Link copied!
Sign in / Sign up
28
Shares

മുലയൂട്ടുന്നത് കൊണ്ട് അമ്മമാര്‍ക്കുള്ള ഗുണങ്ങള്‍

മുലയൂട്ടുന്നത് അമ്മമാര്‍ക്ക് ഒരു സവിശേഷമായ അനുഭവമാണ്. നവജാത ശിശുവിന്റെ ആരോഗ്യത്തിന് ഇത് വളരെ അത്യാവശ്യമാണ്. മുലയൂട്ടുന്നത് അമ്മമാര്‍ക്കും പല തരത്തിലും ഗുണമുള്ള ഒരു കാര്യം കൂടിയാണ്. എപ്പോഴും കുഞ്ഞിന്റെ അടുത്തുണ്ടാകാന്‍ സാധിക്കാത്തതിനാല്‍ ജോലി ചെയ്യുന്ന മിക്ക അമ്മമാര്‍ക്കും മുലയൂട്ടാന്‍ സാധികാതെ പോകാറുണ്ട്. ഇവിടെയാണ്‌ പൊതുവേയുള്ള ആ ഒരു തെറ്റിധാരണ ഉണ്ടാകുന്നത്. മുലയൂട്ടുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കുഞ്ഞ് നിങ്ങളുടെ മുലപ്പാല്‍ കുടിക്കുന്നു എന്നത് മാത്രമല്ല എന്ന് അറിയുക. മുലപ്പാല്‍ പമ്പ്‌ ചെയ്യുന്നത് മുതല്‍ അത് കുഞ്ഞിലേക്ക് എത്തുന്നത് വരെയുള്ള മുഴുവന്‍ പ്രക്രിയകളും ഇതില്‍ ഉള്‍പ്പെടും. ഇതിന് നിങ്ങള്‍ കുഞ്ഞിന്റെ അരികത്ത് തന്നെ വേണമെന്നില്ല. ഒരു ബ്രെസ്റ്റ് പമ്പ്‌ ഉപയോഗിച്ച് നിങ്ങളുടെ പാല്‍ പമ്പ് ചെയ്തെടുത്ത ശേഷം ഒരു കുപ്പിയിലാക്കി കുഞ്ഞിനെ കൊടുക്കാവുന്നതാണ്.

പൊതുവേ എല്ലാരും മുലയൂട്ടലിനെ പറ്റി പറയുമ്പോള്‍ അത് കൊണ്ട് കുഞ്ഞിനുണ്ടാകുന്ന ഗുണങ്ങളെ പറ്റി മാത്രമാണ് പരാമര്‍ശിക്കാറുള്ളത്, പക്ഷെ ഇത് കൊണ്ട് അമ്മയ്ക്കും ഒരുപാട് ഗുണങ്ങള്‍ ഉണ്ടെന്നതാണ് സത്യം. അവയില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു...

1. ബ്രെസ്റ്റ് ക്യാന്‍സറും ഒവേറിയന്‍ ക്യാന്‍സറും തടയാന്‍

കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മമാരില്‍ ബ്രെസ്റ്റ് ക്യാന്‍സറും ഒവേറിയന്‍ ക്യാന്‍സറും വരുന്നത് തടയാന്‍ സഹായിക്കും. ദീര്‍ഘനാള്‍ കുഞ്ഞിനെ മുലയൂട്ടുന്നത് ക്യാന്‍സര്‍ ഉണ്ടാകുന്ന ഘടകങ്ങളെ അടിച്ചമര്‍ത്താന്‍ സഹായിക്കുക വഴി ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ കുറയ്ക്കും.

2. കലോറികള്‍ കുറയ്ക്കാന്‍

നിങ്ങള്‍ കുഞ്ഞിനെ ഒരു ദിവസം എത്ര പ്രാവശ്യം മുലയൂട്ടുന്നുവോ അതിനനുസരിച്ച് നിങ്ങളുടെ ശരീരത്തിലെ കലോറികളും കുറഞ്ഞ് കിട്ടും. നാല്‍ മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഒരു ദിവസം 400 കലോറികള്‍ വരെ എരിയിച്ച് കളയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.പ്രസവത്തിന് മുന്‍പുണ്ടായ പോലെയുള്ള ശരീര സൗന്ദര്യം എളുപ്പം വീണ്ടെടുക്കാന്‍ ഇത് സഹായകമാകാനും മതിയല്ലോ.

3. ഗര്‍ഭാശയത്തെ ചുരുക്കാന്‍

കുഞ്ഞ് ഓരോ പ്രാവശ്യം മുലപ്പാല്‍ കുടിക്കുമ്പോഴും ഓക്സിടോസിന്‍ എന്ന ഒരു രാസവസ്തുവിനെ നിങ്ങളുടെ ശരീരം പുറപ്പെടിപ്പിക്കുന്നു. ഈ ഓക്സിടോസിന്‍ ഗര്‍ഭാശയം (യുടെറസ്‌) – നേ ചുരുക്കാന്‍ സഹായിക്കുകയും അതിനെ പഴയ രൂപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതിനോടൊപ്പം പ്രസവശേഷമുള്ള രക്തസ്രാവം കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് സന്തുലിതമാക്കാനും ഈ രാസവസ്തു ഉപകരിക്കും.

4. കോണ്ടം - ത്തിന്റെ ഉപയോഗം കുറയ്ക്കാന്‍

സ്ഥിരമായുള്ള മുലയൂട്ടല്‍ ഒവ്യുലേഷന്‍ വൈകിപ്പിക്കുനതിനാല്‍, പ്രസവശേഷം ഉടനെ തന്നെ വീണ്ടും ഗര്‍ഭിണിയാകാനുള്ള സാദ്ധ്യതകള്‍ കുറയും. അമ്മ മുലയൂട്ടുന്ന അത്രയും നാളുകളോളം ഒവ്യുലെഷനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കും. ഇത് നല്ല രീതിയിലുള്ള കുടുംബാസൂത്രണത്തിന് സഹായകമാകും.

5. നല്ല ഹോര്‍മോണുകളുടെ പുറപ്പെടിപ്പിക്കല്‍

മുലയൂട്ടല്‍ പ്രോലാക്റ്റിന്‍ ഓക്സിടോസിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിന് കാരണമാകും. ഇത് അമ്മമാരില്‍ നല്ലൊരു അനുഭൂതിയുണ്ടാകുന്നതിനോടൊപ്പം സ്നേഹവും അടുപ്പവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പ്രസവശേഷം ഉണ്ടാകുന്ന ടെന്‍ഷന്‍, പേടി എന്നിവയൊക്കെ തടയാനും, അമ്മമാരെ കൂടുതല്‍ സന്തോഷവതികളാക്കാനും ഇത് ഉപകരിക്കും.

നിങ്ങള്‍ക്കും കുഞ്ഞിനും ഉണ്ടാകാവുന്ന ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ് മുലയൂട്ടല്‍. ഇത് കൂടാതെ നിങ്ങളുടെ മാനസികനില മെച്ചപ്പെടുത്തുവാനും കുഞ്ഞിനോട് ഉള്ള നിങ്ങളുടെ ഇഷ്ടം ദിവസേന വര്‍ദ്ധിക്കാനും മുലയൂട്ടല്‍ കാരണമാകും. അതുകൊണ്ട് നിങ്ങളുടെയും കുഞ്ഞിന്‍റെയും ആരോഗ്യ പരിരക്ഷക്കായ് കുഞ്ഞിനെ മുലയൂട്ടുന്നത് പതിവാക്കുമെന്നൊരു പ്രതിജ്ഞ ഇന്ന് തന്നെ എടുക്കുക.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon