Link copied!
Sign in / Sign up
0
Shares

മഴക്കാലത്ത് കറുമുറെ കൊറിക്കാൻ... സ്നാക്സ്- 1

പുറത്ത് നല്ല കിടിലൻ മഴ! കോച്ചുന്ന തണുപ്പും..! നല്ല ചൂടുള്ള ചക്കരക്കാപ്പി ഒരിറക്ക് കുടിച്ചു മൊരുമൊരാന്നിരിക്കുന്ന പരിപ്പു വട ഒന്ന് കടിച്ചു... ഹോ ഓർക്കുമ്പോ തന്നെ കൊതിയാകുന്നു! എന്ത് ചെയ്യാം ഓഫീസിലായി പോയില്ലേ... ഇനിയിപ്പോ റൂമിൽ എത്തിയിട്ട് ഉണ്ടാക്കാമെന്ന് വച്ചാലും എത്തുമ്പോഴേക്കും അത്താഴത്തിനുള്ള നേരമാകും..! എന്നാ പിന്നെ ഫോട്ടോ എങ്കിലും കാണാമെന്നു വിചാരിച്ചു ചുമ്മാ ഗൂഗിളിൽ തപ്പി... ആഹ! പരിപ്പുവട മാത്രമല്ല, മഴക്കാലത്ത് കൊറിക്കാൻ പറ്റിയ ഐറ്റംസ് ഇങ്ങനെ നിരന്നിരിക്കുന്നു.., നാടനായാലും വിദേശിയായാലും ടേസ്റ്റ് ഉണ്ടായാൽ പോരേ? എന്നാൽ പിന്നെ നമുക്കൊന്ന്  ട്രൈ ചെയ്തു നോക്കിയാലോ??

ഒനിയൻ റിങ്‌സ്

കറുമുറെ കൊറിക്കാൻ പറ്റിയ ഈസി വിഭവമാണ് ഒനിയൻ റിങ്‌സ്. വളരെ എളുപ്പത്തിൽ വലിയ ചിലവില്ലാതെ എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കാം

വേണ്ട ചേരുവകൾ

1.സവാള- 2 

2.എണ്ണ- ആവശ്യത്തിന്

3.ഗോതമ്പ് പൊടി- 1/2 കപ്പ് 

4.മൈദാ- 1/2 കപ്പ് 

5.കോൺ ഫ്‌ളോർ- 1/2 കപ്പ്

6.ബേക്കിംഗ് സോഡാ- ഒരു നുള്ള്

7.ഉപ്പ്- ആവശ്യത്തിന്

8.മുളക്പൊടി- ഒരു ടീസ്പൂൺ

9.വെള്ളം- ആവശ്യത്തിന്

10.ബ്രെഡ്പൊടി- 1 കപ്പ് 

തയ്യാറാക്കുന്ന വിധം

സവാള വൃത്തിയാക്കിയതിന് ശേഷം അല്പം കനത്തിൽ വട്ടത്തിലരിയുക. ഇത് ഗോതമ്പ് പൊടിയിൽ ഇട്ടു വയ്ക്കുക. മറ്റൊരു ബൗളിൽ 4-9  ചേരുവകൾ ചേർത്ത്  പേസ്റ്റ പരുവത്തിലാക്കുക. ഗോതമ്പ് പൊടിയിൽ മുക്കി വച്ച സവാള റിങ്ങുകൾ മാവിലും ബ്രെഡ്പൊടിയിലും  മുക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ എണ്ണയിൽ പൊരിച്ചെടുക്കുക. വിഭവം റെഡി.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon