Link copied!
Sign in / Sign up
8
Shares

മുലപ്പാല്‍ കുറവാണെങ്കില്‍ എന്ത് ചെയ്യണം?

പലപ്പോഴും ആദ്യമായ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുഞ്ഞിന് എത്രത്തോളം പാല്‍ വേണമെന്നതിനെ കുറിച്ച് അധികം ധാരണയുണ്ടാകാരില്ല. ചിലര്‍ക്ക് മുലയൂട്ടുന്നത് ഒരല്പം ബുദ്ധിമുട്ടായി തോന്നാറുണ്ട്. 60% സ്ത്രീകളും തങ്ങള്‍ ചെയ്യുന്നത് ശരിയാവുനില്ല എന്നും വിചാരിച്ച് മുലയൂട്ടല്‍ ശരിക്കും നിര്‍ത്തേണ്ടതിലും നേരത്തെ നിര്‍ത്തും. കുഞ്ഞിന്റെ പ്രായം 6 മാസത്തില്‍ താഴെയാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ നിന്നും പിന്‍മാറുക. മുലപ്പാലിന് പകരം വെയ്ക്കാന്‍ മറ്റൊന്ന്‍ ഇല്ല. കുഞ്ഞിനെ നന്നായി മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന് തോന്നുകയാണെങ്കില്‍, സ്വയം ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഒരു പീഡിയാട്രിഷ്യന്റെ നിര്‍ദ്ദേശം തേടുന്നതാണ് ഏറ്റവും ഉചിതം.

നിങ്ങളുടെ ഡോക്ടറും നിങ്ങള്‍ക്ക് മുലപ്പാല്‍ കുറവാണെന്ന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍, മുലയൂട്ടുന്നത് തുടരാന്‍ നിങ്ങളെ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇനി പറയുന്നു.

1. കൂടെക്കൂടെയുള്ള മുലയൂട്ടല്‍

പലപ്പോഴും മുലയൂട്ടലില്‍ പ്രശ്നം വരുന്നത് കുഞ്ഞ് ആവശ്യത്തിന് മുലപ്പാല്‍ കുടിക്കാതെ വരുമ്പോഴാണ്. അവര്‍ എത്രത്തോളം മുലപ്പാല്‍ കുടിക്കുന്നുവോ അതിനനുസരിച്ച് മുലപ്പാലിന്റെ ഉത്പാദനവും കൂടും. അതുകൊണ്ട് തന്നെ കുഞ്ഞിനു കൂടെക്കൂടെ മുലപ്പാല്‍ കൊടുക്കുകയാണെങ്കില്‍ കുഞ്ഞിന് ആവശ്യമുള്ള അത്രയും പാല്‍ ലഭിക്കുന്നതോടൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ മുലപ്പാല്‍ ഉത്പാദിപ്പിക്കാനും സാധിക്കും. അങ്ങനെ മുലപ്പാല്‍ പ്രശ്നം സ്വാഭാവികമായ രീതിയില്‍ തന്നെ പരിഹരിക്കാന്‍ സാധിക്കും.

2. ലാറ്റ്ച്ചിംഗ്

കുഞ്ഞ് നിങ്ങളുമായ്‌ പറ്റിചെര്‍ന്നിരിക്കുന്ന രീതിയിലുള്ള വ്യത്യാസങ്ങളും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകാം. മുലയൂട്ടാന്‍ തുടങ്ങുന്നതിന് മുന്പ് കുഞ്ഞ് നിങ്ങളുമായ്‌ പറ്റിചേര്‍ന്നിരിക്കുന്നത് ശരിയായ രീതിയില്‍ തന്നെയാണെന്ന് ഉറപ്പ് വരുത്തുക. ആദ്യമായാണ് ഇത് ചെയ്യുന്നതെങ്കില്‍, മുലയൂട്ടുന്നതിനായ് നിങ്ങള്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്ന രീതി ശരിയായതാണോ എന്ന് മുതിര്‍ന്നവരോട് ചോദിച്ച് മനസിലാക്കുക. മുലയൂട്ടുന്നതിനിടയില്‍ കുഞ്ഞ് ഉറങ്ങിപോവുകയാണെങ്കില്‍, പതിയെ തലോടിയോ ഇക്കിളിപ്പെടുത്തിയോ അവരെ ഉണര്‍ത്തി അവര്‍ വീണ്ടും ഉറങ്ങുന്നതിനു മുന്‍പ് മുലയൂട്ടല്‍ പൂര്‍ത്തികരിക്കുക.

3. അനക്കം

ഒരു മുലയില്‍ നിന്ന് മാത്രം മൂലയൂട്ടുന്നത് ഒഴിവാക്കുക. മുലയുട്ടുന്ന ഒരു സന്ദര്‍ഭത്തില്‍ തന്നെ രണ്ടു മുലകളില്‍ നിന്നും രണ്ട് തവണയെങ്കിലും മാറി മാറി പാല്‍ കൊടുക്കാന്‍ ശ്രമിക്കണം. രണ്ടു മുലകളിലും ഒരുപോലെ ഒഴുക്കുണ്ടാകുന്നത് ഒരു മുലകണ്ണിനു മാത്രം വേദന വരുന്നത് തടയും. മുലയൂട്ടുന്ന സമയത്ത് ശരീരത്തിന് ആവശ്യത്തിന് വിശ്രമം കൊടുക്കുകയും നിങ്ങള്‍ക്ക് ശാന്തിയും സമാധാനവും പകരുന്ന രീതിയിലുള്ള പാട്ട് കേള്‍ക്കുന്നതൊക്കെ പോലെയുള്ള പ്രവൃത്തികളിലും ഏര്‍പ്പെടുക.

 

4. പമ്പുചെയ്യല്‍

പമ്പു ചെയ്യുന്നതിന്റെ ലക്ഷ്യം മുലകളിലെക്കുള്ള പാലിന്റെ സ്രോതസ്സ് മെച്ചപ്പെടുത്തുവാനും പാല്‍ വേഗം നീക്കം ചെയ്യാനുമാണ്. നിങ്ങളുടെ കുഞ്ഞ് വേണ്ട രീതിയില്‍ പാല്‍ കുടിക്കുന്നിലെങ്കില്‍ ഇത് വളരെ ഉപയോഗപ്രദമാണ്. മുലയൂട്ടുന്നതിനു ഇടയിലോ അതു കഴിഞ്ഞോ മുലകളില്‍ നിന്നു പാല്‍ പിഴിഞ്ഞെടുക്കാന്‍ ശ്രമിക്കുക. അവസാനത്തെ തുള്ളി പാലിന് ശേഷമായാലും ഒന്ന് രണ്ട് തവണ അധികം പമ്പ്‌ ചെയ്യുന്നത് മുലകള്‍ക്ക് നല്ലതാണ്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിന്റെ ശരിയായ രീതി അറിയുവാന്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

5. ഗലാക്റ്റാഗോഗ് 

അവസാന രക്ഷാമാര്‍ഗ്ഗം എന്ന രീതിയില്‍ പരിഗണിക്കാവുന്ന ഒന്നാണ് ഗലാക്റ്റാഗോഗ്. കഴിച്ചാല്‍ മുലപാല്‍ കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍, മരുന്നുകള്‍, ഔഷധസസ്യങ്ങള്‍ ഒക്കെയാണ് ഇവ. ഗലാക്റ്റാഗോഗ് കഴിക്കുവാനുള്ള തീരുമാനം ഒരിക്കലും സ്വന്തം മനോധര്‍മ്മം അനുസരിച്ച് സ്വീകരിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ കഴിക്കുന്നത് ആരംഭിക്കാന്‍ പാടുള്ളൂ, അതുകൊണ്ട് തന്നെ ഗലാക്റ്റഗോഗ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വൈദ്യ പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ ഉപദേശാനുസരണം മാത്രമായിരിക്കണം. പരിപാലിക്കുന്നതിനും പമ്പിങ്ങിനും ഒരിക്കലും ഗലാക്റ്റാഗോഗ് പകരം അല്ല. ഇവ കഴിക്കുന്നത് കൊണ്ട് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിയതെന്ന് വരാം. ഇവ തീവ്രമായ പാര്‍ശ്വഫലങ്ങള്‍ ആയിരിക്കുമെങ്കിലും, വളരെ അപൂര്‍വം ചിലര്‍ക്കെ വരാറുള്ളൂ.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon