Link copied!
Sign in / Sign up
30
Shares

മിഞ്ചി ധരിക്കുന്നത് എന്തിന്?

"അവളുടെ നനുത്ത കാൽവിരലുകളിൽ തിളങ്ങുന്ന സ്വർണ്ണ മിഞ്ചി അവന്റെ മനസിനെ കുളിരണിയിച്ചു.."!

ഇതിപ്പോ മിഞ്ചിയെപ്പറ്റി വായിക്കുന്ന മൂന്നാമത്തെ കഥയാണ്. എന്താണെന്നറിയില്ല, ഈ അടുത്ത കാലത്തായി ഫേസ്ബുക് എഴുത്തുകാർക്കും ബ്ലോഗര്മാർക്കും ഇഷ്ടമുള്ള വിഷയമായി മിഞ്ചി മാറിക്കഴിഞ്ഞു. ആൽബങ്ങളും വീഡിയോയും കുറവല്ല. പ്രണയത്തിന്റെയും വിരഹത്തിന്റെയുമൊക്കെ പുത്തൻ പ്രതീകമായി മിഞ്ചി വിലസുകയാണ്...!

എന്താണ് മിഞ്ചി?

പൗരാണിക കാലം മുതൽ സ്ത്രീകളുടെ രണ്ടാമത്തെ കാൽ വിരലിൽ അണിയുന്ന ആഭരണമാണ് മിഞ്ചി.  കാൽവിരൽ മോതിരം എന്നും പറയാം. പുരാതന സംസ്‌കൃത ഗ്രന്ഥങ്ങളിലെല്ലാം മംഗല്യവേളയിൽ ഒരു സ്ത്രീ അണിയേണ്ട അതിപ്രധാനമായ പതിനാറു ആഭരണങ്ങളിൽ ഒന്നായി മിഞ്ചിയും കണക്കാക്കപ്പെടുന്നു. വെള്ളിയിലും സ്വർണ്ണത്തിലും മറ്റു ലോഹങ്ങളിലുമെല്ലാം ഇവ ലഭ്യമാണ്. ഒപ്പം നൂറായിരം ഡിസൈനുകളിലും.

പണ്ട് വിവാഹിതർ മാത്രമായിരുന്നു മിഞ്ചി അണിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ കോളേജ് കുമാരിമാരുടെ ഫാഷൻ ഐക്കൺ ആയി ഇത് മാറിയിരിക്കുകയാണ്. ആയിരം രൂപ മുതലാണ് വെള്ളി മിഞ്ചിയുടെ വില. 250 രൂപ മുതൽ മറ്റു ഫാൻസി മിഞ്ചികളും ലഭ്യമാണെങ്കിലും വെള്ളിക്കാണ് ആരാധകർ ഏറെ.

മിഞ്ചി അണിയുന്നത് എന്തിന്?

കഥകളിൽ വായിയ്ക്കാനും അല്പം ഗമയ്ക്കും സ്വർണ്ണ മിഞ്ചികൊള്ളാമെങ്കിലും വെള്ളി മിഞ്ചി അണിയുന്നതാണ് യഥാർത്ഥ ഗുണം നൽകുന്നത്. ഭൂമിയിൽ നിന്നുള്ള സ്ഥിരോർജത്തെ വലിച്ചെടുത്തു ശരീരമാകെ പ്രദാനം ചെയ്യാൻ വെള്ളി മിഞ്ചിക്കു കഴിയുമത്രേ. ലോഹങ്ങളിൽ ഏറ്റവും നല്ല ഊർജവാഹകർ വെള്ളി തന്നെയാണ്. സ്ത്രീകളുടെ ആർത്തവ ചക്രം ക്രമപ്പെടുത്താൻ മിഞ്ചി അണിയുന്നത് വളരെയധികം സഹായിക്കുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ.

കാലിലെ രണ്ടാമത്തെ വിരലും ഗർഭപാത്രവും നേരിട്ടുള്ള ഞരമ്പിനാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും ഈ ഞരമ്പാണ് ഗർഭപാത്രത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് എന്നുമാണ് പറയപ്പെടുന്നത്.

ഒപ്പം ഇത് രക്തസമ്മർദത്തെ നിയന്ത്രിക്കുകയും ലൈംഗിക ശേഷി കൂട്ടുകയും പ്രസവ സംബന്ധമായ വൈഷമ്യങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. അതിനാലാവണം പുരാതന ഭാരതത്തിലെ മംഗല്യ വേളകളിൽ മിഞ്ചി അണിയിക്കൽ ഒരു പ്രധാന ചടങ്ങായി മാറിയത്..!

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon