Link copied!
Sign in / Sign up
0
Shares

ഫഹദ് ഫാസിലിന്റെ പ്രതിഫലം എത്രയെന്ന് അറിയാമോ?

ഫഹദ് ഫാസിലിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. വേറിട്ട അഭിനയശൈലി കൊണ്ടും ആകാരഭംഗി കൊണ്ടും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചയാൾ. വ്യത്യസ്ത ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ചു ജയവും തോൽവിയും ഒരുപോലെ അറിഞ്ഞു പതിയെ ഉയർന്നു വന്ന നടനാണ് ഫഹദ്. താൻ അഭിനയിച്ച ചിത്രം പരാജയമായപ്പോൾ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത മറ്റേതു നടനുണ്ട്? ഫഹദിനെക്കുറിച്ചു അധികമാർക്കുമറിയാത്ത ചില കാര്യങ്ങളിതാ...

പ്രശസ്ത സംവിധായകൻ ഫാസിലിന്റെ മൂത്ത മകനായ ഫഹദിന് അനിയൻ ഫർഹാൻ ഫാസിലിനെ കൂടാതെ രണ്ടു സഹോദരിമാരുമുണ്ട്.

ഒൻപതാം വയസിലാണ് ഫഹദ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിച്ചത്.

ആദ്യമായി നായകനായി അഭിനയിച്ച കയ്യെത്തും ദൂരത്ത് ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു. 

ഫഹദിന്റെ ഉപരിപഠനം അമേരിക്കയിൽ ആയിരുന്നു. മിയാമി യൂണിവേഴ്‌സിറ്റി യിൽ നിന്നും ഫിലോസഫിയിൽ എം എ കരസ്ഥമാക്കിയാണ് ഫഹദ് മടങ്ങിവന്നത്. 

"കയ്യെത്തും ദൂരത്ത്" ന്റെ പരാജയത്തിന് ശേഷം എട്ടു വർഷങ്ങൾ കഴിഞ്ഞാണ് ഫഹദ് വീണ്ടും സിനിമയിൽ അഭിനയിച്ചത്. "കേരളാ കഫെ" എന്ന സിനിമയിലൂടെയായിരുന്നു ആ മടങ്ങിവരവ്. പിന്നീട് ഫഹദിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല!

ചാപ്പാ കുരിശ് എന്ന സിനിമയിൽ ഫഹദ് അഭിനയിച്ച ലിപ് ലോക്ക് സീൻ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. മലയാള സിനിമയിൽ അന്ന് വരെ ഉണ്ടായിരുന്നതിൽ ഏറ്റവും ദൈർഘ്യമേറിയ ലിപ് ലോക്ക് സീൻ ആയിരുന്നു അത്.

മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ന്യു ജനറേഷൻ സിനിമകളിൽ നായകനായും വില്ലനായുമൊക്കെ ഫഹദ് തിളങ്ങി നിന്നു. പുതിയ താരോദയത്തിന്റെ തുടക്കമായിരുന്നു അത്.

മറ്റു താരങ്ങൾ ആരും തന്നെ ചെയ്യാൻ തയ്യാറാകാത്ത അത്രയും വവ്യത്യസ്തത ഉള്ള കഥാപാത്രങ്ങൾ അഭിനയിച്ച ഒരേ ഒരു നടൻ ഒരുപക്ഷേ ഫഹദ് ആയിരിക്കും.

രണ്ടു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഫഹദിനെ തേടിയെത്തി. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ചു പുരസ്‌കാരം തിരസ്കരിച്ചതിലൂടെയും ഫഹദ്ഈയിടെ വാർത്തകളിൽ നിറഞ്ഞു. മികച്ച സഹനടനുള്ള പുരസ്കാരമായിരുന്നു ഫഹദിന് ലഭിച്ചിരുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയ മികവിനായിരുന്നു അംഗീകാരം. 

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ഫഹദ് ഇന്ന്. ബാംഗ്‌ളൂർ ഡേയ്സ്, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളാണ് ഫഹദിനെ യൂത്ത് ഐക്കൺ ആക്കി മാറ്റിയത്. 70-80 ലക്ഷം രൂപയാണ് ഫഹദിന്റെ പ്രതിഫലം.

 

 

2014 ൽ നസ്രിയയെ വിവാഹം ചെയ്തതോടെ മലയാള സിനിമയിലെ ഏറ്റവും "ക്യൂട്ട് കപ്പിൾ" എന്ന പദവിയും ഫഹദിനും നസ്റിയയ്ക്കും സ്വന്തം!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon