Link copied!
Sign in / Sign up
3
Shares

മുടി തഴച്ചുവളരാൻ ഹെയർ മാസ്‌കുകൾ!

നീണ്ട പനങ്കുല പോലെയുള്ള മുടി ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്.എന്നാൽ ഇത് കിട്ടാൻ അത്ര എളുപ്പമല്ല.മുടിയുടെ അറ്റം പിളരുന്നതും മുടികൊഴിച്ചിലും താരനുമൊക്കെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹെയർ മാസ്കുകൾ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അവയെന്തൊക്കെയെന്നു നോക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണയുടെ ഔഷധഗുണങ്ങളെ പറ്റി പറയേണ്ടതില്ലല്ലോ. മുടിയുടെ സംരക്ഷണത്തിന് ഒരു മടിയും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആവണക്കെണ്ണ.രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ ഒരു മുട്ടയുടെ വെള്ള എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല ബലവും ആരോഗ്യവും നല്‍കി മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.

പഴം

ഞെട്ടാൻ വരട്ടെ, പഴം മുടിവളർച്ചയ്ക്കു വളരെയധികം സഹായിക്കുന്ന ഒന്നാണ്. നന്നായി പഴുത്ത പഴം, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ അല്‍പം തേന്‍ എന്നിവ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയുക.

കറിവേപ്പില

മുടിയുടെ തിളക്കവും കറുപ്പും കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഒരു കൈ നിറയെ കറിവേപ്പില എടുത്ത് നന്നായി അരച്ച് മുടിയിൽ പുരട്ടുക.

തൈര്

സൗന്ദര്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് തൈര്. മുടി വളരാനും തൈര് അത്യുത്തമം. മൂന്നു സ്പൂൺ തൈരും ഒരു മുട്ടയും ചേർത്ത് നന്നായി യോജിപ്പിക്കുക.ഒരു കപ്പു തൈര് വെറുതെ തലയിലും മുടിയിലും പുരട്ടുകയും ആവാം. മുടി കൊഴിച്ചില്‍ പാടേ മാറ്റി മുടിക്ക് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon