Link copied!
Sign in / Sign up
4
Shares

സൂക്ഷിച്ചു വേണം, പോക്കറ്റ് മണി!

സ്കൂൾ തുറന്നു. സാധാരണക്കാരായ എല്ലാ രക്ഷിതാക്കളും ഇനി കുറച്ചുകാലത്തേക്ക് നെട്ടോട്ടമായിരിക്കും. പുതിയ ബാഗ്, പുസ്തകങ്ങൾ, യൂണിഫോം തുടങ്ങി കൂട്ടിവച്ച പണമെല്ലാം ഈ മൺസൂൺ കാലത്തോടൊപ്പം ഒലിച്ചു പോകും. അവശ്യ സാധനങ്ങൾക്ക് പണം ചെലവാക്കുന്നത് ശെരി തന്നെ, എങ്കിലും കുട്ടികൾക്ക് അനാവശ്യമായി പണം നൽകുന്നതിൽ പുതിയ രക്ഷിതാക്കൾ വളരെ മുൻപിലാണ്.

പണം ശെരിയായ രീതിയിൽ സമ്പാദിക്കുന്നതിന്റെയും, ചെലവഴിക്കുന്നതിന്റെയും , നികക്ഷേപിക്കുന്നതിന്റെയും സൂത്രവിദ്യ  മനസിലാക്കാനും പ്രയോഗികമാക്കാനും വർഷങ്ങളുടെ പരിചയവും അനുഭവജ്ഞാനവും അത്യാവശ്യമാണ്. നല്ലയളവിൽ അനുഭവജ്ഞാനം ഉണ്ടായാൽപോലും പല സാമ്പത്തിക കാര്യങ്ങളിലും മോശമായ തോൽവി മിക്കവർക്കും നേരിടേണ്ടി വരാം.കുഞ്ഞുന്നാൾ മുതൽ കുട്ടികൾക്ക്  സാമ്പത്തികമായ സാക്ഷരതത്വം നൽകി വളർത്താൻ താഴെ പറയുന്ന ചില കാര്യങ്ങൾ നോക്കൂ...!

2 - 3 വയസ് വരെ

പണം എന്താണ് എന്ന് പരിചയപ്പെടുത്തുക:

മണി ബോക്സ് (കുടുക്ക): പണ്ടുമുതൽക്ക് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണ് കുടുക്ക നൽകുക എന്നത്. അവർ ഇടുന്ന നാണയങ്ങൾ കൂടി പതിയെ പതിയെ സുതാര്യമായ കുടുക്ക നിറങ്ങുവരുന്നത് കാണുമ്പോൾ കുട്ടികളുടെ മനസ്സിൽ കാര്യബോധവും നൈപുണ്യവും കൈവരിക്കും.

സ്വയം ആദര്ശമാതൃക ആവാൻ ശ്രമിക്കുക: 

കുട്ടികൾ മാതാപിതാക്കളെ കണ്ടാണ് വളരുക. കുട്ടികൾ മാതാപിതാക്കളെ നിരീക്ഷിക്കുകയും അവർ ചെയ്യുന്നതുപോലെ ചെയ്യാനും ശ്രമിക്കും.നിങ്ങൾ ധാരാളി ആണെങ്കിൽ നിങ്ങളുടെ കുട്ടികൾ തീർച്ചയായും അതുതന്നെ ചെയ്യും.കുട്ടിയുടെ മികച്ച റോൾ മോഡൽ എന്ന നിലയിൽ കുട്ടികൾ എങ്ങനെ വളർന്നുവരണം എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങൾ കാണിച്ചുകൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്..

നാണയം തിരിച്ചറിയുന്നതിനുള്ള മത്സരം നടത്തിയാലോ?

രസകരമായ രീതിയിൽ കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഒരു മത്സരത്തിലൂടെ പലതരത്തിൽ ഉള്ള നാണയങ്ങൾ കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കുക. ഓരോ നാണയത്തിന്റെയും മൂല്യം പറഞ്ഞുമനസിലാക്കികൊടുക്കുക. അവർക്കൊപ്പം കളിയിൽ പങ്കുചേർന്നുകൊണ്ട് നാണയം തിരിച്ചറിയുന്നതിനുള്ള നൈപുണ്യം വളർത്തിയെടുക്കുക.

പണത്തിന്റെ മഹത്വം പഠിപ്പിച്ചുകൊടുക്കുക:

കടയിലെത്തുമ്പോൾ നിങ്ങളുടെ കുട്ടിക്ക് ഒരു ഇരുപതു രൂപ നോട്ട് കൊടുക്കുക. എന്നിട് അതുകൊണ്ടു അവനു ഇഷ്ടമുള്ളതെല്ലാം എടുത്തുകൊള്ളാൻ പറയണം. കൊടുത്ത രൂപയ്ക്കു മുകളിൽ ഒന്നും എടുക്കരുത് എന്നും പറയണം. എടുത്ത സാധനങ്ങൾക്കു തനിയെ പണം കൊടുക്കാൻ പറയുക. എല്ലാ ഉല്പന്നങ്ങൾക്കും മൂല്യം ഉണ്ടെന്ന് ഇതുവഴി കുട്ടികൾക്ക് മനസിലാക്കികൊടുക്കാം.

വൈകിയെത്തുന്ന പ്രീതിഫലത്തെ കുറിച്ച് പഠിപ്പിച്ചുകൊടുക്കുക:

കുട്ടികളെ ക്ഷമാശീലനാവാൻ പഠിപ്പിക്കുക. അതുവഴി എളുപ്പവഴിയിലൂടെയും വേഗത്തിലും കിട്ടുന്ന സമ്പാദ്യത്തിനു പുറകെ പോവാതെ കുറച്ചു വൈകി ആയാലും നല്ല രീതിയിൽ ഉള്ള സമ്പത്തിന്റെ മഹത്വം പറഞ്ഞു മനസിലാക്കുക.

ഒരു ദിവസം ഒരു മധുര ബിസ്ക്കറ്റ് കിട്ടുകയുംഅടുത്ത ദിവസം ഒന്നും കിട്ടുകില്ല എന്ന അവസ്ഥയും അടുത്ത ദിവസം രണ്ടു ബിസ്ക്കറ്റ് കിട്ടുകയും ചെയുമ്പോൾ ബുദ്ധിപൂർവം രണ്ടു ബിസ്ക്കറ്റ് കിട്ടുന്ന ദിവസത്തിന് വേണ്ടി ക്ഷേമയോടെ കാത്തിരിക്കൻ പഠിപ്പിക്കണം.

4 - 5 വയസ് വരെ

പണത്തിനു പുറകിൽ ഉള്ള കണക്കുകൾ ചെയ്യിക്കുക:

ലളിതമായ കണക്കുകൾ ഉദാഹരണത്തിന് കൂട്ടുകയും കുറക്കുകയും ചെയുന്നത് എങ്ങനെ എന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കുക.

പണം ലഭിക്കുന്നതെങ്ങനെ?

ചിലവാക്കുവാൻ മാത്രമുള്ളതല്ല പണം എന്നും അത് എങ്ങനെ നീക്കിവെക്കണം എന്നും ലാഭം കണ്ടെത്തണം എന്നും പറഞ്ഞുകൊടുക്കാം.

ഡിസ്‌കൗണ്ട് കൂപ്പൺ : 

ലളിതമായ കൂട്ടുന്നതും കുറയ്ക്കുന്നതും ആയ കണക്കുകൾ പഠിപ്പിക്കുക ഇതുവഴി ഡിസ്‌കൗണ്ട് കൂപ്പൺ കാണുമ്പോൾ അത് മനസിലാക്കാനും ആ തുക കുറച്ചു അതിന്റെ വില മനസിലാക്കാനും സാദിക്കും .

അനാവശ്യമായ ചിലവ് ഒഴിവാക്കാൻ പഠിപ്പിക്കുക:

ആഗ്രഹങ്ങളും ആവശ്യങ്ങളും തമ്മിൽ ഉള്ള വെത്യാസം കുട്ടികൾക്ക് പറഞ്ഞുമനസിലാക്കി കൊടുക്കുക. ആഗ്രഹിച്ച ഒരു വസ്തു സ്വന്തമാക്കുന്നതിനു മുൻപ് അത് യഥാർത്ഥത്തിൽ ആവശ്യമുള്ളതാണോ അല്ലയോ എന്ന് ഒന്ന് ചിന്തിക്കാനും കാത്തിരിക്കാനും പറയുക .

6 - 8 വയസ് വരെ:

പോക്കറ്റ് മണി എന്ന ആശയം:

ഓരോ ആഴ്ചയും കുട്ടികൾക്ക് പോക്കറ്റ് മണി കൊടുക്കുന്ന രീതി മാറ്റി അവരെ കൊണ്ട് ചെറിയ ചെറിയ ജോലികൾ ചെയ്യിക്കുക ഉദാഹരണത്തിന് പൂന്തോട്ടം നോക്കുക, ചെടിക്കു വെള്ളം ഒഴിക്കുക, വീട് വൃത്തിയാക്കുക എന്നിങ്ങനെ. അവർ ചെയുന്ന ജോലിക്കുള്ള സമ്മാനമായി പോക്കറ്റ് മണി കൊടുക്കാം ഇതുവഴി ജോലിചെയ്തു സമ്പാദിക്കുന്നതിന്റെ മൂല്യം അവർക്കു മനസിലാക്കികൊടുക്കാം.

പണം സമ്പാദിക്കുന്നതിന്റെയും ചിലവാക്കുന്നതിന്റെയും ചാതുര്യം:

കുട്ടികളുമായി ഇതിനെക്കുറിച്ചു ചെറിയ ഒരു സംഭാഷണം നടത്തുക. സ്വന്തം ചിലവുകളും സമ്പാദ്യവും ഒന്ന് സ്വയം വിലയിരുത്താൻ നിർദ്ദേശിക്കുക. ബുദ്ധിപൂർവം സമ്പാദിക്കുകയും ചിലവാക്കുകയും ചെയ്യുമ്പോൾ അഭിനന്ദിക്കാനും മറക്കരുത്.

ദാനധര്മങ്ങളുടെ മഹത്വം പറഞ്ഞുകൊടുക്കുക: 

സമൂഹം നമ്മുക്ക് നല്ലതു തരുമ്പോൾ തിരിച്ചും സമൂഹത്തെ സേവിക്കുക എന്നത് നമ്മുടെ കടമയാണ് എന്ന് കുട്ടികൾക്ക് ബോധ്യപെടുത്തിക്കൊടുക്കുക. ദാനധര്മങ്ങള്ക്കു വേണ്ടി കുറച്ചു സമ്പാദ്യം നീക്കിവെക്കാൻ അവരെ പഠിപ്പിക്കുക.

പോസിറ്റീവ് മനസ്ഥിതി വളർത്തിയെടുക്കുക: 

കുട്ടികൾക്ക് എല്ലായ്പ്പോഴും അവരുടെ ഭാവിയെ കുറിച്ച് അവരുടേതായ സ്വപ്‌നങ്ങൾ ഉണ്ടാവും. അതിനെക്കുറിച്ച് അവരോടു സംസാരിക്കുക . ജീവിതഗതിയെ കുറിച്ചും കരിയറിനെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും സംസാരിക്കുക. അതോടൊപ്പം തന്നെ എല്ലാവരും ജോലിചെയ്യുന്നത് പണം സമ്പാദിക്കാനാണെന്നു പറഞ്ഞുകൊടുക്കുക. ജോലിചെയ്യാനും പണം സമ്പാദിക്കാനും അവർക്കു പ്രജോതനം നൽകുക. എന്നാൽ പണം മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല , പണത്തിനും അപ്പുറം പലതും നമ്മൾ മൂല്യത്തോടെ കാണേണ്ടതുണ്ട് എന്ന് പറഞ്ഞുകൊടുക്കുക, നമ്മൾക്ക് ഇഷ്ടപെട്ട ജോലി ചെയുക മനസിന് ഇഷ്ടമുള്ളത് ചെയുക അല്ലാതെ പണം സമ്പാദിക്കാൻ വേണ്ടി മാത്രം എതെകിലും ജോലി തേടി പോവരുത് എന്നതും മനസിലാക്കി കൊടുക്കുക.

നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവനോടു അതിന്റെ വില മനസിലാക്കാൻ പറയുക എന്നിട് അതിനു വേണ്ടി സ്വരുക്കൂട്ടാനും പറയണം അതോടൊപ്പം തന്നെ ആവശ്യങ്ങൾക്കനുസരിച്ചു വിലയനുസരിച്ചും വസ്തുക്കൾ വേർതിരിക്കാനും ആവശ്യം ഉള്ളതാണോ എന്ന് ചിന്തിക്കാനും അവനെ പാകപ്പെടുത്തണം.

9 - 12 വയസുവരെ

സമ്പാദിക്കുന്ന ശീലം ദൃഢംമാക്കുക:

അവർക്കായി ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുക.അവരുടെ ഇഷ്ടപെട്ട സാധങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന പൈസ അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദ്ദേശിക്കുക. ഇതുവഴി ചുമതലാബോധവും, ഉത്തരവാദിത്യവും, ഉടമസ്ഥാവകാശവും കൈവരിക്കാനാകും.

കാർഡുകൾ പരിചയപ്പെടുത്തുക:

പല വിധത്തിലുള്ള ക്രെഡിറ്റ് ഡെബിറ്റ് കാർഡ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തുക. അവയുടെ ഉപയോഗവും അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നും കാണിച്ചുകൊടുക്കുക. അതുപോലെ തന്നെ പണം തിരിച്ചുകൊടുക്കാൻ ഉണ്ടെങ്കിൽ അത് കൃത്യ സമയത്തു കൊടുത്തുതീർക്കാനും അവരെ പഠിപ്പിക്കുക.

ബാങ്കുകൾ കൊടുക്കുന്ന ഇന്റെരെസ്റ്റ് ഇനെ പറ്റി ബോധവത്കരിക്കുക , കൂടെ സമ്പാദ്യശീലം വളർത്തിയെടുക്കുക , അവരുടെ ഭാവിക്കു വേണ്ടിയുള്ള സമ്പാദ്യം അവർ തന്നെ പരിശീലിക്കും.

jpeg

13 - 16 വയസുവരെ:

ബജറ്റ് ( ദൈനംദിന വരവ് ചിലവുകൾ ):

നിങ്ങളുടെ കുട്ടിയോട് അവന്റെ ചിലവുകളെ കുറിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കാൻ പറയണം ,എന്നിട്ടു അനാവശ്യമായ ചിലവുകൾ കണ്ടുപിടിച്ചു അത് കുറച്ചു സമ്പാദ്യശീലം ഉറപ്പുവരുത്തുക. ഇതിനെ ബജറ്റ് എന്ന് പറയാം.

പാരിതോഷികം: നിങ്ങളുടെ കുട്ടി സമ്പാദ്യ ശീലത്തെ പറ്റി നന്നായി മനസിലാക്കുന്നവനും സ്വന്തം ആയി ജോലി ചെയ്തു പണം സമ്പാദിക്കുന്നവനും ആയിരിക്കുന്നു എന്ന് നിങ്ങൾക്കു ബോദ്യം വന്നു കഴിഞ്ഞെന്നിരിക്കട്ടെ , അവനെ കൂടുതൽ ജോലി ചെയ്തു കുറച്ചു കൂടെ നന്നായി സമ്പാതിക്കാം എന്ന് മനസിലാക്കി കൊടുക്കുക.

നിക്ഷേപിക്കുക ( ഇന്വേസ്റ്മെന്റ്സ്):

ബാങ്ക് നിക്ഷേപത്തിന്റെ പലിശ മാത്രമല്ല സമ്പാദ്യം എന്ന് മനസിലാക്കി കൊടുക്കുക. സ്റ്റോക്ക് മാർക്കറ്റുകളെ കുറിച്ച അവരെ ബോധവാന്മാരാക്കുക. സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാനും വിവിധ കമ്പനി യുടെ സ്റ്റോക്കിനെ കുറിച്ച് പഠിക്കാനും അവയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളെ മനസിലാക്കാനും പ്രാപ്തരാക്കുക.

ഇതോടൊപ്പം തന്നെ അവരെ പണത്തെ പറ്റി മാത്രം വേവലാതിപ്പെടാൻ അനുവദിക്കരുത്. പണം ഒരു ദ്രവ്യം മാത്രമാണ് , അതിനെ വളരെ ശ്രദ്ധിച്ചും ബുദ്ധിപൂര്വവും സൂക്ഷിച്ചും ഉപയോഗിക്കണം.ജീവിതത്തിന്റെ കേന്ദ്രസ്ഥാനം പണം എന്നാണെന്നു ധരിക്കരുത്, അതിനു മുൻപ് സന്തോഷത്തിനും, വിനോദങ്ങൾക്കും എല്ലാം സ്ഥാനം കൊടുക്കാൻ ശ്രേധിക്കണം. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon