Link copied!
Sign in / Sign up
2
Shares

കുഞ്ഞുങ്ങളുടെ ആരോഗ്യം വെച്ച് തീക്കളി വേണ്ടാ...!!!

മരുന്നും മന്ത്രവുമില്ലാതെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ സാധിക്കയില്ല. എന്നാൽ, കുഞ്ഞുങ്ങൾക്ക് നൽകേണ്ട മരുന്നുകളെക്കുറിച്ചു നിങ്ങൾക്ക്  ശരിയായ അവബോധമില്ലെങ്കിൽ അത് കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കാര്യമായി തന്നെ ബാധിക്കും. എത്രയൊക്കെ തിരക്കാണേലും, കുഞ്ഞിന് ഒരസുഖം വന്നാൽ നിങ്ങൾ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ ശ്രദ്ധിക്കുക. അല്ലാതെ, നിങ്ങളിലെ വൈദ്യനെ പുറത്തെടുത്തു അവരുടെ ആരോഗ്യം നേരെയാക്കാൻ നോക്കല്ലേ... അത് തീക്കളിയാണ്..!!

കുട്ടികളുടെ ആരോഗ്യത്തെ മുൻനിറുത്തി നിങ്ങൾ ഒഴിവാക്കേണ്ട എട്ടു അബദ്ധങ്ങൾ ഇവയാണ്:.

1. തെറ്റായ മരുന്നുകളും ലേപനങ്ങളും കുഞ്ഞിന് നൽകുന്നത്

ഏതു മരുന്ന് കടയിൽ നിന്നും വാങ്ങുമ്പോഴും അത് ഡോക്ടറുടെ കുറിപ്പടിയുമായി ഒത്തു നോക്കുക. എന്നിട്ടു ആ മരുന്നിലെ കാലാവധിയും, അത് നിങ്ങളുടെ കുഞ്ഞിന്റെ പ്രായത്തിലുള്ളവർക്കു ഉള്ളതാണോ, കുഞ്ഞിന്റെ ആരോഗ്യപ്രശ്നത്തിനു തന്നെ ഉതകുന്നതാണോ തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്യുക. കുഞ്ഞിന് ആ മരുന്ന് നല്കേണ്ടതെങ്ങനെ എന്ന് നല്ലപോലെ വായിച്ചു മനസിലാക്കുക. ആ മരുന്നിന്റെ മേലുള്ള ലേബലുകൾ ചെയ്യുകയോ, അത് മറ്റു മരുന്നുമായി കൂട്ടിക്കുഴക്കുകയോ അരുത്. വെവ്വേറെ പെട്ടികളിലാക്കി വെച്ച് നഷ്ട്ടപ്പെടുത്തുകയോ ചെയ്യരുത്. കൂടെക്കൂടെ കുഞ്ഞിന്റെ മരുന്നുപെട്ടി പരിശോധിച്ച്, അതിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നീക്കം ചെയ്യുക. ടോണിക്കുകളിൽ ചിലപ്പോ എക്സ്പയറി ഡേറ്റ് കണ്ടില്ലെന്നും വരാം. അടുത്തുള്ള ഫാർമസി ഷോപ്പിൽ പോയി പരിശോധിച്ചു കാര്യങ്ങൾ മനസ്സിലാക്കി എടുക്കുക.

2. ജലദോഷമാണെങ്കിൽ അതിന്റെ വ്യാപ്തി മനസ്സിലാക്കി മാത്രം മരുന്ന് പ്രയോഗം നടത്തുക.

ചിലപ്പോഴൊക്കെ മരുന്നുക്കുറിപ്പിലാതെ മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങും. പ്രത്യേകിച്ചും, ജലദോഷത്തിന്. ജലദോഷത്തിനു നമ്മൾ വാങ്ങുന്ന മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ തന്നെയാണ് കുട്ടികളുടെ മരുന്നുകളിലും. പലവിധ രോഗലക്ഷണങ്ങൾ മാറാൻ അവ സഹായിക്കുന്നു. ടൈലിനോളിൽ എന്ന മരുന്നിൽ അടങ്ങിയിരിക്കുന്ന അതേ ചേരുവകൾ തന്നെയാണ് അകാടെമിനോഫെനിലും കാണപ്പെടുന്നത്. ഒരു സാധാ ജലദോഷം മാത്രമുള്ള കുഞ്ഞിന് ടൈലിനോളിൽ കൊടുക്കേണ്ട കാര്യമില്ല. അസെറ്റാമിനോഫേലിന് തന്നെ ധാരാളം.ആറു വയസിന് താഴെ ഉള്ള കുട്ടികൾക്ക് അസുഖം വല്ലതുമുണ്ടെങ്കിൽ ആദ്യമേ രോഗലക്ഷണങ്ങൾ ശരിയായി വിലയിരുത്തുക. എന്നിട്ടു, ശരിയായ മരുന്നുകൾ കൊടുക്കാൻ ശ്രദ്ധിക്കുക.

3. ഡോക്ടറുമാരുടെ നിർദ്ദേശങ്ങൾ അവഗണിക്കുന്നത്

കുട്ടികൾക്ക് മരുന്ന് കൊടുക്കാൻ നല്ല പ്രയാസമാണ്. പ്രത്യേകിച്ചും, അസുഖം മൂലം ശാഠ്യവും ദേഷ്യവുമൊക്കെ കൂടുതലുള്ള സമയത്ത്. എങ്കിലും, മുടങ്ങാതെ മരുന്ന് നൽകേണ്ട ചുമതല നമുക്കുണ്ട്. നമ്മുടെ മക്കളല്ലേ ...? ചില മാതാപിതാക്കൾ കുഞ്ഞിന്റെ അസുഖം കുറഞ്ഞുവെന്ന തോന്നലുണ്ടായാൽ കൊടുക്കുന്ന ആന്റിബിയോട്ടിക്സ് അങ്ങ് നിർത്തും. മുഴുവൻ കോഴ്സ് മരുന്നും നിങ്ങൾ എടുത്തില്ലെങ്കിൽ പിന്നെയും ബാക്ടീരിയ ശരീരത്തിൽ കടക്കാൻ സാധ്യതയുണ്ടെന്ന കാര്യം നമ്മൾ പാടെ മറക്കുന്നു. ഇത് അസുഖം കൂടാൻ ഇടയാക്കുകയേ ഉള്ളൂ. അപ്പോൾ , അതിനേക്കാളേറെ ഡോസേജ് ഉള്ള മരുന്നായിരിക്കും കുഞ്ഞിന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. അതോ, കൂടുതൽ പാർശ്വഫലങ്ങൾ ഉളവാക്കുന്നു. ചില മരുന്നുകൾ, കഴിക്കുന്ന ഭക്ഷണത്തിൽ ലയിപ്പിച്ചു കുഞ്ഞിന് നമ്മൾ കൊടുക്കാറുണ്ട്. ഇതും ഡോക്ടറുടെ പൂർണ്ണ അനുവാദത്തോടെ ആയിരിക്കണം.

4. നിങ്ങൾക്കു തോന്നുന്നവിധം ഉപയോഗിക്കാനുള്ളതല്ല മരുന്നുകൾ

കഴിഞ്ഞ തവണ കുഞ്ഞിന് തലവേദന വന്നപ്പോൾ കൊടുത്ത അതെ മരുന്ന് തന്നെ ഇത്തവണയും അവനു കൊടുക്കാം എന്ന് കരുതരുത്. അത് വല്യമണ്ടത്തരം തന്നെയാണ്. അന്നുണ്ടായ ആരോഗ്യക്കാരണങ്ങൾ ആകില്ല, ഇത്തവണ കുഞ്ഞിനുണ്ടാകുന്നത്. അതിനാൽ ശ്രദ്ധയോടെ കൈക്കാര്യം ചെയ്യേണ്ടതുണ്ട്. ബെന്ടറിൽ എന്ന മരുന്ന് ഒട്ടുമിക്ക അച്ഛനമ്മമാരും കുട്ടികൾക്ക് നൽകുന്നത് കൂട്ടികളുടെ ഉറക്കമില്ലായ്മ്മക്ക് ഒരു പ്രതിവിധിയായാണ്. എന്നാൽ, ബെന്ടറിൽ കഴിക്കുന്ന കുട്ടികളിൽ കൂടുതലായും കാണപ്പെടുന്നത് ഹൈപ്പർ ആക്ടിവെൻസ് ആണ്. അത് കുഞ്ഞിന് ദോഷമേ വരുത്തൂ..

5. അയൽപ്പക്കത്തെ കുഞ്ഞു കഴിച്ച അതെ മരുന്ന് നിങ്ങളുടെ കുഞ്ഞിനും കൊടുക്കേണ്ടതുണ്ടോ?

നിങ്ങളുടെ മകന് ഇന്ന് കലശലായ തൊണ്ടവേദന. സംസാരിക്കാനേ പറ്റുന്നില്ല. അപ്പോഴാണ് അടുത്ത വീട്ടിലെ നിങ്ങളുടെ സുഹൃത്തിന്റെ മകനും ഇതേ വിധത്തിലുള്ള തൊണ്ട വേദന വന്നിരുന്നെന്ന കാര്യം നിങ്ങൾ ഓർത്തത്. മടിക്കാതെ ആ കുഞ്ഞു കഴിച്ച അതെ മരുന്ന് നിങ്ങളുടെ കുഞ്ഞിനും കൊടുക്കുകയാണോ നിങ്ങൾ ചെയ്യേണ്ടത്?

ചെയ്യാം...നിങ്ങൾക്ക് അത്ര ഉറപ്പുണ്ടെങ്കിൽ മാത്രം . നിങ്ങള്ക്ക് അത്രേം ഉറപ്പാണ് ഇതുമൂലം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അത്രെയും മെച്ചപ്പെടുമെന്ന്...!! എങ്കിൽ, മാത്രം അതെ മരുന്ന് കൊടുക്കുക. അല്ലാതെ ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരരുത് !!

6. മരുന്നിന്റെ ഡോസ് കുഞ്ഞിന്റെ തൂക്കമനുസരിച്ചാണ്. അല്ലാതെ, അവന്റെ വയസ്സിനനുസരിച്ചല്ല.

ചിലപ്പോൾ കുഞ്ഞു വയസ്സിനൊത്തുള്ള തൂക്കവും, പൊക്കവും, ഇല്ലാതെയിരിക്കും. അമിതഭാരമുള്ള കുഞ്ഞിന് നൽകേണ്ട ഡോസേജുകളും ശരാശരി വലിപ്പമുള്ളയാൾക്കു കൊടുക്കേണ്ടതും രണ്ടു വിധമാണ്. ചുമക്കുള്ള ലേപനങ്ങളിൽ കഫീൻ നും സ്ട്രോമെട്രോഫണ് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇവ അമിതഭാരമുള്ള കുട്ടികൾക്ക് കൂടുതൽ ഡോസേജുകളായി കൊടുത്താലേ കേടു മാറുകയുള്ളൂ. ഇതിനായി ഡോക്ടറുടെ സഹായം തേടുക.

7. കൂടെക്കൂടെ മരുന്നുകൊടുത്തുക്കൊണ്ടേയിരിക്കുക

ഡോക്ടർ പറയുന്നതനുസരിച്ചോ, മരുന്നിന്റെ പുറംച്ചട്ടയിലുള്ള നിർദ്ദേശങ്ങൾ പാലിച്ചോയായിരിക്കണം കുഞ്ഞിന് മരുന്ന് നൽകേണ്ടത്. ഒരു മണിക്കൂർ ഇടവിട്ട് കൊടുക്കേണ്ട മരുന്നാണെങ്കിൽ അര മണിക്കൂർ ഇടുവിട്ടല്ല കൊടുക്കേണ്ടത്. അത് കുഞ്ഞിന്റെ ആരോഗ്യത്തിനു ഹാനികരമാണ്. അതുപോലെ രണ്ടു മരുന്നുകൾ ഒരേ അസുഖം മാറുവാൻ മാറ്റിമാറ്റി കൊടുക്കുന്നതും ആപത്തു വിളിച്ചു വരുത്തും.

8. അശ്രദ്ധയോടെ മരുന്നുകൾ സൂക്ശ്ശിക്കുന്നതും കൈയ്ക്കാര്യം ചെയ്യുന്നതും

തണുപ്പും ചൂടും ശരാശരി നിലനിൽക്കുന്ന സ്ഥലത്താണ് മരുന്ന് സൂക്ഷിക്കേണ്ടത്. അതും, പെട്ടിയിലടച്ചു വായു കയറാത്ത രീതിയിലും വേണം. കുട്ടികളെടുത്തു കൈയ്ക്കാര്യം ചെയ്യാതെ നോക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. പെട്ടെന്ന് ഒരാവശ്യം വന്നാൽ എടുക്കേണ്ട രീതിയിലായിരിക്കണം അവ ഒതുക്കി വെക്കേണ്ടതും. ടോണിക്കുകളുടെ കൂടെ വരുന്ന ചെറിയ അടപ്പുകളിലാണ് കുട്ടികൾക്ക് മരുന്നുകൾ നൽകേണ്ടത്. കാരണം, അവയിൽ മരുന്നിന്റെ അളവ് ശരിയായി രേഖപ്പെടുത്തിക്കാണും. അതനുസരിച്ചു വേണം കാര്യങ്ങൾ നടത്താൻ. സ്പൂണിൽ മരുന്ന് കൊടുക്കുന്ന ശീലമുണ്ടെൽ അത് വേണ്ടാ...., കാരണം ഡോസേജ് ഒരിക്കലും സ്പൂണിൽ കാണില്ലല്ലോ. ഒരു ഓറൽ സിറിഞ്ജ് ഓ മെഡിസിൻ കപ്പോ ഉപയോഗിച്ചു വേണം കുഞ്ഞിന്റെ അസുഖം മാറ്റാൻ....

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon