Link copied!
Sign in / Sign up
65
Shares

കുഞ്ഞാവയ്ക്കു പാല് കൊടുക്കേണ്ട സമയം ഇതാണ്!

നവജാതശിശുകളുടെ രക്ഷിതാക്കൾ കുഞ്ഞുങ്ങളുടെ ഭക്ഷണരീതിയെത്തെക്കുറിച്ചു ആകുലപ്പെടുക സാധാരണമാണ്. എപ്പോളൊക്കെ, എത്രത്തോളം മുലയൂട്ടണം എന്നുള്ളതാവും സാധാരണ ഗതിയിൽ പുത്തൻ അമ്മമാരുടെ സംശയം.

ഈ സംശയങ്ങളൊഴിവാക്കാൻ വിദഗ്ധ ന്യൂട്രീഷ്യനിസ്റ്റുകൾ നിർദേശിക്കുന്നതെന്തൊക്കെയാണെന്ന് നോക്കാം.

ആദ്യ മാസം

ആദ്യ ദിവസം നിങ്ങളുടെ കുഞ്ഞിനെ കുറച്ചു സമയം മാത്രമേ മുലയൂട്ടാവൂ, സാധാരണ ഗതിയിൽ രണ്ടു പ്രാവശ്യം വരെ ആവാം. 

എന്നാൽ ആദ്യ ആഴ്ചയിലെ തുടർന്നുള്ള ദിവസങ്ങളിൽ 8 തവണയോളം പാലുകൊടുക്കേണ്ടതുണ്ട്. അതായത്‌ ഏകദേശം 60 മുതൽ 120 മില്ലി പാൽ. നവജാതശിശുക്കളെ മുലയൂട്ടാൻ 40 മിനിട്ടോളം ആവശ്യമാണ്. എന്നാൽ പ്രായമാകുംതോറും ഇത് 15 - 20 മിനിറ്റിലേക്ക് ചുരുങ്ങുന്നു. ആദ്യമാസം ഡിമാന്റ് ഫീഡിങ്, അതായത് കുഞ്ഞിന് ആവശ്യമുള്ളപ്പോൾ മാത്രം പാലുകൊടുക്കുന്നതാവും നല്ലത്.

കുട്ടിക്ക് വിശക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങിനെ അറിയും? അതിന് വഴിയുണ്ട്. വിശക്കുമ്പോൾ കുഞ്ഞുങ്ങൾ ചില അടയാളങ്ങൾ കാണിക്കുക സാധാരണമാണ്. മുലകുടിക്കുന്ന ചലനങ്ങൾ, തല വശങ്ങളിലേക്ക് ചെരിക്കുക എന്നിവയാണ് സാധാരണ എല്ലാ കുഞ്ഞുങ്ങളും തരുന്ന സിഗ്നലുകൾ. ഇനി വിശപ്പ് കൂടുതലായാലോ? അത് കരച്ചിലിൽ തന്നെയേ ചെന്നവസാനിക്കൂ. കുഞ്ഞിനെ കൂടുതൽ മുലയൂട്ടും തോറും നിങ്ങളുടെ ശരീരത്തിൽ പാലുത്പാദിപ്പിക്കപ്പെടുകയും ചെയ്യും. കൂടാതെ രാത്രിയിൽ  കൂടുതൽ വിശപ്പനുഭവപ്പെടുന്നതും  സ്വാഭാവികമാണ്.

ചിലപ്പോൾ കുഞ്ഞിന്റെ ശരീരഭാരം ആദ്യദിവസങ്ങളിൽ കുറയുന്നതായി കണ്ടേക്കാം. അയ്യോ! ഇനി ഇത് ഭക്ഷണക്രമം ശെരിയാകാത്തതുകൊണ്ടാണോ എന്നോർത്ത്  പേടിക്കേണ്ട, ഈ സമയങ്ങളിൽ കുഞ്ഞുങ്ങളുടെ ശരീരഭാരം 10% വരെ കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ശരീരഭാരം വീണ്ടെടുക്കാനും ആവുമത്രേ!  

 

1 - 4 മാസങ്ങൾ

നിങ്ങളുടെ കുഞ്ഞ് ഈ പ്രായത്തിൽ ആണെങ്കിൽ 2 - 3 മണിക്കൂർ ഇടവേളകളിൽ 120 - 210 മില്ലി പാൽ നൽകണം. ഇത് മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ ആണ് കേട്ടോ! ഫോർമുലമിൽക്ക് നൽകുന്ന കുഞ്ഞുങ്ങൾക്ക് 1 - 3 മാസം വരെ ഓരോ 2 - 3 മണിക്കൂറും 120 - 150 മില്ലി പാല് കൊടുക്കേണ്ടത് അത്യാവശ്യമാണ്. 3 - 4 മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് 150 - 210 മില്ലി പാൽ 2.5 - 3.5 മണിക്കൂർ ഇടവേളകളിൽ നൽകണം. ഈ സമയത്ത് ഖര രൂപത്തിലുള്ള ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്.കാരണം നിങ്ങളുടെ കുഞ്ഞുവാവയുടെ വായിലും തൊണ്ടയിലും ഉള്ള കുഞ്ഞ് പേശികൾ ഖര ഭക്ഷണം സ്വീകരിക്കാൻമാത്രം തയ്യാറായിട്ടുണ്ടാവില്ല.

4 - 6 മാസങ്ങൾ

നിങ്ങളുടെ കുഞ്ഞ് 6 മാസം പ്രായമാകുമ്പോഴേക്കും ദിവസേന 1 ലിറ്റർ പാലോളം കുടിക്കുന്നുണ്ടാവും. ഇതുകൊണ്ട് മാത്രം കുഞ്ഞുവാവയുടെ വിശപ്പ്‌ മാറിയില്ലെങ്കിലോ? അതുകൊണ്ട് ഈ സമയം മുതൽ വാവക്ക് ഖര രൂപത്തിലുള്ള ഭക്ഷണവും നല്കിത്തുടങ്ങാം. അതിന്റെ അർത്ഥം പാൽ നൽകുന്നത് നിർത്തണമെന്നല്ല! ദിവസവും ഒന്നോ രണ്ടോ തവണ ഖര ഭക്ഷണം നൽകാം. ഭക്ഷണത്തിന്റെ അളവ് കുഞ്ഞിന്റെ വിശപ്പിനാനുസരിച്ചാണ് നിശ്ചയിക്കേണ്ടത്. വയറ് നിറഞ്ഞു എന്നു എങ്ങനെ മനസിലാക്കുമെന്നല്ലേ? അതിനും വഴിയുണ്ട്. വിശക്കുമ്പോൾ മാത്രമല്ല വയറ് നിറയുമ്പോഴും കുട്ടികൾ ചില സിഗ്നൽ നൽകും. എന്താണെന്നല്ലേ? ചുണ്ടുകൾ ചേർത്ത് പിടിക്കുക, ഭക്ഷണത്തിൽ നിന്ന് മുഖം തിരിക്കുക, എന്നു മാത്രമല്ല ഭക്ഷണം കൂടുതലായാൽ കക്കുകയോ തുപ്പുകയോ വരെ ചെയ്യാം. ഓരോ 2 - 4 മണിക്കൂറിലും പാൽ കൊടുക്കാൻ മറക്കല്ലേ.

6 - 8 മാസങ്ങൾ

ഈ പ്രായത്തിൽ മുലപ്പാൽ അല്ലെങ്കിൽ കുപ്പിപ്പാൽ നൽകുന്നത് തുടരണം. ഇതിനോടൊപ്പം തന്നെ ദിവസവും 2 - 3 തവണ വീതം ഖര രൂപത്തിലുള്ളതോ അർധ ഖരാവസ്ഥയിലുള്ളതോ ആയ ഭക്ഷണം നൽകണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തേണ്ടത്. 4 - 8 ടേബിൾ സ്പൂൺ വരെ കൊടുക്കാവുന്നതാണ്. 3 - 4 മണിക്കൂർ ഇടവിട്ട് പാൽ കൊടുക്കുകയും വേണം.

8 - 10 മാസങ്ങൾ

ഈ സമയങ്ങളിൽ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കുഞ്ഞിന്റെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് 3 നേരങ്ങളിലായി നൽകുന്നതാവും നല്ലത്. മാത്രമല്ല ഭക്ഷണത്തന്റെ അളവും നൽകുന്ന സമയവും ക്രമീകരിക്കേണ്ടതാണ്. അളവ് കുഞ്ഞിന്റെ വിശപ്പിനനുസരിച്ച് ക്രമീകരിക്കുക.

 

10 - 12 മാസങ്ങൾ

3 തവണ ഭക്ഷണം എന്ന ക്രമം തുടരുന്നതോടൊപ്പം തന്നെ 4 - 5 മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കാനും ശ്രദ്ധിക്കണം. ഭക്ഷണത്തിന് അളവ്കോൽ വയ്ക്കാതെ കുട്ടിയുടെ ആവശ്യാനുസരണം നൽകുന്നതാണ് നല്ലത്.

നിർദ്ദേശങ്ങൾ:

നിങ്ങളുടെ കുട്ടിക്ക്‌ ആവശ്യാനുസരണം ആഹാരം ലഭിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തുക. സാധാരണ ഗതിയിൽ ആദ്യത്തെ 2 ദിവസങ്ങളിൽ കുട്ടി കുറഞ്ഞത് 2 - 3 ഡയപ്പറുകൾ എങ്കിലും ഉപയോഗിച്ചിരിക്കണം. പിന്നീടുള്ള ദിവസങ്ങളിൽ 6 ഡയപ്പറുകൾ എങ്കിലും കുട്ടി ദിവസേന ഉപയോഗിച്ചിരിക്കണം. മൂത്രം മങ്ങിയ നിറമുള്ളതും ഗന്ധമില്ലാത്തതും ആയിരിക്കണം. മലം ഇളം മഞ്ഞ നിറമുള്ളതായിരിക്കണം.

നിങ്ങളുടെ കുട്ടിക്ക് ആവശ്യാനുസരണം ആഹാരം ലഭിക്കുന്നില്ലേ എന്നറിയാൻ ലക്ഷണങ്ങളും ഉണ്ട്.

രണ്ടാഴ്ചയ്ക്ക് ശേഷവും നിങ്ങളുടെ കുട്ടിക്ക് ഭാരം കൂടുന്നില്ലെങ്കിൽ കുട്ടിക്ക് മതിയായ അളവിൽ പാൽ ലഭിക്കുന്നില്ല എന്ന് മനസിലാക്കാം. 6 - 8 ഡയപ്പറുകളിൽ താഴെ കുട്ടി ഉപയോഗിക്കുകയോ ദിവസേന 2 - 3 തവണകളിൽ കുറവായി മല വിസർജനം നടത്തുകയോ ചെയ്താലും ഇതേ അനുമാനത്തിലെത്താം. കുട്ടി എല്ലായ്പ്പോഴും ഉറക്കം തൂങ്ങിയിരിക്കുന്നതും പോഷകാഹാരക്കുറവിന്റെ ലക്ഷണമാണ്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon