പോഴൊക്കെ ഇതേ ചൊല്ലി ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടില്ലേ? ഇതേ കാര്യത്തെ തന്നെ,  കേള്‍ക്കാന്‍ സുഖമുള്ള മറ്റൊരു രീതിയിലും നമ്മള്‍ പലപ്പോഴും പരസ്പരം ചിന്തിച്ചിട്ടുണ്ടാകും.....”നീ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ....” എന്ന്.

നിങ്ങളുടെ ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ് നിങ്ങള്‍ എന്നത്തിന്റെ ചില ലക്ഷണങ്ങള്‍ ഇതാ താഴെ കുറിക്കുന്നു...

1. നിങ്ങളോട് സംസാരിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാന്‍ അദ്ദേഹത്തിന് കഴിയില്ല

പ്രത്യേകിച്ച് ഒരു കാര്യവും പറയാനില്ലെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത നേരങ്ങളില്‍ നിങ്ങളോട് വെറുതെ ഒന്ന് സംസാരിക്കുവാന്‍ വേണ്ടി നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ വിളിക്കാറുണ്ടോ? അദ്ദേഹം എവിടെയെങ്കിലും ദൂരയാത്ര പോയ വേളയിലായാലും നിങ്ങള്‍ സുഹൃത്തുകളുടെയൊപ്പം ചിലവിടുന്ന ആ സന്ദര്‍ഭങ്ങളില്‍ പോലും അദ്ദേഹം നിങ്ങളെ വിളിച്ചിട്ട് ഞാന്‍ നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുവെന്ന് പറയാറുണ്ടോ? എല്ലായ്പ്പോഴും കുറെ വാക്കുകളാല്‍ അദ്ദേഹം ഇക്കാര്യം സ്പഷ്ടമാക്കാറില്ലെ.ങ്കില്‍ കൂടിയും ഒരു ഹലോ പോലും പറയാതെ പോയൊരു ദിവസം ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് നിങ്ങള്‍ക്കറിയാം.

2. അദ്ദേഹം നിങ്ങളോടോത്തുള്ള ഭാവിയെ കുറിച്ചാണ് എപ്പോഴും സംസാരിക്കുക

ഒരു വീട് വാങ്ങുന്നത്രയും വലിയ കാര്യമായാലും വെറുമൊരു ആട്ടകസേര വാങ്ങുന്ന കാര്യമായാലും, അതിലൊക്കെ ഒന്നിച്ചു വര്‍ഷങ്ങള്‍ ചിലവഴിക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങളെ അദ്ദേഹം പറയാറുള്ളൂ. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനെ കുറിച്ചായിക്കോട്ടെ അവര്‍ വളര്‍ന്നുകഴിഞ്ഞിട്ടുള്ള ഭാവിയെ പറ്റിയായിക്കോട്ടേ, അദ്ദേഹം എന്ത് പറഞ്ഞാലും അതു നിങ്ങളെയും നിങ്ങളോടുത്തുള്ള ജീവിതത്തെയും ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയായിരീക്കും.

3. വീട്ടില്‍ എവിടെയാ എന്താ ഇരിപ്പുള്ളതെന്നു അദ്ദേഹത്തിനൊരു പിടിയുമില്ലാതെ വരുമ്പോള്‍

നിങ്ങളുടെ പ്രഭാതങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുനതും അദ്ദേഹത്തിന്‍റെ ‘എന്റെ വാല്ലെറ്റ് എവിടെ?” “വണ്ടീടെ ചാവി എവിടാ കൊണ്ടുവെച്ചേ?’ എന്നൊക്കെയുള്ള നിരന്തരം ചോദ്യങ്ങള്‍ കേട്ടുകൊണ്ടാണോ...ഒരു നിമിഷത്തേക്ക് സോക്സിന്റെ ജോഡി കാണാത്തതിനെക്കുറിച്ചുള്ള പരാതിയും അടുത്ത നിമിഷം അതു കണ്ടുപ്പിടിച്ചു കൊടുത്ത വകയിലുള്ള നന്ദിപ്രകടനവും. ഇതൊക്കെ ‘നീ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്ത് ചെയ്തേനെ’ എന്നതിന്റെ ക്ലാസിക്ക് ലക്ഷണങ്ങളാണ്.

4. നിങ്ങളോടൊപ്പം സമയം ചെലവിടാനുള്ള പദ്ധതികള്‍ അദ്ദേഹം കണ്ടെത്തുന്നു

ജോലിത്തിരക്ക്  കാരണം തളര്‍ന്നിരിക്കുന്ന ഒരു ദിവസമായാലും വെറുതെയിരുന്നു മുഷിഞ്ഞ ഒരു ദിവസമായാലും, നിങ്ങളോടൊപ്പം സമയം ചെലവിടാന്‍ വേണ്ടി, ഒരു ഡിന്നര്‍ ഡേറ്റ് അല്ലേങ്കില്‍ ഔട്ടിംഗ് ഒക്കെ പ്ലാന്‍ ചെയ്യാന്‍ അദ്ദേഹം ഒരിത്തിരി നേരമെങ്കിലും കണ്ടെത്തുന്നുണ്ടെങ്കില്‍; നിങ്ങളുടെ സ്നേഹബന്ധത്തെ അതുപോലെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കാം. ഇത് വളരെ നല്ലൊരു ലക്ഷണമാണ് കാരണം ഇതിലൂടെ പ്രകടമാകുന്നത് നിങ്ങളെ അദ്ദേഹം എത്രത്തോളം ബഹുമാനിക്കുന്നുവെന്നതും നിങ്ങള്‍ക്ക് എത്രത്തോളം മുന്‍ഗണന നല്‍കുന്നുവെന്നതുമാണ്.

5. നിങ്ങളെ പിരിഞ്ഞ് അദ്ദേഹത്തിന് ഉറങ്ങാന്‍ പോലും കഴിയില്ല.

നിങ്ങള്‍ കിടക്കയുടെ പാതിയിലേറെ സ്ഥലം കൈയ്യടക്കി ഉറങ്ങുന്നത് ശീലമായിപ്പോയ അദ്ദേഹത്തിനു നിങ്ങളില്ലാത്ത വേളകളില്‍ ആ ഒരു കുറവ് അനുഭവപ്പെടുന്നു. അദ്ദേഹത്തിന് ആ ദിവസം അവസാനിപ്പിക്കുവാന്‍ വേണ്ടത് നിങ്ങളുടെ ആ ഒരു പുഞ്ചിരിയും ഊഷ്മളതയും മാത്രമാണ്. ഇതുകൊണ്ട് തന്നെയായിരിക്കണം നിങ്ങള്‍ രാത്രി ടി.വി. നോക്കിയിരിക്കുമ്പോള്‍ അദ്ദേഹം വന്നു കിടന്നുറങ്ങാന്‍ നിര്‍ബന്ധിക്കുന്നത്‌.

6. നിങ്ങളെയോര്‍ത്ത് അദ്ദേഹം ആശങ്കപ്പെടുന്നു

നിങ്ങള്‍ വെറുതെയൊന്നു ഷോപ്പിംഗ്‌നു ഇറങ്ങിയതായിരിക്കാം, എന്നാലും നിങ്ങള്‍ തിരിച്ചെത്തുന്നത് വരെ അദ്ദേഹത്തിന്‍റെ ഉള്ളില്‍ തീ ആയിരിക്കും. ‘മണിക്കൂര്‍ രണ്ടായി...ഇവളെന്താ ഇതുവരെയായിട്ടും തിരിച്ചെത്താത്തെ...’ ഈ ചിന്ത എപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിക്കൊണ്ടേയിരിക്കുന്നു. എന്തെങ്കിലും ചെയ്യാന്‍ പോവുകയാണെന്ന് വിളിച്ച് പറയുമ്പോള്‍ ആദ്യം കിട്ടുന്ന മറുപടി ‘സൂക്ഷിച്ച് വേണം ചെയ്യാന്‍’ എന്നായിരിക്കും. നിങ്ങളെ കുറിച്ചോര്‍ക്കാത്ത ഒരു നിമിഷം പോലും അദ്ദേഹത്തിന്റെ മനസ്സിലില്ല. നിങ്ങളുടെ ഭര്‍ത്താവിന്റെ എല്ലാമാണ് നിങ്ങള്‍ എന്നത് മനസിലാക്കാന്‍ ഇത് പോരെ? ഇതില്‍ കൂടുതല്‍ മറ്റെന്ത് വേണം നല്ലൊരു ഭർത്താവാകാൻ?

നിരാകരണം: ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഇതിന്റെ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
100%
Like
0%
Not bad
0%
What?
scroll up icon