Link copied!
Sign in / Sign up
10
Shares

നടുവേദന കുറയ്ക്കാൻ ഈ വഴികൾ!

എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പണ്ടുകാലത്ത്  പ്രായമായവർക്കും മുതിർന്നവർക്കും മാത്രമാണ് നടുവേദന വന്നിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗമായി നടുവേദന മാറിയിരിക്കുന്നു. വീട്ടുചികിത്സ, നാട്ടുമരുന്നു, ഒറ്റമൂലികൾ, അലോപ്പതി തുടങ്ങി നടുവേദനയ്ക്കുള്ള പരിഹാരം പരീക്ഷിച്ചു മടുത്തവർ ഒരുപാടുണ്ട്. നടുവേദയെന്നല്ല മറ്റെന്തു പ്രശ്നമായാലും പരിഹാരം കണ്ടെത്തുന്നതിന് മുൻപ് അതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്. ജീവിതശൈലി മുതൽ പല തരത്തിലുള്ള രോഗങ്ങൾ വരെ നടുവേദനയ്ക്ക് കാരണമാകാം. നടുവേദനയ്ക്ക് പൊതുവെ പറയപ്പെടുന്ന ചില കാരണങ്ങളിതാ...

 

  • അസ്ഥിസംബന്ധമായ കാരണങ്ങൾ- നട്ടെല്ലിൽ ഉണ്ടാകുന്ന ട്യൂമർ, കശേരുക്കളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, എല്ലിനെ ബാധിക്കുന്ന ടിബി, നട്ടെല്ലിൽ ഉണ്ടാകുന്ന തേയ്മാനം, ഡിസ്കിന്റെ പ്രശ്നങ്ങൾ,നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, പണ്ട് കാലത്തു നടന്നിട്ടുള്ള അപകടങ്ങൾ
  • പേശിവേദന 
  • ഗർഭവും പ്രസവവും അനുബന്ധിച്ചുള്ള വേദന, ഗർഭാശയ സംബന്ധമായ മറ്റസുഖങ്ങൾ
  • കിഡ്‌നിയിൽ ഉണ്ടാകുന്ന കല്ല്, അണുബാധ, മറ്റു വൃക്കരോഗങ്ങൾ
  • അർബുദം
  • ജീവിത ശൈലി- കൂടുതൽ നേരം ഒരേ പൊസിഷനിൽ ഇരിക്കുകയോ നടക്കുകയോ ചെയ്യുക, ഭാരമുയർത്തുക, പതിവില്ലാതെ നട്ടെല്ലിന് ആയാസമുണ്ടാക്കുന്ന ജോലികൾ ചെയ്യുക.

 നമ്മളുടെ അശ്രദ്ധ കൊണ്ട് വരുന്ന നടുവേദനകൾ കൃത്യമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതേ ഉള്ളു. എന്നാൽ ചില അസുഖങ്ങളുടെ ഭാഗമായി വരുന്നവ ആ അസുഖങ്ങൾ ഭേതമാകുമ്പോൾ മാത്രമേ മാറുകയുള്ളൂ എന്നോർക്കുക. അതുകൊണ്ടു തന്നെ നടുവേദനയ്ക്കല്ല അതിന്റെ കാരണത്തെയാണ് ആദ്യം ചികിൽസിക്കേണ്ടത്. ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉള്ള പൊസിഷൻ നോക്കേണ്ടതുണ്ട്. കമ്പ്യൂട്ടറിൽ അധികനേരം ജോലി ചെയ്യുന്നവർക്കാണ് ഇരിക്കുമ്പോൾ ഉള്ള നടുവേദന കൂടുതലായി വരുന്നത്. നട്ടെല്ല് നിവർത്തി ഇരിക്കാൻ ഇപ്പോഴും ശ്രമിക്കുന്നത് ഇത് കുറയ്ക്കാൻ വളരെയേറെ സഹായിക്കും. ഇടയ്ക്കിടക്ക് എഴുന്നേറ്റ് അൽപനേരം നടക്കുന്നത് നട്ടെല്ലിന്റെ ആയാസം കുറയ്ക്കും.ഒപ്പം വൈകിട്ട് കിടക്കുമ്പോൾ തലയണ ഉപയോഗിക്കാതെ പലക കട്ടിലിൽ നിവർന്നു കിടക്കുന്നതും നടുവേദന കുറയ്ക്കാൻ സഹായിക്കും.

നടുവേദന കുറയ്ക്കാനായി ശസ്ത്രക്രിയ, വേദന സംഹാരി മരുന്നുകൾ, പേശികൾക്ക് അയവു വരുത്താനുള്ള മരുന്നുകൾ എന്നിവയാണ് പൊതുവെ ഉപയോഗിച്ച് വരുന്നത്. അതും സഹിക്കാനാവാത്ത കടുത്ത വേദനകൾ വരുമ്പോൾ മാത്രം. അല്ലാത്തപ്പോൾ പൊതുവെ എല്ലാവരും തന്നെ ബാമുകളിലും ആവി പിടിക്കുന്നതിലും ആശ്വാസം കണ്ടെത്തുന്നു.

ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ വ്യായാമങ്ങൾ ചെയ്യുന്നതും നടുവേദന കുറയ്ക്കാൻ സഹായകമാണ്. ഇതുകൂടാതെ തന്നെ നടുവേദന മാറ്റാനുള്ള ചില ഒറ്റമൂലി വിദ്യകളെക്കുറിച്ച് അറിയൂ.. 

  • 200 ml പാൽ, 4 വെളുത്തുള്ളി അല്ലി, തേൻ എന്നിവ എടുക്കുക. വെളുത്തുള്ളി നന്നായി ചതച്ച് ഒരു പാത്രത്തിൽ നന്നായി ചൂടാക്കുക. ഇത് വെന്തുവരുമ്പോൾ പാൽ ഒഴിക്കുക. തിളയ്ക്കുന്നതിനു മുൻപ് ഇത് വാങ്ങി വയ്ക്കുക. ഇതിലേക്ക് തേൻ ചേർത്ത് ദിവസേന കഴിക്കുക.
  • കുറുന്തോട്ടിയും ചുക്കും ചേർത്ത് ചതച്ചു പാൽകഷായം ഉണ്ടാക്കി കഴിക്കുക
  • വാഴപിണ്ടി, മുരിങ്ങക്കായ തുടങ്ങിയ നാരുള്ള പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കുക.

  • കിഴങ്ങുവർഗങ്ങൾ, കൂടുതൽ മസാല അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
  • മഞ്ഞൾ, ചുക്ക്, കറിവേപ്പില എന്നിവ ചതച്ചിട്ടു കാച്ചിയ മോര് ധാരാളം ഉപയോഗിക്കുക.

          *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon