Link copied!
Sign in / Sign up
58
Shares

മുലയൂട്ടലും ആർത്തവവും തമ്മിലുള്ള ബന്ധം ഇതാണ്!

പ്രസവത്തിന് ശേഷമുള്ള ആദ്യ ആര്‍ത്തവത്തെ പറ്റി പല അമ്മമാര്‍ക്കും ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തിന്റെ ഒന്‍പത് മാസവും ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തത് കൊണ്ട്, ശരീരത്തിന്റെ പുനര്‍നിര്‍മ്മാണത്തെ പറ്റിയുണ്ടാകുന്ന ആശങ്കകള്‍ തികച്ചും സ്വാഭാവികമാണ്.

ശാരീരികമായി ഉണ്ടാകുന്ന അത്തരം മാറ്റങ്ങളെ പറ്റി കൂടുതലറിയൂ...

പ്രസവം കഴിഞ്ഞ് എപ്പോഴാണ് ആര്‍ത്തവ ചക്രം വീണ്ടും ആരംഭിക്കുക

ഗര്‍ഭധാരണത്തിന്റെ മറ്റൊരു നല്ല വശം എന്നത് ഒന്‍പത് മാസത്തോളം സാനിറ്ററി പാഡ്, ടാംപോണ്‍ പോലെയുള്ളവയെ കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ല എന്നതാണ്. ഈ നാളുകള്‍ അങ്ങനെ എളുപ്പം മറക്കാന്‍ കഴിയില്ല അല്ലെ? പക്ഷെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്തെന്ന്‍ വെച്ചാല്‍. പ്രസവത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ആര്‍ത്തവം വീണ്ടും ആരംഭിച്ചുവെന്ന് വരാം. ഇതിന് ഒരു പ്രത്യേക മാസമോ തിയതിയോ ഒന്നും തന്നെ നിശ്ചയിക്കാന്‍ കഴിയില്ല, കാരണം ആര്‍ത്തവ ചക്രത്തിന്റെ പ്രവര്‍ത്തനവും ആര്‍ത്തവം വീണ്ടും തുടങ്ങുന്നതുമൊക്കെ ഒരുരുത്തരുടെയും ശരീരത്തിന്റെ പ്രക്രിയക്ക് അനുസരിച്ചാണ്.

മുലയൂട്ടുന്ന കാലയളവില്‍ ആര്‍ത്തവം തിരിച്ചു വരാന്‍ ശരാശരി 7 - 8 മാസങ്ങള്‍ എടുത്തേക്കാം. ചില സ്ത്രീകള്‍ക്ക് പ്രസവം കഴിഞ്ഞ് രണ്ടാം മാസം തന്നെ ആര്‍ത്തവം വീണ്ടും ആരംഭിച്ചുവെന്ന് വരാം. ഇതില്‍ ആശങ്കപ്പെടേണ്ടതായ് ഒന്നുമില്ല. നിങ്ങളുടെ ശരീരത്തിന് തിരികെ വരാന്‍ ഒരല്പം സമയവും സാവകാശവും കൊടുക്കുക മാത്രമേ വേണ്ടു.

ആര്‍ത്തവം അടുത്തെത്തിയോ എന്നറിയാന്‍ ചില ലക്ഷണങ്ങള്‍ ഉണ്ട്:

1. മുലപ്പാല്‍ കുടിച്ച ശേഷം കുഞ്ഞ് ദീര്‍ഘ നേരം ഉറങ്ങുകയാണെങ്കില്‍, ആര്‍ത്തവം അടുതെത്തിയെന്ന്‍ മനസിലാക്കാം.

2. നിങ്ങളുടെ കുഞ്ഞ് ഖര രൂപത്തിലുള്ള ആഹാരങ്ങള്‍ (കട്ടിയുള്ള ആഹാരങ്ങള്‍) കഴിക്കാന്‍ തുടങ്ങിയെങ്കില്‍, അതും ആര്‍ത്തവം അടുത്തെത്തിയതിന്റെ ഒരു ലക്ഷണമായ് കണക്കാക്കാം.

ചിലപ്പോള്‍ മുലയൂട്ടലിനിടയില്‍ ചില ചോരപ്പാടുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടേക്കാം. ഇത് തികച്ചും സ്വാഭാവികമാണ്. ചോരക്കറകള്‍ എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെട്ടേക്കാം. ഇതിനും ഒരു നിശ്ചിത സമയം എന്നത് ഇല്ല.

മുലയൂട്ടലിന് ശേഷമുള്ള ആദ്യത്തെ ആര്‍ത്തവം അനുഭവത്തില്‍ എങ്ങനെ?

കാഠിന്യം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും ആര്‍ത്തവകാലത്തെ അനുഭവം പലര്‍ക്കും പലതായിരിക്കും.

പ്രസവം കഴിഞ്ഞയുടനെ തന്നെ ഉണ്ടാകുന്ന രക്തസ്രാവത്തെ വിളിക്കുന്നത് പോസ്റ്റ്‌-പാര്‍ട്ടം ബ്ലീഡിംഗ് എന്നാണ്. ഇത് സ്ത്രീയുടെ ശരീരത്തിലെ അനാവശ്യ രക്തത്തെ കളയാന്‍ സഹായിക്കുന്നു. നല്ല കട്ടി ചുവപ്പ് നിറമുള്ള ഈ രക്തസ്രാവത്തിന്റെ അളവ് ആര്‍ത്തവകാലത്ത് ഉണ്ടാകുന്നതിനെകാളും കൂടുതലായിരിക്കും. പൊതുവേ നോക്കുകയാണെങ്കില്‍ ഒരു സാനിറ്ററി പാഡ്-ന് നാല്‍ മണിക്കൂര്‍വരെ ഒക്കെ ആശ്വാസം നല്‍കാന്‍ കഴിഞ്ഞുവെന്ന്‍ വരാം, എങ്കിലും പക്ഷെ ഇടയ്ക്കിടയ്ക്ക് ഇവ മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാം.

മെന്‍സ്ട്രുവല്‍ ഡിസ്ചാര്‍ജില്‍ വരുന്ന മാറ്റങ്ങൾ 
നിങ്ങളുടെ യോനിയില്‍ നിന്നൊഴുകുന്ന രക്തത്തിന്റെ നിറവും കുഞ്ഞിന്റെ ജനനശേഷം മാറും. ആദ്യം ചുവപ്പ് നിറമായിരിക്കും. പിന്നീട് ഇതിന്റെ നിറത്തിന്റെ കട്ടി കുറയുകയും അവസാനം ഒരു ഇളം കാപ്പി നിറമാവുകയും ചെയ്തുവെന്ന് വരാം. ഇതിനു ശേഷം, ഈ ഡിസ്ചാര്‍ജജിന്റെ നിറം ഇളം മഞ്ഞയില്‍ നിന്ന് മഞ്ഞയായി മാറും.അവസാന ഘട്ടം, ഡിസ്ചാര്‍ജ് രക്തമയമായിരിക്കില്ല, പകരം ഇതിനെ ലോച്ചിയ എന്നാണ് വിളിക്കുക. ഈ ഡിസ്ചാര്‍ജ് പതുക്കെ കുറഞ്ഞ് കാലക്രമേണ അതിനൊരു വിരാമം ഉണ്ടാകും. മിക്ക സ്ത്രീകളിലും ഇത്തരം ഡിസ്ചാര്‍ജ്നു രൂക്ഷഗന്ധമായിരിക്കും.

എന്ത് തന്നെയാലും, ഈ പോസ്റ്റ്‌-പാര്‍ട്ടം ഡിസ്ചാര്‍ജ് എന്നത് ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു കിട്ടേണ്ട ഒന്നാണ്. ചിലര്‍ക്ക് ഇത് തീരാന്‍ ഒരാഴ്ചയിലും കൂടുതല്‍ ദിവസങ്ങള്‍ എടുക്കുന്നതും സ്വാഭാവികമാണ്. പക്ഷെ ഡിസ്ചാര്‍ജ് ഉണ്ടാകുന്ന സമയത്ത് വേദനയോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയാണെങ്കില്‍, കട്ട പിടിച്ച രക്തം പുറത്തേക്ക് വരികയാണെങ്കില്‍, അല്ലേങ്കില്‍ തലക്കറക്കം പോലെ എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരു ഡോക്ടറെ കാണേണ്ടതാണ്.

മുലയൂട്ടല്‍ നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

നിങ്ങളുടെ ശരീരത്തിലെ ഗ്രന്ഥികള്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണ് മുലയൂട്ടല്‍. കുഞ്ഞ് അമ്മയുടെ മുലയില്‍ ഈമ്പുന്നത്, പ്രൊലാക്റ്റിന്‍ ഉത്പാദനത്തിനും അത് രക്തത്തിലേക്ക് ഒഴുകിയെത്തുന്നതിനും കാരണമാകുന്നു. കുഞ്ഞിനെ മുലയൂട്ടുന്നത് വരെ പ്രൊലാക്റ്റിന്‍ ഒഴുകിക്കോണ്ടേയിരിക്കും. ഈ പ്രൊലാക്റ്റിന്‍ അണ്‌ഡോല്‍പാദനം (ഒവ്യുലേഷന്‍) തടയും. അണ്ഡം, അണ്‌ഡാശയം അഥവാ ഓവറിയില്‍ നിന്നും പുറത്ത് വരാത്തത് കൊണ്ട് നിങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവുകയില്ല.

ആര്‍ത്തവം വന്നതിന് ശേഷവും, അമ്മമാര്‍ക്ക് കുഞ്ഞിനെ മുലയൂട്ടുന്നത് തുടരാം. മുലപാലിന്റെ രുചിയിലും വല്യ വ്യത്യാസങ്ങള്‍ ഉണ്ടാവില്ല. ആര്‍ത്തവം ഉണ്ടെങ്കിലും ഇല്ലെങ്കിലും അമ്മയുടെ മുലപ്പാല്‍ കുഞ്ഞിന് എന്നും സുരക്ഷിതമായ ഒന്നാണ്.

ആര്‍ത്തവസമയം അടുത്തെത്തിയാല്‍, അമ്മയുടെ മുലപ്പാലില്‍ കുറവുണ്ടായെക്കാം. ഇത് പക്ഷെ താത്കാലികമാണ്, കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ വീണ്ടും സാധാരണ പോലെയാകും. അതായത് ആര്‍ത്തവചക്രം സുസ്ഥിരമാകുന്നതനുസരിച്ച്, മുലപാലിന്റെ ലഭ്യതയും ശരിയാകും. ഇതൊക്കെ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യത്യാനങ്ങളുടെ ഫലമായിട്ടാണ് ഉണ്ടാകുന്നത്.

ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍, താഴെ കമന്‍റ് ചെയ്തോളു...! മറ്റ് അമ്മമാര്‍ക്കും ഈ അറിവ് എത്തിക്കുവാന്‍ വേണ്ടി സന്തോഷപൂര്‍വ്വം ഇത് ഷെയര്‍ ചെയ്യുമേന്ന് പ്രതീക്ഷിക്കുന്നു.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon