Link copied!
Sign in / Sign up
7
Shares

മുലയൂട്ടുന്ന അമ്മമാർക്കായി ചില പുത്തൻ വഴികൾ!!

നീണ്ട കാത്തിരിപ്പിനൊടുവിൽ പൊന്നോമന പിറക്കുമ്പോൾ അതോടൊപ്പം ആശങ്കകളുടെ ഒരു കുത്തൊഴുക്ക് തന്നെയാവും അമ്മമാരുടെ മനസ്സിൽ. കടിഞ്ഞൂൽ കണ്മണി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുഞ്ഞിന് എപ്പോൾ എങ്ങനെ, എത്ര പാല് കൊടുക്കണം, തികയുന്നുണ്ടാവുമോ? എന്നൊക്കെ ഒരായിരം ചോദ്യങ്ങൾ മനസിലുണ്ടാകും എങ്കിലും മറ്റുള്ളവർ കളിയാക്കുമോ ശകാരിക്കുമോ എന്നൊക്കെ പേടിച്ചു മനസ്സിൽ അതുപോലെ തന്നെ കുഴിച്ചുമൂടുന്നവർ കുറവല്ല. ആദ്യ ദിവസങ്ങളിൽ ചില അമ്മമാർക്കു പാലിന്റെ അളവും കുറഞ്ഞു കാണപ്പെടാറുണ്ട്. ഇതുണ്ടാക്കുന്ന ടെൻഷനും ചില്ലറയല്ല. മുലയൂട്ടുന്ന അമ്മമാരിൽ പൊതുവെ കാണപ്പെടുന്ന പ്രശ്നങ്ങൾക്കു ഒരു പരിധി വരെ പരിഹാരമാകുന്ന വസ്തുക്കൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവയിൽ ചിലത് കാണൂ.. 

ബ്രേസ്റ്റ് പമ്പ് 

ചിലരിൽ പ്രസവത്തിനു ശേഷമുള്ള ആദ്യ ആഴ്ചയ്ക്കു ശേഷം പാൽ കൂടുതലായി ഉല്പാദിപ്പിക്കപ്പെടാറുണ്ട്. മിക്കവാറും പേര് അത് ടവൽ ഉപയോഗിച്ച് തുടച്ചു കളയാറാണ് പതിവ്. എന്നാൽ ഈ പാൽ വെറുതെ കളയാതെ സൂക്ഷിച്ചു വയ്ക്കാൻ സഹായിക്കുന്ന ബ്രേസ്റ്റ്‌ പമ്പുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവ ഇവ ഉപയോഗിച്ചു മുലപ്പാൽ ശേഖരിച്ചു വയ്ക്കാവുന്നതാണ്. ജോലിക്കു പോകുമ്പോഴും പൊതുസ്ഥലത്തു വച്ച മുലയൂട്ടേണ്ടി വരുമ്പോഴും ഉള്ള ബുദ്ധിമുട്ടുകളെ ഇനി മറന്നേക്കൂ.. കൂടാതെ മുലപ്പാലിനു പകരം മറ്റു പാലുകൾ കൊടുക്കേണ്ടിയും വരില്ല.

നഴ്‌സിംഗ് ബ്രാ

മുലയൂട്ടുന്ന അമ്മമാർക്ക് വളരെ അത്യാവശ്യം വേണ്ടി വരുന്ന ഒരു വസ്ത്രമാണിത്. ആവശ്യമുള്ളപ്പോഴൊക്കെ കുഞ്ഞിന് പാല് കൊടുക്കാൻ പാകത്തിനു തയ്യാറാക്കിയിട്ടുള്ള ബ്രാകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. മുലയൂട്ടൽ കാലത്തിനു ശേഷവും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്.

ഫീഡിങ് തലയണകൾ

മുലയൂട്ടുമ്പോൾ ഏറ്റവും പ്രധാനം കുഞ്ഞിന്റെ പൊസിഷൻ ആണ് ഏറ്റവും പ്രധാനം. കുഞ്ഞിനെ ശെരിയായ രീതിയിൽ അല്ല അമ്മ പിടിച്ചിരിക്കുന്നതെങ്കിൽ അത് കുഞ്ഞു കുടിക്കുന്ന പാലിന്റെ അളവിനെയും ദൈഘ്യത്തെയും സാരമായി ബാധിക്കും. ഈ പൊസിഷനിംഗ് സഹായിക്കുന്ന ഒന്നാണ് പുതിയതായി വിപണിയിൽ ഇറങ്ങിയിരിക്കുന്ന ഫീഡിങ് തലയണകൾ. ഇവ മടിയിൽ വച്ചതിനു ശേഷം കുഞ്ഞിനെ കിടത്തിയാൽ ആരോഗ്യകരമായ രീതിയിൽ മുലയൂട്ടലിനു സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

നിപ്പിൾ ബട്ടർ

മുലയൂട്ടുന്ന സമയത്തു ചില ആളുകളിൽ ആ ഭാഗം കൂടുതൽ വരണ്ടതായോ വേദനാജനകമായോ തോന്നാം. എന്ന് കരുതി മുലയൂട്ടൽ നിർത്താനാവില്ലല്ലോ. ഇതിനു പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് നിപ്പിൾ ബട്ടർ. കുഞ്ഞിനെ മുലയൂട്ടാത്ത സന്ദർഭങ്ങളിൽ ഇവ പുരട്ടുന്നത് വരൾച്ച മാറാൻ വളരെയേറെ സഹായിക്കും. എന്നാൽ പാല് കൊടുക്കുന്നതിനു തൊട്ടു മുൻപ് പുരട്ടുന്നത് കുഞ്ഞിന് നല്ലതല്ല എന്നോർക്കുക.

ഇവയൊക്കെയും സഹായകമാണെങ്കിലും സ്വന്തം കുടുംബത്തിൽ നിന്നുള്ള പിന്തുണയാണ് ഏതൊരു അമ്മയ്ക്കും ഏറ്റവും അധികം ആവശ്യം എന്ന കാര്യം മറക്കേണ്ട.

          *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon