Link copied!
Sign in / Sign up
1
Shares

നേടാം കരിങ്കൂവളക്കണ്ണുകൾ!

കരിങ്കൂവളക്കണ്ണുകൾ,താമരയിതൾ പോലെയുള്ള മിഴികൾ,മാന്മിഴികൾ എന്നൊക്കെ കേട്ടിട്ടില്ലേ?ഇതൊക്കെ കിട്ടാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്?മനം മയക്കുന്ന കണ്ണുകൾ കിട്ടാൻ ഇതാ ചില എളുപ്പവഴികൾ..

നിങ്ങളുടെ കണ്ണുകൾക്ക് വലിപ്പമോ തിളക്കമോ കുറവാണെങ്കിലും സാരമില്ല.കൃത്യമായ ഐ മേക്കപ്പിലൂടെ അത് സാധിക്കാവുന്നതേയുള്ളൂ..

അവരവരുടെ പ്രൊഫെഷൻ അനുസരിച്ചാവണം കണ്ണെഴുതേണ്ടത്.അതുപോലെ സന്ദർഭവും നോക്കേണ്ടതുണ്ട്.പാർട്ടിക്ക് പോകുമ്പോഴുള്ള മേക്കപ്പ് അല്ല ഓഫീസിൽ പോകുമ്പോൾ വേണ്ടതെന്നു സാരം.

ആദ്യം കണ്ണിന്റെ താഴെ വാട്ടർ ലൈനിൽ കാജൽ കൊണ്ട് അല്പം കട്ടിയായി എഴുതുക.ഇതിനു തൊട്ടുതാഴെ അല്പം ഡാർക്ക് ആയിട്ട് ഒരു ലൈൻ കൂടി നൽകാവുന്നതാണ്.ഓഫീസിൽ പോകുമ്പോഴും മറ്റും സിമ്പിൾ ആയി ഇരിക്കാൻ ഇത് മാത്രം മതിയാകും.ചിലർക്ക് കണ്ണിനു താഴെ എഴുതുന്നതിനോട് താൽപ്പര്യമുണ്ടാവില്ല.അത്തരക്കാർക്കു കണ്ണിന്റെ മുകളിൽ മാത്രം എഴുതിയാൽ മതിയാവും.

Image result for simple eye makeup to office

ഉരുണ്ട കണ്ണുള്ളവർ കണ്ണിന്റെ മുകളിൽ അല്പം നീളത്തിൽ ഐ ലൈനർ എഴുതുക.ഒരു സ്കെയിൽ മുകളിലെ കൺപോളയിൽ വച്ചതിനു ശേഷം നേർ രേഖയിൽ വരയ്ക്കുക.അതിനു മുകളിലൂടെ അല്പം കട്ടിയിൽ വീണ്ടും ഐ ലൈനർ കൊണ്ട് എഴുതുക.പുറമെയുള്ള കൺകോണിൽ കാജൽ കൊണ്ട് എഴുതി മുകൾ വശവുമായി യോജിപ്പിക്കുക.കണ്ണിനു നല്ല നീളം കിട്ടാൻ ഇത് സഹായിക്കും.കണ്ണെഴുതുന്നതിനു മുൻപ് വാട്ടർ ലൈനിനു താഴെ അല്പം പൌഡർ ഇടുന്നത് കാജൽ പടരാതിരിക്കാൻ സഹായിക്കും.

പാർട്ടികളിൽ ഇപ്പോൾ താരം സ്‌മോക്കി ഐ ആണ്.ആദ്യം കണ്ണിനു മുകളിൽ ഒരു ഇളം നിറത്തിലുള്ള ഐ ഷാഡോ നൽകുക.ശേഷം കാജൽ കൊണ്ട് കണ്ണിന്റെ വാട്ടർ ലൈനിലും കണ്ണിനു മുകളിലും കട്ടിയായി എഴുതുക.ഇനി ഒരു ബ്രെഷ് എടുത്ത് കണ്ണിനു മുകളിൽ എഴുതിയ ഭാഗം ഐ ഷാഡോയുമായി നന്നായി യോജിപ്പിക്കുക.ഇതിനു ശേഷം ഒരു ബ്ലാക്ക് ഐ ഷാഡോ ഒരു ബ്രഷിൽ എടുത്ത് കണ്ണെഴുതിയതിനു മുകളിലായി എഴുതുക.

ഇതിനു ശേഷം വീണ്ടും ആദ്യത്തെ ബ്രഷ് കൊണ്ട് നന്നായി യോജിപ്പിക്കുക.ഇതേരീതിയിൽതന്നെ കണ്ണിനു താഴെയും എഴുതാവുന്നതാണ്.ശേഷം വീണ്ടും കാജൽ ഉപയോഗിച്ചു വാട്ടർ ലൈനിൽ എഴുതുക.അവസാനമായി അല്പം ഇളം നിറമുള്ള ഐ ഷാഡോ വിരൽ ഉപയോഗിച്ചു പുരികത്തിനു താഴെയായി മുകളിൽ നിന്നും താഴേക്ക് യോജിപ്പിക്കുക.അല്പം മസ്‌കാര കൂടി ഇട്ടാൽ സ്‌മോക്കി ഐ റെഡി!

 

 

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon