Link copied!
Sign in / Sign up
33
Shares

മുഖത്തെ രോമം കളയുവാന്‍ എന്ത് ചെയ്യണം?

നമ്മളില്‍ പലരേയും വിടാതെ പിന്തുടരുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖത്തെ അമിത രോമവളര്‍ച്ച. ഈ രോമങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ഓരോ മാര്‍ഗ്ഗങ്ങള്‍ പരിക്ഷിക്കുമ്പോഴും നമ്മല്‍ പലപ്പോഴും അബദ്ധങ്ങളിലേക്കാണ് ചെന്നുപെടുക! അവസാനം നമ്മള്‍ ‘ഞാനില്ല ഇതിനു...ഞാന്‍ നിര്‍ത്തി’ എന്ന അവസ്ഥയില്‍ ആകും. അങ്ങനെയിരിക്കെ നമുക്ക് ആരെങ്കിലും ചില പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ പറഞ്ഞു തരികയാണെങ്കില്‍ അതു ഒന്ന് പരീക്ഷിച്ച് നോക്കാമെന്നു വിചാരിക്കില്ലേ?

നമ്മുടെ വീട്ടില്‍ തന്നെ ഇരിപ്പുണ്ട് ഇതിനു ആവശ്യമായ സാധനങ്ങള്‍. മുഖത്ത് പരിക്ഷിച്ചു നോക്കുന്നതിനു മുന്പ് ചര്‍മ്മത്തില്‍ മറ്റെവിടെയെങ്കിലും ഒരു പാറ്റ്ച്ച് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്.അലര്‍ജി വരാന്‍ സാധ്യത ഉണ്ടോയെന്ന് അറിയാന്‍ ഇത് ഉപകരിക്കും.

1. പഞ്ചസാരയും നാരങ്ങനീരും 

രണ്ടു ടേബിള്‍സ്പൂണ്‍ പഞ്ചസാരയും, 2 ടീസ്പൂണ്‍ ഫ്രഷ്‌ നാരങ്ങാനീരും, ഒരു പേസ്റ്റ് ഉണ്ടാകാന്‍ ഉതകുന്നത്രയും വെള്ളവും (ഏതാണ്ട് 8-9 ടീസ്പ്പൂണ്‍) ചേര്‍ത്തൊരു മിശ്രിതം ഉണ്ടാക്കുക. ഇതിനെ ചൂടാക്കി കുറച്ച് തണുത്ത ശേഷം മുഖത്തെ രോമ വളര്‍ച്ചയുള്ള ഭാഗത്ത്‌ രോമം വളരുന്ന അതേ ദിശയില്‍ പുരട്ടി ഉങ്ങങ്ങാന്‍ വെക്കുക. 20 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി വട്ടത്തില്‍ തിരുമ്മി കഴുകുക. ആഴ്ച്ചയില്‍ മൂന്ന് തവണ ചെയ്താല്‍ തന്നെ രണ്ടാഴ്ച്ചയ്ക്കകം ഫലം കണ്ടു തുടങ്ങേണ്ടതാണ്. ചുടു പഞ്ചസാര മുഖത്തെ രോമത്തില്‍ ഒട്ടിപിടിക്കുകയും, മുഖം തിരുമ്മി കഴുകുമ്പോള്‍ പഞ്ചസാരയോടൊപ്പം രോമവും ഉരിഞ്ഞുപോകും എന്നതാണ് ഇതിന്റെ ഗുട്ടന്‍സ്. മിശ്രിതം അധികം ചൂടാക്കിയാല്‍ മുഖത്ത് പൊള്ളല്‍ വരാനുള്ള സാധ്യത ഉള്ളത് കൊണ്ട് അമിതമായി ചൂടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നാരങ്ങാ നീര് കാരണം ചര്‍മ്മം വരണ്ടു പോകാതിരിക്കാന്‍ ഈ പേസ്റ്റ് 20 മിനുട്ടില്‍ കൂടുതല്‍ നേരം മുഖത്ത് വെക്കാനും പാടില്ല.

 

2. മഞ്ഞളും പനിനീരും 

1-2 ടീസ്പൂണ്‍ മഞ്ഞള്‍ പനിനീരില്‍ അല്ലേങ്കില്‍ പാലില്‍ ചാലിച്ച് നല്ലൊരു പേസ്റ്റ് ഉണ്ടാക്കുക. അനാവശ്യ രോമവളര്‍ച്ചയുള്ള ഭാഗത്ത് ഇത് പുരട്ടുക. ഉണങ്ങുന്നത് വരെ ഏതാണ്ട് ഒരു 15-20 മിനുട്ട് വെക്കുക. പിന്നീട് ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. കട്ടിയുള്ള രോമം ആണ് ഉന്‍മൂലനം ചെയ്യേണ്ടതെങ്കില്‍ ഈ മിശ്രിതത്തിലേക്ക് കടല പൊടിയോ, അരി പൊടിയോ ചെര്‍ക്കാവുന്നതാണ്. മഞ്ഞളും പനിനീരും എണ്ണമയമുള്ള ചര്‍മ്മത്തിനും മഞ്ഞളും പാലും വരണ്ട ചര്‍മ്മത്തിനുമാണ് കൂടുതല്‍ ഉത്തമം. മഞ്ഞള്‍ അധികമായാല്‍ മുഖത്ത് ഇത്തിരി മഞ്ഞ നിറം ബാക്കിയായീന്നു വരാം, അതുകൊണ്ട് ഉപയോഗിക്കുന്ന മഞ്ഞളിന്റെ അളവ് അമിതമാവാതെ ശ്രദ്ധിക്കുക. മഞ്ഞള്‍ ഉപയോഗിച്ച ശേഷം സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ ഇരുണ്ട നിറം വരാന്‍ സാധ്യത ഉണ്ടെന്നു പൊതുവേ പറയാറുണ്ട്. അതുകൊണ്ട് കഴുകുമ്പോള്‍ സോപ്പ് ഉപയോഗം ഒഴിവാക്കുന്നതായിരിക്കും നല്ലത്.

3. പപ്പായയും മഞ്ഞളും 

2 ടേബിള്‍സ്പൂണ്‍ പച്ച പപ്പായ ചെറുതായി അറിഞ്ഞു അരച്ച് പേസ്റ്റ് ആകിയതും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുണ്ടാകിയ മിശ്രിതം മുഖത്തെ രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക. 15-20 മിനിറ്റ് നന്നായി തിരുമ്മിയ ശേഷം കഴുകി കളയുക. നിര്‍ജീവമായ കോശങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ പപ്പായ വളരെ നല്ലതാണ്. എല്ലാ തരത്തിലുള്ള ചര്‍മ്മത്തിനും ഇത് ഇണങ്ങും. 

 

4. ബാര്‍ലിയും പാലും 

1 ടേബിള്‍സ്പൂണ്‍ ബാര്‍ലി പൊടിയും 1 ടേബിള്‍സ്പൂണ്‍ പാലും 1 ടീസ്പൂണ്‍ നാരങ്ങാനീരും നല്ലൊരു കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക. രോമവളര്‍ച്ചയുള്ള ഭാഗത്ത് 30 മിനിട്ടുകളോളം പുരട്ടി വെച്ച ശേഷം ഉരച്ച് കളയുക.ബാര്‍ലിയും പാലും രോമത്തില്‍ ഒട്ടിപിടിക്കുന്നതിനാല്‍ ഉരച്ചു കളയുമ്പോള്‍ അതിന്റെ കൂടെ തന്നെ രോമങ്ങളും മെല്ലെ ഇളകി പോന്നോളും. ചര്‍മ്മം മൃദുലമാക്കാനും ഇത് സഹായിക്കും. സെന്‍സിറ്റീവായ ചര്‍മ്മം ഉള്ളവര്‍ അധികം ശക്തിയായി ഉരക്കാതിരിക്കുക. ബാര്‍ലിപ്പൊടി ശ്വസിച്ച് കയറ്റിയാല്‍ ചിലപ്പോള്‍ ആസ്തമ വരാനുള്ള സാധ്യത ഉള്ളത് കൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

5. ആപ്രിക്കോട്ടും തേനും 

2 ടേബിള്‍സ്പൂണ്‍ ആപ്രിക്കോട്ട് പൊടിച്ചത് 1 ടീസ്പൂണ്‍ തേനില്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിട്ടുകളോളം വെക്കുക.കൈകള്‍ കൊണ്ട് വൃത്താകൃതിയില്‍ 10 മിനിട്ടുകളോളം മുഖം നന്നായി തിരുമ്മിയ ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മം ആണെങ്കില്‍ ചിലപ്പോള്‍ പൊട്ടലുകള്‍ വരാന്‍ സാധ്യത ഉണ്ട്.

6. മറ്റു മാർഗ്ഗങ്ങൾ 

ഇത് അല്ലാതെയും മുഖത്തെ രോമങ്ങള്‍ കളയുന്നതിനു വേണ്ടി നമുക്ക് പരിചിതവും അല്ലാത്തതുമായ അനവധി രീതികള്‍ ഉണ്ട്. വാക്സിംഗ്, ത്രെഡിംഗ്, പീല്‍ ഓഫ് മാസ്ക്, ട്വീസിംഗ്, ഇലെക്ട്രോളിസിസ്, ലേസര്‍ ചികിത്സ, ബ്ലീച്ചിംഗ്, ക്ഷൗരം ചെയ്യല്‍, ഹെയര്‍ റിമൂവല്‍ ക്രീമുകള്‍, എപിലേറ്ററുകള്‍, ഹോര്‍മോണ്‍ സംബന്ധമായ ചികിത്സ എന്നിവയൊക്കെയാണ് അതില്‍ ചിലത്. ഇതില്‍ ചിലതൊക്കെ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്നതാണ്. 

ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. മുഖത്തെ രോമം കളയാന്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പല രീതികളും കാരണം ഉള്ളിലേക്ക് വളരുന്ന രോമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ഇത്തരം രോമങ്ങള്‍ മൂലം അണുബാധയും പാടുകളും ഉണ്ടായെന്ന് വരാം. അതുകൊണ്ട് തന്നെ ഇത്തരം ‘ഇന്‍-ഗ്രോണ്‍ ഹെയര്‍’ ഒഴിവാക്കാന്‍ വേണ്ടി ശ്രമിക്കുകയോടൊപ്പം നമ്മുടെ ചര്‍മ്മത്തിന് ഇണങ്ങുന്ന രീതിയിലുള്ള ഉപായങ്ങള്‍ തന്നെ വേണം സ്വീകരിക്കാന്‍.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon