Link copied!
Sign in / Sign up
16
Shares

നവജാതശിശുവിന്റെ വളർച്ച എങ്ങനെ മനസിലാക്കാം?

കുഞ്ഞുണ്ടായതിനു ശേഷം അവരുടെ കൈ വളരുന്നോ കാൽ വളരുന്നോ എന്ന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. അതിനായി സാധ്യമാകുന്നതൊക്കെ അവർ ലഭ്യമാക്കുകയും ചെയ്യും. എന്നാൽ മികച്ച ഭക്ഷണം മാത്രം കൊടുത്തതുകൊണ്ടായില്ല. കുഞ്ഞു ജനിച്ചു ഒരു വർഷത്തിനുള്ളിൽ തന്നെ അവരുടെ വളർച്ചാനിരക്ക് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി അത്യാധുനിക സംവിധാനങ്ങളും ആശുപത്രികൾ ഒരുക്കുന്നുണ്ട്. ഇടയ്ക്കിടെ കുഞ്ഞിന്റെ വളർച്ച പരിശോധിക്കുകയും അത് സാധാരണഗതിയിലാണോ എന്ന് സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ട്..

കുഞ്ഞിന്റെ വളർച്ച ശതമാന കണക്കിലാണ് നോക്കുന്നത്. പക്ഷെ ഇത് മനസിലാക്കാൻ എളുപ്പമാണ്. നിങ്ങളുടെ കുഞ്ഞിന്റെ ശരാശരി വളർച്ചയും വലിപ്പവും കണക്കിലെടുത്ത് അവ ഇതേ പ്രായത്തിലുള്ള മറ്റ്‌ കുട്ടികളുമായി താരതമ്യപ്പെടുത്തി നോക്കുന്നു.

ശരീരഭാരപട്ടികയിൽ 90 -കളിൽ നിങ്ങളുടെ കുട്ടി ഇടംപിടിക്കുകയാണെങ്കിൽ നിങ്ങളുടെ കുട്ടിക്ക് അതേ പ്രായത്തിലുള്ള മറ്റ്‌ 90 ശതമാനം കുട്ടികളെക്കാൾ ഭാരം ഉണ്ടാകും. ഇത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായിരിക്കും. ആൺകുട്ടികൾ പെൺകുട്ടികളെക്കാൾ വേഗത്തിൽ വളരുന്നു.

 

1. ഭാരം

എല്ലാ കുട്ടികളും വിവിധ അളവിലാണ് വളരുന്നത്. കുട്ടി അതിന്റെ പ്രായത്തിനനുസരിച്ചു വളരുന്നില്ലാ എങ്കിൽ പരിഭ്രാന്തരാകേണ്ട ആവശ്യം ഇല്ല. കുട്ടിയുടെ വളർച്ച കണക്കാക്കുമ്പോൾ വളരെയധികം ഘടകങ്ങൾ അതിൽ പങ്ക് വഹിക്കുന്നുണ്ട്. മാതാപിതാക്കളുടെ സാമീപ്യം, വളർച്ചയുടെ സാധ്യത അങ്ങനെ പലതും.

ഡോക്ടർമാരുടെ കണക്ക് പ്രകാരം നാലാമാസമാകുമ്പോൾ കുട്ടി തന്റെ ജനനസമയത്തെ ഭാരത്തേക്കാൾ രണ്ടിരട്ടിയും ആദ്യ ജന്മദിനം ആകുമ്പോൾ മൂന്ന് മടങ്ങ് ആകേണ്ടതുമാണ്.

2. തലയുടെ ചുറ്റളവ്

ഉയരവും ഭാരവും കൂടാതെ തലയുടെ ചുറ്റളവും വളർച്ചയുടെ നിരക്ക് മനസിലാക്കാൻ ഡോക്ടർമാർ ഉപയോഗിക്കുന്നു. ചെവിക്കും പുരികത്തിനും മുകളിലുള്ള വലിയ ചുറ്റളവാണ് ഇതിനായി കണക്കാക്കുന്നത്.

തലയുടെ ചുറ്റളവ് മസ്തിഷ്കവളർച്ചയായാണ് കണക്കാക്കുന്നത്. നിങ്ങളുടെ കുട്ടിയുടെ തല മറ്റുള്ള കുട്ടികളെപ്പോലെ വളരുന്നില്ലായെങ്കിൽ അത് ഒരു പക്ഷെ മസ്തിഷ്ക വൈകല്യത്തിന്റെ ലക്ഷണമായിരിക്കാം. അത് വളരെ വേഗത്തിൽ വളരുകയാണെങ്കിൽ തലച്ചോറിലെ അധിക ദ്രാവകങ്ങൾ കാരണം അത് തലയോട്ടിക്ക് കേടുവരുതിയേക്കാം. എന്നിരുന്നാലും തലയുടെ വലിപ്പം പാരമ്പര്യത്തെയും ജീനുകളെയും ആശ്രയിച്ചിരിക്കുന്നു എന്നുള്ളതും മറക്കാതിരിക്കുക. തലയുടെ ചുറ്റളവ് കണക്കാക്കുന്നത് കുഞ്ഞിനു ഒരു വയസാകുന്നത് വരെ മാത്രമായിരിക്കും. ബാല്യത്തിൽ തന്നെ തലച്ചോറിന്റെ വികസനം പൂർണമാകുന്നു എന്നതാണ്  കാരണം.

കുട്ടിയുടെ മാതാപിതാക്കൾ അതികായർ ആണ് എങ്കിൽ മറ്റ് കുട്ടികളെ അപേക്ഷിച്ച് നിങ്ങളുടെ കുട്ടി വളരെ കുറഞ്ഞ നിരക്കിൽ മാത്രമേ വളരുകയുള്ളൂ എന്നാണ് ഡോക്ടർമാരുടെ മറ്റൊരു നിരീക്ഷണം. അതുപോലെ തന്നെ തിരിച്ചും. ചെറിയ ശരീരം ഉള്ളവരാണ് മാതാപിതാക്കൾ എങ്കിൽ കുട്ടി ആദ്യവർഷത്തിൽ തന്നെ മറ്റ് കുട്ടികളുടെ വളർച്ചയോടൊപ്പം എത്തുന്നു.

3.ഉയരം

ജനിതകത്തിന് പുറമേ കുട്ടികൾ ശരാശരി 10 ഇഞ്ച് വരെ ആദ്യ വർഷത്തിൽ വളരുന്നു. അതിനു ശേഷം ഈ നിരക്ക് വർഷത്തിൽ 2.5 ഇഞ്ച് ആയി കുറയുകയും 18 വയസ്സുവരെ വളർച്ച തുടരുകയും ചെയ്യുന്നു. പരന്ന പ്രതലത്തിൽ കുട്ടിയെ കിടത്തുമ്പോൾ ഞെരിപിരികൊള്ളാൻ സാധ്യത ഉള്ളതിനാൽ വളർച്ചയുടെ കണക്കുകൾ കിറുകൃത്യമായി രേഖപെടുത്തേണ്ടത് അനിവാര്യമാണ്.

നിങ്ങളുടെ കുട്ടിയുടെ വളർച്ചയെക്കുറിച്ച് വളരെ അടിസ്ഥാനപരമായ ധാരണയാണ്  ആവശ്യാനുസരണം ചികിത്സ ലഭ്യമാക്കാനുള്ള എളുപ്പവഴി. കുട്ടിയുടെ വളർച്ചാ ചക്രത്തിൽ ക്രമക്കേടുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുടെ ഉപദേശം തേടുക. കാരണം ഉയരക്കുറവ് പരിഹരിക്കാനുള്ള ഹോർമോൺ ചികിത്സ എത്രയും നേരത്തെ ആരംഭിക്കുന്നോ അത്രയുമധികം ഫലപ്രാപ്തി കൂടും എന്നാണു വിദഗ്ധർ പറയുന്നത്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon